• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

വീഡിയോകളില്‍ ഇനി സ്വന്തം പശ്ചാത്തല സംഗീതം, പുതിയ എഐ ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ്

cntv team by cntv team
April 12, 2025
in Technology
A A
വീഡിയോകളില്‍ ഇനി സ്വന്തം പശ്ചാത്തല സംഗീതം, പുതിയ എഐ ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ്
0
SHARES
31
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ക്രിയേറ്റര്‍മാര്‍ക്കായി പുതിയ എഐ ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ്. വീഡിയോകള്‍ക്ക് വേണ്ടി ഇഷ്ടാനുസരണം പശ്ചാത്തല സംഗീതം നിര്‍മിക്കാന്‍ സഹായിക്കുന്ന എഐ പിന്തുണയോട് കൂടി പ്രവര്‍ത്തിക്കുന്ന മ്യൂസിക് ജനറേറ്റര്‍ ഫീച്ചറാണ് യൂട്യൂബ് അവതരിപ്പിച്ചത്. യൂട്യൂബ് സ്റ്റുഡിയോയിലെ ക്രിയേറ്റര്‍ മ്യൂസിക് ടാബിലാണ് ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വീഡിയോകളില്‍ ചേര്‍ക്കാന്‍ സാധിക്കുന്ന പശ്ചാത്തല സംഗീതം സൃഷ്ടിച്ചെടുക്കാന്‍ ഈ ഫീച്ചര്‍ ഉപയോഗിച്ച് സാധിക്കും. യൂട്യൂബിലെ കര്‍ശനമായ പകര്‍പ്പാവകാശ നിയന്ത്രണങ്ങള്‍ കാരണം പശ്ചാത്തല സംഗീതം തിരഞ്ഞെടുക്കുകയെന്നത് പ്രയാസകരമായ ഒരു ജോലിയാണ്. പകര്‍പ്പാവകാശം കണ്ടെത്തിയാല്‍ അത് വീഡിയോയേയും ചാനലിനേയും ബാധിക്കും. സിനിമകളിലെ പശ്ചാത്തല സംഗീതവും സിനിമാ ഗാനങ്ങളും മറ്റ് പ്രശസ്തരായ സംഗീതജ്ഞരുടേയും ഗായകരുടേയും സൃഷ്ടികളായ ജനപ്രിയ സംഗീതവുമൊന്നും പശ്ചാത്തല സംഗീതമായി ഉപയോഗിക്കാന്‍ ക്രിയേറ്റര്‍മാര്‍ക്ക് സാധിക്കില്ല.

ഇക്കാരണത്താല്‍ പകര്‍പ്പാവകാശ നിയന്ത്രണം ഇല്ലാതെ ചില വെബ്‌സൈറ്റുകളും യൂട്യൂബിലെ തന്നെ ക്രിയേറ്റര്‍ മ്യൂസിക് ടാബും വാഗ്ദാനം ചെയ്യുന്ന മ്യൂസിക് ലൈബ്രറിയില്‍ നിന്ന് മാത്രമേ ക്രിയേറ്റര്‍മാര്‍ക്ക് പശ്ചാത്തല സംഗീതം ഉപയോഗിക്കാനാവൂ. ഉള്ളടക്കത്തിന്റെ സവിശേഷതകള്‍ക്കിണങ്ങും വിധം സംഗീതം തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. യൂട്യൂബ് ക്രിയേറ്റര്‍ മ്യൂസിക് ടാബില്‍ പണം കൊടുത്ത് വാങ്ങാവുന്ന പ്രീമിയം ട്രാക്കുകളും ലഭ്യമാണ്.

