• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram

കൂരിയാട് അപകടമേഖല സന്ദർശിക്കുന്നത് ഒഴിവാക്കണം; ഡിസാസ്റ്ററിനെ ടൂറിസമായി കാണരുത്: മലപ്പുറം ജില്ലാ കളക്ടർ

cntv team by cntv team
May 23, 2025
in Malappuram
A A
കൂരിയാട് അപകടമേഖല സന്ദർശിക്കുന്നത് ഒഴിവാക്കണം; ഡിസാസ്റ്ററിനെ ടൂറിസമായി കാണരുത്: മലപ്പുറം ജില്ലാ കളക്ടർ
0
SHARES
302
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: കൂരിയാട് അപകടമേഖല സന്ദർശിക്കുന്നത് ജനങ്ങൾ ഒഴിവാക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദ്.ഡിസാസ്റ്ററിനെ ടൂറിസം ആയി കാണരുതെന്നും കൂടുതൽ ആളുകൾ പോകുന്നത് കൂടുതൽ അപകടങ്ങൾക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജനങ്ങൾ പ്രദേശത്തേക്ക് വരുന്നത് തടയേണ്ടി വരും. കൂരിയാട് അപകടത്തിൽ വീണ്ടും ദേശീയ പാത അതോറിറ്റിയുമായി ചർച്ച നടത്തും. ജനങ്ങളുടെ സഞ്ചാരത്തെ ബാധിക്കാതെ ഗതാഗതം ക്രമീകരിക്കും. കൂരിയാട്ടെ വലതുവശത്തെ സർവീസ് റോഡ് ട്രാഫികിന് തുറന്നു കൊടുക്കാം എന്നാണ് ദേശീയ പാത അതോറിറ്റി പറഞ്ഞത്. അവിടെ ചില അറ്റകുറ്റ പണികൾ പൂർത്തിയാക്കേണ്ടതുണ്ട് എന്നാണ് എൻ എച്ച്‌ ഐ അറിയിച്ചതെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.അതേസമയം, സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ ദേശീയ ഹൈവേ അതോറിറ്റിക്കെതിരെ ഹൈക്കോടതി വിമർശനമുയർത്തി. കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും എന്താണ് സംഭവിച്ചത് എന്നതിൽ ഇടക്കാല റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി ദേശീയ പാത അതോറിറ്റിക്ക് നിർദേശം നൽകി. സംഭവിച്ച കാര്യങ്ങളിൽ കേരളത്തിന് സന്തോഷമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജനങ്ങൾ ക്ഷമയോടെ കാത്തിരുന്ന പാതയാണ് തകർന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൊച്ചിയിലെ റോഡുകളുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. വ്യാഴാഴ്ച ഹർജി വീണ്ടും പരിഗണിക്കും.മലപ്പുറം, തൃശൂർ, കാസർകോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ദേശീയപാതയിൽ വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയത്. മലപ്പുറത്ത് എടരിക്കോട് മമ്മാലിപ്പടിയിലാണ് ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയത്. മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ് താഴുകയായിരുന്നു. തൃശൂർ ചാവക്കാട് നിർമാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്താണ് മേൽപ്പാലത്തിന് മുകളിൽ വിള്ളൽ കണ്ടെത്തിയത്. കാസർകോട് ദേശീയപാത നിർമാണം നടക്കുന്ന മാവുങ്കാൽ കല്യാൺ റോഡിന് സമീപമാണ് വിള്ളൽ കണ്ടെത്തിയത്. കണ്ണൂരിൽ ദേശീയപാതയ്ക്ക് സമീപം തളിപ്പറമ്പ് കുപ്പത്താണ് വ്യാപക മണ്ണിടിച്ചിലുണ്ടായത്.കൂരിയാട് ദേശീയപാത നിർമ്മാണത്തിൽ കരാർ കമ്പനിക്ക് വീഴ്ച്ച സംഭവിച്ചുവെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നിർമാണത്തിനു മുൻപ് ഭൂമിയുടെ അവസ്ഥ പരിശോധിച്ചില്ലെന്നും ഭൂമി ബലപ്പെടുത്തുന്നതിൽ അശ്രദ്ധ കാണിച്ചുവെന്നുമായിരുന്നു ഗതാഗത മന്ത്രാലയത്തിന്റെ കണ്ടെത്തൽ. കഴിഞ്ഞ ദിവസം ഐഐടിയിലെ റിട്ട. പ്രൊഫസറുൾപ്പെടെയുളള മൂന്നംഗ വിദഗ്ധ സംഘം പ്രദേശം സന്ദർശിച്ചിരുന്നു. തുടർന്ന് ഇവർ ഗതാഗത മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. പിന്നാലെ കരാർ കമ്പനിയെ ഡീബാർ ചെയ്യുകയും ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

