• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവം: സ്‌കൂളിലെ പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

cntv team by cntv team
January 15, 2026
in Crime, Kerala
A A
വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവം: സ്‌കൂളിലെ പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍
0
SHARES
198
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: മലമ്പുഴയില്‍ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂളിലെ പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പാണ് സ്‌കൂളിലെ പ്രധാന അധ്യാപികയ്‌ക്കെതിരെ നടപടിയെടുത്തത്. സംഭവത്തില്‍ വീഴ്ച വരുത്തിയെന്ന് വ്യക്തമായതോടെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവം അറിഞ്ഞിട്ടും പൊലീസില്‍ അറിയിച്ചില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്‌കൂളില്‍ എത്തിയപ്പോഴും പ്രധാന അധ്യാപിക അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല. സംഭവം സംബന്ധിച്ച് പ്രധാന അധ്യാപിക നല്‍കിയ മറുപടി തൃപ്തികരമായിരുന്നില്ല. പ്രധാന അധ്യാപികയുടേത് ഗുരുതര കുറ്റകൃത്യമാണെന്നും വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്‌കൂള്‍ മാനേജറെ അയോഗ്യനാക്കാനുള്ള നീക്കവും വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കും. വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപകന്‍ കൊല്ലങ്കോട് സ്വദേശി അനിലിനെ സര്‍വീസില്‍ നിന്ന് ഉടന്‍ പുറത്താക്കും.ഡിസംബര്‍ പതിനെട്ടിനായിരുന്നു പീഡന വിവരം വിദ്യാര്‍ത്ഥി സഹപാഠിയോട് തുറന്നുപറഞ്ഞത്. ആ ദിവസം തന്നെ സംഭവം സ്‌കൂള്‍ അധികൃതര്‍ അറിഞ്ഞിരുന്നു. എന്നാല്‍ പൊലീസില്‍ വിവരമറിയിച്ചിരുന്നില്ല. ഡിസംബര്‍ 19ന് അധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. സംഭവം അറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ മാത്രമാണ് സ്‌കൂള്‍ അധികൃതര്‍ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചത്.ഈ സംഭവം പുറത്തുവന്നതോടെ അധ്യാപകനില്‍ നിന്നേറ്റ പീഡന വിവരം പുറത്തുപറഞ്ഞ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. സിഡബ്ല്യുസി നടത്തിയ കൗണ്‍സിലിങിനിടെ യുപി ക്ലാസിലെ അഞ്ചോളം വരുന്ന ആണ്‍കുട്ടികള്‍ പീഡന വിവരം തുറന്നുപറയുകയായിരുന്നു. സ്‌കൂളില്‍വെച്ചും താമസ സ്ഥലത്ത് എത്തിച്ചും അധ്യാപകന്‍ പീഡിപ്പിച്ചതായും കുട്ടികള്‍ പറഞ്ഞിരുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം അധ്യാപകനെതിരെ ആറോളം എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ ഫോണില്‍ നിന്ന് വിദ്യാര്‍ത്ഥികളുടെ അശ്ലീല ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു.

Related Posts

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
111
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
65
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
165
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
216
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
169
Next Post
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ്

Recent News

വിൻഡീസിനെ 14 റൺസിന് കീഴടക്കി ഇന്ത്യ; അവസാനഓവറിൽ ഷമാർ അടിച്ചെടുത്തത് 22 റൺസ്

വിൻഡീസിനെ 14 റൺസിന് കീഴടക്കി ഇന്ത്യ; അവസാനഓവറിൽ ഷമാർ അടിച്ചെടുത്തത് 22 റൺസ്

October 12, 2026
47
നെടുമ്പാശ്ശേരി വാഹനാപകടം; വാഹനമോടിച്ച സുഹൈലിന്റെ സുഹൃത്തും അറസ്റ്റിൽ

നെടുമ്പാശ്ശേരി വാഹനാപകടം; വാഹനമോടിച്ച സുഹൈലിന്റെ സുഹൃത്തും അറസ്റ്റിൽ

October 12, 2026
442
ഇന്ത്യ സഖ്യത്തിന്റെ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ഇന്ത്യ സഖ്യത്തിന്റെ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

October 12, 2026
99
ചരിത്രത്തിലാദ്യം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ കേരളത്തിന്റെ പ്രമേയം; മുഖ്യമന്ത്രി നാളെ നിയമസഭയിൽ അവതരിപ്പിക്കും, എൽഡിഎഫ് പിന്തുണക്കും

ചരിത്രത്തിലാദ്യം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ കേരളത്തിന്റെ പ്രമേയം; മുഖ്യമന്ത്രി നാളെ നിയമസഭയിൽ അവതരിപ്പിക്കും, എൽഡിഎഫ് പിന്തുണക്കും

October 12, 2026
45
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025