ഇവിടെയാണ് പുതിയ എഐ ടൂള്‍ രക്ഷയ്‌ക്കെത്തുന്നത്. വീഡിയോകള്‍ക്ക് ഏറ്റവും ഇണങ്ങുന്നതും എന്നാല്‍ മറ്റാരും ഉപയോഗിക്കാത്തതുമായ പശ്ചാത്തല സംഗീതം നിര്‍മിച്ചെടുക്കാന്‍ ഈ ടൂള്‍ ക്രിയേറ്റര്‍മാരെ സഹായിക്കും. ക്രിയേറ്റര്‍ മ്യൂസിക് ടാബില്‍ പ്രത്യേകം ജെമിനൈ ഐക്കണ്‍ ഇതിനായി നല്‍കിയിട്ടുണ്ട്. ഇതില്‍ ക്ലിക്ക് ചെയ്ത് ഡിസ്‌ക്രിപ്ഷന്‍ ബോക്‌സില്‍ നിങ്ങള്‍ക്ക് എത് തരം സംഗീതമാണ് വേണ്ടത് എന്ന വിശദമാക്കി നല്‍കുക. വീഡിയോയുടെ വിഷയം, ദൈര്‍ഘ്യം, സ്വഭാവം ഉള്‍പ്പടെയുള്ള വിവരങ്ങളും നല്‍കാം. ശേഷം ജനറേറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നാല് ഓഡിയോ സാമ്പിളുകള്‍ നിര്‍മിക്കപ്പെടും.

ഏത് തരം മ്യൂസിക് നിര്‍മിക്കണം എന്നറിയില്ലെങ്കില്‍, പ്രത്യേകം സജസ്റ്റ് ടാബ് ലഭ്യമാണ്. അതില്‍ മ്യൂസിക് ജനറേഷന് വേണ്ട ആശയങ്ങള്‍ ലഭിക്കും. ക്രിയേറ്റര്‍മാര്‍ക്കെല്ലാം ഈ ഫീച്ചര്‍ സൗജന്യമായി ഉപയോഗിക്കാം. എന്തെങ്കിലും റേറ്റ് ലിമിറ്റ് ഇതിനുണ്ടോ എന്ന് വ്യക്തമല്ല. ഇങ്ങനെ നിര്‍മിക്കുന്ന പശ്ചാത്തല സംഗീതത്തിന്റെ പകര്‍പ്പാവകാശ നിയന്ത്രണങ്ങള്‍ എങ്ങനെയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

Related Posts

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ
Kerala

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ

August 10, 2026
105
‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്
Kerala

‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്

August 10, 2026
105
പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി
Kerala

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി

August 6, 2026
177
കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”
National

കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”

August 5, 2026
211
വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ
National

വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ

July 10, 2026
71
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു
Technology

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു

June 18, 2026
140
Next Post
തൃശൂർ പൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തും; സർക്കാർ ഹൈക്കോടതിയിൽ

തൃശൂർ പൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തും; സർക്കാർ ഹൈക്കോടതിയിൽ

Recent News

പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം പാളി, കത്ത് മടക്കി നിയമസഭാ സെക്രട്ടറി

പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം പാളി, കത്ത് മടക്കി നിയമസഭാ സെക്രട്ടറി

September 7, 2026
83
തൃശൂരിൽ നഴ്സിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തൃശൂരിൽ നഴ്സിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

September 7, 2026
410
സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും; മഴയില്ലാത്തതും ചൂട് കൂടിയതും തിരിച്ചടി

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും; മഴയില്ലാത്തതും ചൂട് കൂടിയതും തിരിച്ചടി

September 7, 2026
38
തൃക്കാക്കര മോർഫിങ് കേസ്: ഒരു വിദ്യാർഥികൂടി പിടിയിൽ, ടെലഗ്രാം ഗ്രൂപ്പുകൾ ഡിലീറ്റുചെയ്ത നിലയിൽ

തൃക്കാക്കര മോർഫിങ് കേസ്: ഒരു വിദ്യാർഥികൂടി പിടിയിൽ, ടെലഗ്രാം ഗ്രൂപ്പുകൾ ഡിലീറ്റുചെയ്ത നിലയിൽ

September 7, 2026
72
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025