ശബരിമല: മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. ശബരിമല -മാളികപ്പുറം പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണവും ഇന്ന് നടക്കും.നിലയ്ക്കൽ ബേസ് ക്യാമ്പിലേക്ക് തീർഥാടകർ എത്തി തുടങ്ങി.ഇന്നത്തേക്കുള്ള വിർച്വൽ ക്യു ബുക്കിംഗ് 30,000 കടന്നു.







