കൊച്ചി:വൈറ്റിലയിൽ ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തുന്ന 11 യുവതികൾ പിടിയിൽ. വൈറ്റില ആർക്ടിക് ഹോട്ടലിൽ നടന്ന ലഹരി പരിശോധനയിലാണു ഡാൻസാഫ് സംഘം യുവതികളെ പിടികൂടിയത്. സ്പായുടെ മറവിലാണ് അനാശാസ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഹോട്ടലുകളെല്ലാം പൊലീസിന്റെയും ഡാന്‍സാഫിന്റെയും നിരീക്ഷണത്തിലാണ്. ഇതിനിടെയാണ് ഹോട്ടലിലും പരിശോധന നടന്നത്. യുവതികളെ ചോദ്യം ചെയ്തുവരികയാണ്. ഹോട്ടലില്‍ ലഹരി ഉപയോഗമോ ഇടപാടുകളോ നടന്നിട്ടില്ലെന്നാണു നിലവില്‍ പൊലീസ് പറയുന്നത്. അസി. കമ്മിഷണര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ഹോട്ടലിലെത്തിയിട്ടുണ്ട്. സ്പായിലുണ്ടായിരുന്നവരിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളുണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്