• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഷഹബാസ് കൊലക്കേസ്: പ്രതികളായ വിദ്യാർഥികളുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്

cntv team by cntv team
April 11, 2025
in UPDATES
A A
ഷഹബാസ് കൊലക്കേസ്: പ്രതികളായ വിദ്യാർഥികളുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്
0
SHARES
93
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: താമരശ്ശേരി പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് വധക്കേസിൽ പ്രതികളായ വിദ്യാർഥികളുടെ ജാമ്യഹർജിയിൽ ഇന്ന് വിധി പറഞ്ഞേക്കും. കഴിഞ്ഞ വ്യാഴാഴ്ച ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കിയെങ്കിലും വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജുവനൈൽ ഹോമിൽ കഴിയുന്ന ആറു പേരുടെ ജാമ്യാപേക്ഷയാണ് ജില്ലാ സെഷൻസ് കോടതിയുടെ പരിഗണനയിലുള്ളത്. ജാമ്യം നൽകരുതെന്നും പ്രായപൂർത്തിയാകാത്ത കാര്യം കേസിൽ പരിഗണിക്കരുതെന്നും പ്രോസിക്യൂഷനും ഷഹബാസിന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ്. വിദ്യാർഥികളുടെ സമൂഹ മാധ്യമത്തിലെ ചാറ്റുകൾ ഇതിന് തെളിവാണ്. ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ കുട്ടികൾ സാക്ഷികളെ സ്വാധീനിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. അതേസമയം, പ്രായപൂർത്തിയാകാത്തതിനാൽ ജാമ്യം അനുവദിക്കണമെന്ന് പ്രതികളായ കുട്ടികളുടെ രക്ഷിതാക്കൾ അഭ്യർഥിച്ചിരുന്നു. ഒരു മാസത്തിലധികമായി ജുവനൈൽ ഹോമിൽ കഴിയുകയാണ്. ഇത് കുട്ടികളുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുമെന്നും രക്ഷിതാക്കൾ കോടതിയെ ബോധിപ്പിച്ചിരുന്നു. ഫെബ്രുവരി 28 നായിരുന്നു താമരശ്ശേരിയിൽ ട്യൂഷൻ ക്ലാസ്സിലെ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായത്. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. മാർച്ച് 1ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഷഹബാസ് മരിച്ചു.

Related Posts

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച;ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടന്നത് 450ലേറെ വിവാഹങ്ങള്‍
UPDATES

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച;ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടന്നത് 450ലേറെ വിവാഹങ്ങള്‍

September 13, 2026
0
പാർട്ടി തിരുത്തൽ നടപടികളിലേക്ക്: CPIM വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്ക് കോഴിക്കോട് തുടക്കം
UPDATES

പാർട്ടി തിരുത്തൽ നടപടികളിലേക്ക്: CPIM വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്ക് കോഴിക്കോട് തുടക്കം

September 13, 2026
0
ഓപ്പറേഷൻ തൂഫാൻ ‘ ലഹരി വില്പന നടത്തിവന്ന രണ്ടു യുവാക്കൾ അറസ്റ്റിൽ
UPDATES

ഓപ്പറേഷൻ തൂഫാൻ ‘ ലഹരി വില്പന നടത്തിവന്ന രണ്ടു യുവാക്കൾ അറസ്റ്റിൽ

September 13, 2026
2
ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും
UPDATES

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

September 13, 2026
12
അജിത്തിന്റെ കാര്‍ റേസിങ് മത്സര വേദിയിലെത്തി വിജയ്; സമൂഹമാധ്യമങ്ങള്‍ കീഴടങ്ങി തല-തലൈവര്‍ സൗഹൃദ നിമിഷങ്ങള്‍
UPDATES

അജിത്തിന്റെ കാര്‍ റേസിങ് മത്സര വേദിയിലെത്തി വിജയ്; സമൂഹമാധ്യമങ്ങള്‍ കീഴടങ്ങി തല-തലൈവര്‍ സൗഹൃദ നിമിഷങ്ങള്‍

September 13, 2026
35
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: ബദൽ മാർഗ്ഗം കണ്ടെത്താനുള്ള പരിശ്രമത്തിൽ KSEBയും വൈദ്യുതി വകുപ്പും
UPDATES

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: ബദൽ മാർഗ്ഗം കണ്ടെത്താനുള്ള പരിശ്രമത്തിൽ KSEBയും വൈദ്യുതി വകുപ്പും

September 13, 2026
19
Next Post
വന്ധ്യത ചികിത്സാരംഗത്ത് പുതുവിപ്ലവം; നിർമിതബുദ്ധിയുടെ സഹായത്തോടെ IVF ചികിത്സയിൽ കുഞ്ഞ് പിറന്നു

വന്ധ്യത ചികിത്സാരംഗത്ത് പുതുവിപ്ലവം; നിർമിതബുദ്ധിയുടെ സഹായത്തോടെ IVF ചികിത്സയിൽ കുഞ്ഞ് പിറന്നു

Recent News

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച;ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടന്നത് 450ലേറെ വിവാഹങ്ങള്‍

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച;ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടന്നത് 450ലേറെ വിവാഹങ്ങള്‍

September 13, 2026
0
പാർട്ടി തിരുത്തൽ നടപടികളിലേക്ക്: CPIM വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്ക് കോഴിക്കോട് തുടക്കം

പാർട്ടി തിരുത്തൽ നടപടികളിലേക്ക്: CPIM വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്ക് കോഴിക്കോട് തുടക്കം

September 13, 2026
0
ഓപ്പറേഷൻ തൂഫാൻ ‘ ലഹരി വില്പന നടത്തിവന്ന രണ്ടു യുവാക്കൾ അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാൻ ‘ ലഹരി വില്പന നടത്തിവന്ന രണ്ടു യുവാക്കൾ അറസ്റ്റിൽ

September 13, 2026
2
ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

September 13, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025