ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം 2026 സമാപിച്ചു,വാശിയേറിയ മത്സരത്തിൽ 195 പോയിന്റ് നേടി കാസ്കോ കിഴിക്കര ഒന്നാം സ്ഥാനം കരസ്ഥമാക്കി.പുലരി ചിയ്യാനൂർ,ന്യൂ സ്റ്റാർ പള്ളിക്കുന്ന് എന്നിവർ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.നവംബർ 5 ന് നടന്ന വിളംബര ജാഥയോടെ തുടക്കം കുറിച്ച കേരളോത്സവത്തിന്റെ ഭാഗമായി ഫുട്ബോൾ,ക്രിക്കറ്റ്,ബാഡ്മിന്റൺ,വോളിബോൾ,വടം വലി,കളരിപയറ്റ്,കബഡി,നീന്തൽ,പഞ്ചഗുസ്തി,ചെസ്സ്,അത്ലെറ്റിക്സ്,മെഹന്ദി,തെങ്ങ് കയറ്റം,ഞാറ് നടൽ,കിള മത്സരം,ഓഫ് സ്റ്റേജ് മത്സരങ്ങൾ എന്നിവക്ക് ശേഷം ഇന്നലെ നടന്ന കലാ മത്സരങ്ങൾക്ക് ശേഷമാണ് കോക്കൂർ ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചത്.വിവിധ ഇനങ്ങളിലായി 800 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു.സമാപന ചടങ്ങ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മയിൽ ഉത്ഘടനം ചെയ്തു.
ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ്,സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ മാരായ ശാരിക മുരളീധരൻ,ഫവാസ് മാളിയേക്കൽ,ഫാത്തിമ ലത്തീഫ്,ഹസീബ് കോക്കൂർ,സജ്ന ഫിറോസ്,പഞ്ചായത്ത് ജന പ്രതിനിധികൾ,അസി:സുതൻ ശങ്കർ എന്നിവർ സംസാരിച്ചു.കോർഡിനേറ്റർ സുഹൈർ ഏറവറാംക്കുന്ന് നന്ദി പറഞ്ഞു.ചരിത്രത്തിൽ ആദ്യമായി ഓവർ ഓൾ ചാമ്പ്യൻമാർക്ക് ക്യാഷ് പ്രൈസ് സമ്മാനിച്ചു