Related Posts

മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്
Kerala

മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്

May 30, 2026
153
മഞ്ചേരി മെഡിക്കല്‍ കോളേജിലെ ചികിത്സാപിഴവ്; കുടുംബത്തിൻ്റെ ആരോപണം തള്ളി സൂപ്രണ്ട്; ഡിഎംഒയ്ക്ക് റിപ്പോർട്ട് നൽകി
Latest News

മഞ്ചേരി മെഡിക്കല്‍ കോളേജിലെ ചികിത്സാപിഴവ്; കുടുംബത്തിൻ്റെ ആരോപണം തള്ളി സൂപ്രണ്ട്; ഡിഎംഒയ്ക്ക് റിപ്പോർട്ട് നൽകി

May 30, 2026
45
ക്ഷേമപെൻഷൻ മുടങ്ങിയ സംഭവം; പൊന്നാനി സഹകരണ വകുപ്പ് ഓഫീസ് ഉപരോധിച്ച് കോൺഗ്രസ്
Local News

ക്ഷേമപെൻഷൻ മുടങ്ങിയ സംഭവം; പൊന്നാനി സഹകരണ വകുപ്പ് ഓഫീസ് ഉപരോധിച്ച് കോൺഗ്രസ്

May 29, 2026
503
അച്ഛന്റെ വിയർപ്പിന് മകന്റെ മധുരവിജയം; ചുമട്ടുതൊഴിലാളിയായ ശിവദാസന്റെ മകന് എല്ലാ വിഷയങ്ങളിലും എ പ്ലസ്
Local News

അച്ഛന്റെ വിയർപ്പിന് മകന്റെ മധുരവിജയം; ചുമട്ടുതൊഴിലാളിയായ ശിവദാസന്റെ മകന് എല്ലാ വിഷയങ്ങളിലും എ പ്ലസ്

May 29, 2026
675
ഇ ഡി റെയ്ഡിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് സി.പി.എം എടപ്പാളിൽ പ്രതിഷേധം സംഘടിപ്പിച്ചു
Local News

ഇ ഡി റെയ്ഡിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് സി.പി.എം എടപ്പാളിൽ പ്രതിഷേധം സംഘടിപ്പിച്ചു

May 27, 2026
150
ചങ്ങരംകുളം പന്താവൂർ പരേതനായ ആശാരി പറമ്പിൽ മാധവന്‍ ഭാര്യ സരോജിനി നിര്യാതയായി
Local News

ചങ്ങരംകുളം പന്താവൂർ പരേതനായ ആശാരി പറമ്പിൽ മാധവന്‍ ഭാര്യ സരോജിനി നിര്യാതയായി

May 27, 2026
87
Next Post
മൂക്കുതല രക്തേശ്വരം ശിവ ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന നങ്ങാറയിൽ കല്യാണി നിര്യാതയായി

മൂക്കുതല രക്തേശ്വരം ശിവ ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന നങ്ങാറയിൽ കല്യാണി നിര്യാതയായി

Recent News

‘വെടിവച്ച് കൊല്ലും’; സന്ദീപ് വാര്യര്‍ക്ക് അജ്ഞാതന്റെ ഭീഷണി കോള്‍

‘വെടിവച്ച് കൊല്ലും’; സന്ദീപ് വാര്യര്‍ക്ക് അജ്ഞാതന്റെ ഭീഷണി കോള്‍

June 1, 2026
85
മലപ്പുറത്ത് സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറത്ത് സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

June 1, 2026
52
അഷ്കര്‍ കാഴ്ചയ്‌ക്ക് മാന്യന്‍, പക്ഷെ കൊടും ക്രിമിനല്‍….ആദ്യ ഭാര്യ ആമിനയുടെ ചെവി അടിച്ചുപൊട്ടിച്ചു, നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ചു

അഷ്കര്‍ കാഴ്ചയ്‌ക്ക് മാന്യന്‍, പക്ഷെ കൊടും ക്രിമിനല്‍….ആദ്യ ഭാര്യ ആമിനയുടെ ചെവി അടിച്ചുപൊട്ടിച്ചു, നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ചു

June 1, 2026
132
ചരിത്ര നേട്ടവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ; തുടർച്ചയായ രണ്ടാം തവണയും ഐപിഎൽ കിരീടം സ്വന്തമാക്കി

ചരിത്ര നേട്ടവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ; തുടർച്ചയായ രണ്ടാം തവണയും ഐപിഎൽ കിരീടം സ്വന്തമാക്കി

June 1, 2026
40
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025