എടപ്പാള്‍:കേരളോത്സവം 2026 പഞ്ചായത്ത് തലത്തിൽ 291 പോയിന്റ് നേടി ട്രാക്ക് ഫോഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് കോലൊളമ്പ് തുടർച്ചയായി മൂന്നാമതും ഓവറോൾ കിരീടം നേടി ജേതാക്കളായി. GLPS തുയ്യത്ത് വെച്ച് നടന്ന സമ്മാനദാന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സിന്ധു ഉൽഘാടനം നിർവഹിച്ചു.ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വി.മുഹമ്മദ് ലൈസ് അധ്യക്ഷത വഹിച്ചു. വിവിധ വാർഡിലെ വാർഡ് മെമ്പർമാർ ആശംസ അറിയിച്ചു.ഓവറോൾ ട്രോഫി ക്ലബ്ബ് ഭാരവാഹികളായ അലിസാബിക്, ഷഹീർ,നാസിഹ്,സാബിക്, ഫസീല,ഹൈറുന്നീസ, നജീഹ, തസ്നീം, ഫാരിസ, ശ്യാമിലി തുടങ്ങിയ മെമ്പർമാർ ചേർന്ന് ട്രോഫി ഏറ്റുവാങ്ങി







