• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വന്ധ്യത ചികിത്സാരംഗത്ത് പുതുവിപ്ലവം; നിർമിതബുദ്ധിയുടെ സഹായത്തോടെ IVF ചികിത്സയിൽ കുഞ്ഞ് പിറന്നു

cntv team by cntv team
April 11, 2025
in Kerala
A A
വന്ധ്യത ചികിത്സാരംഗത്ത് പുതുവിപ്ലവം; നിർമിതബുദ്ധിയുടെ സഹായത്തോടെ IVF ചികിത്സയിൽ കുഞ്ഞ് പിറന്നു
0
SHARES
218
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നിർമിതബുദ്ധി (എ.ഐ) യുടെ സഹായത്തോടെ പൂർണമായും ഓട്ടോമേറ്റഡ് കൃത്രിമ​ ഗർഭധാരണത്തിലൂടെ ലോകത്തിൽ ആദ്യത്തെ കുഞ്ഞ് ജനിച്ചു. ഇൻട്രാസൈറ്റോപ്ലാസ്മിക് ബീജ കുത്തിവയ്പ്പിന് (ഒരു ബീജം നേരിട്ട് അണ്ഡത്തിലേക്ക് കുത്തിവയ്ക്കുന്ന രീതി-ICSI) പകരമാണ് പുതിയ സംവിധാനം ഉപയോ​ഗപ്പെടുത്തിയത്. മെക്സിക്കോയിലാണ് ഈ രീതിയിൽ ആൺകുഞ്ഞ് ജനിച്ചത്. 1990-കൾ മുതൽ ലോകത്ത് ICSI രീതി ഉപയോ​ഗിച്ച് വരുന്നുണ്ട്. സാധാരണയായി ഇത്തരം രീതി നടപ്പാക്കാൻ ഈ രം​ഗത്തെ ഒരു വി​ഗദ്ധന്റെ സഹായം ആവശ്യമാണ്. എന്നാൽ, പുതിയ സംവിധാനത്തിൽ ICSI നടപടിക്രമത്തിലെ 23 ഘട്ടങ്ങളും നിർമിതബുദ്ധിയുടെ സഹായത്തോടെ പൂർത്തിയാക്കാനാകും. 40-കാരിയായ സ്ത്രീയാണ് ഈ ഓട്ടോമേറ്റഡ് പ്രക്രിയയിലൂടെ ​ഗർഭിണിയായത്. മുമ്പ് നടത്തിയ ​ഗർഭധാരണശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിന് ശേഷമാണ് ഇവർക്ക് ഈ രീതിയിൽ ​ഗർഭിണിയാകാൻ സാധിച്ചത്. ഈ സംവിധാനം ഉപയോ​ഗിച്ച് ബീജസങ്കലനം ചെയ്ത അഞ്ച് അണ്ഡങ്ങളിൽ നാലെണ്ണവും വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു. നിർമിതബുദ്ധിയുടെ സഹായത്തോടെ ബീജം തിരഞ്ഞെടുത്ത് ലേസർ ഉപയോ​ഗിച്ച് അതിനെ നിശ്ചലമാക്കുന്നത് മുതൽ അണ്ഡലത്തിലേക്ക് കുത്തിവെയ്ക്കുന്ന പ്രക്രിയ ഉൾപ്പെടെ എല്ലാ ഘട്ടങ്ങളും ഓട്ടോമേറ്റഡ് സംവിധാനം കൈകാര്യം ചെയ്തതായാണ് ഡോക്ടർമാർ പറയുന്നത്. മനുഷ്യനേക്കാൾ വേ​ഗത്തിലും കൃത്യതയോടെയുമായിരുന്നു പ്രവർത്തനം. പുതിയ സംവിധാനം IVF-നെ അടിമുടി മാറ്റിമറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ. നിർമിതബുദ്ധിയുടെ സഹായം തേടുന്നത് ലാബ് ജീവനക്കാരുടെ മേലുള്ള സമ്മർദം കുറയ്ക്കുന്നു. കൂടാതെ, അണ്ഡത്തിന്റെ അതിജീവനവും മെച്ചപ്പെട്ടേക്കാമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഒമ്പത് മിനിറ്റും 56 സെക്കൻഡുമാണ് ഈ പ്രക്രിയ പൂർത്തിയാക്കാൻ ഒരു അണ്ഡത്തിന് ആവശ്യമായി വരുന്നത്. നിലവിൽ, പരീക്ഷണഘട്ടമായതിനാൽ ICSI പ്രക്രിയേക്കാൾ ഒരൽപം സമയംകൂടെ പുതിയ സംവിധാനത്തിന് ആവശ്യം വരും. എന്നാൽ, ഭാവിയിൽ ഇത് വേ​ഗത്തിലായേക്കുമെന്ന പ്രതീക്ഷയും ഡോക്ടർമാർ പങ്കുവയ്ക്കുന്നുണ്ട്.

