എടപ്പാൾ :സാന്ത്വനത്തിന്റെ തണലൊരുക്കിയ സുമനസ്സുകൾക്കൊപ്പം ശാരീരിക അവശതകൾ മറന്നു ഒത്തുകൂടിയ നിരാലംബ ഹൃദയങ്ങൾ ജീവിത വേദനകൾ പൊതുപ്രവർത്തകർക്ക് മുന്നിൽ പങ്കുവച്ചത് ഒരുവേള ഏവരെയും ഈറനണിയിച്ചു.നാലര വർഷമായി സാമൂഹിക സേവന ജീവകാരുണ്യ രംഗത്ത് പുതുമയോടെ പ്രവർത്തിച്ചു മാതൃകയായ
എടപ്പാൾ കെയർ വില്ലേജിന്റെ ഫിസിയോ തെറാപ്പി സെൻ്ററിൻ്റെ വാർഷിക ചടങ്ങാണ് സമൂഹത്തിൻറെ നാനാതുറകളിൽ വേദന അനുഭവിക്കുന്നവരുടെ സംഗമമായി മാറിയത്. എടപ്പാളിന്റെ സാംസ്കാരിക രാഷ്ട്രീയ പൊതുപ്രവർത്തന രംഗത്തെ പ്രമുഖരും കെയർ വില്ലേജിന്റെ പ്രവർത്തനങ്ങൾ നേരിൽ കാണാനും, ആശംസകൾ അറിയിക്കുവാനുമായി എത്തിച്ചേർന്നു.എടപ്പാൾ, കാലടി, വട്ടംകുളം ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്ക് കെയർ ഹൃദ്യമായ സ്വീകരണം ഒരുക്കി. ജില്ലാ പഞ്ചായത്ത് മെമ്പർ കെ പി മെഹറുനിസ ഉദ്ഘാടനം ചെയ്തു. ഇ പി നൗഷാദ് അധ്യക്ഷത വഹിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ ഗായത്രി മുഖ്യാതിഥിയായി. വട്ടംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം എ നജീബ്, കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിരാവുണ്ണി എന്ന കുഞ്ഞാപ്പ, എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി എ ബുഷറ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആസിയ പറക്കുഴിയിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ല ൈ വസ് പ്രസിഡൻ്റ് ഇ.പ്രകാശ്, വ്യാപാരി വ്യവസായി സമിതി എടപ്പാൾ യൂണിറ്റ് പ്രസിഡൻ്റ് എ പി അബ്ദുല്ലക്കുട്ടി , മജീദ് കഴുങ്ങിൽ , കെ പി ഇസ്മയിൽ, റഫീഖ് മാളിയേക്കൽ , മജീദ് സുഹരി ,കുഞ്ഞിമരക്കാർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു .







