• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് സന്തോഷവാർത്ത: ഇനി നിങ്ങളുടെ ചാറ്റുകൾ സൂപ്പർ സുരക്ഷിതം

cntv team by cntv team
April 25, 2025
in Technology
A A
വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് സന്തോഷവാർത്ത: ഇനി നിങ്ങളുടെ ചാറ്റുകൾ സൂപ്പർ സുരക്ഷിതം
0
SHARES
168
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് വാട്‌സ്ആപ്പ്. ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് വാട്‌സ്ആപ്പ് തുടർച്ചയായി പുതിയ സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിക്കുന്നത് പതിവാണ്. ഇപ്പോഴിതാ വ്യക്തികൾക്കും ഗ്രൂപ്പ് ചാറ്റുകൾക്കുമായി സുരക്ഷ വർധിപ്പിക്കുന്നതിനായി വാട്‌സ്ആപ്പ് ഒരു പുതിയ ഫീച്ചർ കൂടി പ്രഖ്യാപിച്ചിരിക്കുന്നു. ‘അഡ്വാൻസ്‍ഡ് ചാറ്റ് പ്രൈവസി’ എന്ന് വിളിക്കപ്പെടുന്ന ഫീച്ചർ ആണ് അവതരിപ്പിച്ചത്.

ഈ ഫീച്ചർ ഉപയോക്താക്കൾ ചാറ്റുകൾ എക്‌സ്‌പോർട്ട് ചെയ്യുന്നതിൽ നിന്നും അവരുടെ ഫോണുകളിൽ മീഡിയ സ്വയമേവ ഡൗൺലോഡ് ചെയ്യുന്നതിൽ നിന്നും തടയുന്നു. ഈ സവിശേഷത ഓണായിരിക്കുമ്പോൾ ഒരു ചാറ്റുകളും എക്സ്പോർട്ട് ചെയ്യാൻ കഴിയില്ല. ചാറ്റിൽ അയച്ച മീഡിയ ഫയലുകൾ സ്വയമേവ ഡൗൺലോഡ് ചെയ്യപ്പെടില്ല. ഇതിലൂടെ ചാറ്റുകൾക്ക് ഒരു അധിക സ്വകാര്യത നൽകുന്നു. മെറ്റാ എഐ പോലുള്ള എഐ സവിശേഷതകളിൽ ചാറ്റ് സന്ദേശങ്ങൾ ഉപയോഗിക്കാനും കഴിയില്ല.സംഭാഷണത്തിന്‍റെ സ്വകാര്യത ഉറപ്പാക്കുകയും ചാറ്റിന്‍റെ ഉള്ളടക്കം ചാറ്റിന് പുറത്ത് പങ്കിടാൻ കഴിയില്ലെന്നും ഉറപ്പാക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യമെന്ന് വാട്‌സ്ആപ്പ് പറയുന്നു. എല്ലാ അംഗങ്ങളും പരസ്‍പരം നന്നായി അറിയാത്തതും എന്നാൽ സംഭാഷണം സെൻസിറ്റീവ് ആയിരിക്കാവുന്നതുമായ ഗ്രൂപ്പുകളിൽ ഈ ഫീച്ചർ പ്രത്യേകിച്ചും ഉപയോഗപ്രദമാണെന്ന് വാട്‌സ്ആപ്പ് പറയുന്നു. ചാറ്റ് വിവരങ്ങൾ പുറത്തുപോകുന്നില്ലെന്ന് ഈ സവിശേഷത ഉറപ്പാക്കുന്നു.