Related Posts

ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
Kerala

ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

September 12, 2026
19
ഹെയര്‍കട്ടിനിടെ പവര്‍കട്ടായാല്‍ എന്ത് ചെയ്യും?, കറണ്ട്കട്ടില്‍ ദുരിതത്തിലായി സലൂണുകളും
Kerala

ഹെയര്‍കട്ടിനിടെ പവര്‍കട്ടായാല്‍ എന്ത് ചെയ്യും?, കറണ്ട്കട്ടില്‍ ദുരിതത്തിലായി സലൂണുകളും

September 12, 2026
98
വൈദ്യുതി പ്രതിസന്ധി: പരിഹരിക്കാന്‍ തീവ്രശ്രമം; സമഗ്രമായ വൈദ്യുതി പദ്ധതി മുന്നോട്ടുവച്ച് പ്രതിസന്ധി മറികടക്കാന്‍ സാധിക്കും; വി ഡി സതീശന്‍
Kerala

വൈദ്യുതി പ്രതിസന്ധി: പരിഹരിക്കാന്‍ തീവ്രശ്രമം; സമഗ്രമായ വൈദ്യുതി പദ്ധതി മുന്നോട്ടുവച്ച് പ്രതിസന്ധി മറികടക്കാന്‍ സാധിക്കും; വി ഡി സതീശന്‍

September 12, 2026
57
അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം
Kerala

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം

September 12, 2026
140
പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ക്ക് 5000 രൂപ പിഴ; മാര്‍ഗനിര്‍ദേശവുമായി തദ്ദേശ വകുപ്പ്
Kerala

പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ക്ക് 5000 രൂപ പിഴ; മാര്‍ഗനിര്‍ദേശവുമായി തദ്ദേശ വകുപ്പ്

September 12, 2026
153
പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകില്ലെന്ന് അംഗങ്ങള്‍
Kerala

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകില്ലെന്ന് അംഗങ്ങള്‍

September 12, 2026
24
Next Post
17 കോടി രൂപ സർക്കാർ അധികം കെട്ടിവെക്കണം: മുണ്ടക്കൈ പുനരധിവാസത്തിൽ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിന് ആശ്വാസം

17 കോടി രൂപ സർക്കാർ അധികം കെട്ടിവെക്കണം: മുണ്ടക്കൈ പുനരധിവാസത്തിൽ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിന് ആശ്വാസം

Recent News

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച;ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടന്നത് 450ലേറെ വിവാഹങ്ങള്‍

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച;ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടന്നത് 450ലേറെ വിവാഹങ്ങള്‍

September 13, 2026
0
പാർട്ടി തിരുത്തൽ നടപടികളിലേക്ക്: CPIM വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്ക് കോഴിക്കോട് തുടക്കം

പാർട്ടി തിരുത്തൽ നടപടികളിലേക്ക്: CPIM വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്ക് കോഴിക്കോട് തുടക്കം

September 13, 2026
0
ഓപ്പറേഷൻ തൂഫാൻ ‘ ലഹരി വില്പന നടത്തിവന്ന രണ്ടു യുവാക്കൾ അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാൻ ‘ ലഹരി വില്പന നടത്തിവന്ന രണ്ടു യുവാക്കൾ അറസ്റ്റിൽ

September 13, 2026
2
ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

September 13, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025