ഈ പുതിയ ഫീച്ചർ ഓണാക്കാൻ വാട്‌സ്ആപ്പിലെ ചാറ്റ് അല്ലെങ്കിൽ ഗ്രൂപ്പ് ചാറ്റിലേക്ക് പോകുക. ചാറ്റ് നെയിമിൽ ടാപ്പ് ചെയ്യുക. അവിടെ നിങ്ങൾക്ക് ‘അഡ്വാൻസ്‍ഡ് ചാറ്റ് പ്രൈവസി’ എന്ന ഓപ്ഷൻ കാണാൻ കഴിയും. അതിൽ ടാപ്പ് ചെയ്‌ത് നിങ്ങൾക്ക് ഫീച്ചർ ഓണാക്കാൻ സാധിക്കും. ഇത് ഈ ഫീച്ചറിന്‍റെ ആദ്യ പതിപ്പാണെന്നും ഭാവിയിൽ ഇതിൽ കൂടുതൽ സുരക്ഷാ സവിശേഷതകൾ ചേർക്കുമെന്നും വാട്‌സ്ആപ്പ് അറിയിച്ചു

നിലവിൽ വാട്‌സ്ആപ്പിന്‍റെ സ്വകാര്യതയുടെ അടിസ്ഥാനം ഇപ്പോഴും എൻഡ്-ടു-എൻഡ് എൻക്രിപ്ഷനാണെന്നും ഇത് അയച്ചയാൾക്കും സ്വീകരിക്കുന്നയാൾക്കും മാത്രമേ സന്ദേശങ്ങളും കോളുകളും കാണാനോ കേൾക്കാനോ കഴിയൂ എന്ന് ഉറപ്പാക്കുന്നുവെന്നും വാട്‌സ്ആപ്പ് അവകാശപ്പെടുന്നു. എന്നാൽ ഇപ്പോൾ അതിൽ കൂടുതൽ സുരക്ഷ വാട്‌സ്ആപ്പിലേക്ക് ചേര്‍ക്കുന്നു എന്നാണ് വാട്‌സ്ആപ്പിന്‍റെ മാതൃ കമ്പനിയായ മെറ്റയുടെ വാദം.

Related Posts

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ
Kerala

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ

August 10, 2026
105
‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്
Kerala

‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്

August 10, 2026
105
പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി
Kerala

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി

August 6, 2026
177
കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”
National

കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”

August 5, 2026
211
വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ
National

വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ

July 10, 2026
71
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു
Technology

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു

June 18, 2026
140
Next Post
സംസ്ഥാനത്തെ ഐടി പാർക്കുകളിൽ മദ്യം വിളമ്പാം; ലൈസൻസ് തുക പത്ത് ലക്ഷം, രാത്രി 12 വരെ പ്രവർത്തിക്കും

സംസ്ഥാനത്തെ ഐടി പാർക്കുകളിൽ മദ്യം വിളമ്പാം; ലൈസൻസ് തുക പത്ത് ലക്ഷം, രാത്രി 12 വരെ പ്രവർത്തിക്കും

Recent News

പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം പാളി, കത്ത് മടക്കി നിയമസഭാ സെക്രട്ടറി

പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം പാളി, കത്ത് മടക്കി നിയമസഭാ സെക്രട്ടറി

September 7, 2026
83
തൃശൂരിൽ നഴ്സിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തൃശൂരിൽ നഴ്സിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

September 7, 2026
407
സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും; മഴയില്ലാത്തതും ചൂട് കൂടിയതും തിരിച്ചടി

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും; മഴയില്ലാത്തതും ചൂട് കൂടിയതും തിരിച്ചടി

September 7, 2026
38
തൃക്കാക്കര മോർഫിങ് കേസ്: ഒരു വിദ്യാർഥികൂടി പിടിയിൽ, ടെലഗ്രാം ഗ്രൂപ്പുകൾ ഡിലീറ്റുചെയ്ത നിലയിൽ

തൃക്കാക്കര മോർഫിങ് കേസ്: ഒരു വിദ്യാർഥികൂടി പിടിയിൽ, ടെലഗ്രാം ഗ്രൂപ്പുകൾ ഡിലീറ്റുചെയ്ത നിലയിൽ

September 7, 2026
72
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025