ചങ്ങരംകുളം:യശശരീരനായ പി.ചിത്രൻ നമ്പൂതിരിപ്പാടിൻ്റെ സ്മരണ ശാശ്വതമായി നിലനിർത്തുന്നതിനായി തൃശൂർ കേന്ദ്രമായി പ്രവർത്തനമാരംഭിച്ച ” പത്മശ്രീ പി.ചിത്രൻ നമ്പൂതിരിപ്പാട് സ്മൃതി കേന്ദ്ര സമിതി ” യുടെ പൊന്നാനി മേഖലാതല യോഗം അദ്ദേഹത്തിൻ്റെ ശിഷ്യനും സഹപ്രവർത്തകനുമായിരുന്ന സി.ശിവശങ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഡോക്ടര്‍ സുരേന്ദ്രൻ മൂത്തേടത്ത് അധ്യക്ഷത വഹിച്ചു.എൻ.വേണുഗോപാൽ, അഡ്വക്കറ്റ് ഇ. രാജൻ,അടാട്ട് വാസുദേവൻ, എം. ഭാസ്കരൻ, അഡ്വക്കറ്റ് പി.രാജഗോപാലൻ, ടി. കൃഷ്ണൻ നായർ, വിജയൻ വാക്കേത്ത് , കെ.വി. ഉണ്ണികൃഷ്ണൻ മൂക്കുതല,ഇ.ബ്രഹ്മദത്തൻ നമ്പൂതിരി,എ.പി. ശ്രീധരൻ, എം.പി. ഉണ്ണീരു എന്നിവർ പ്രസംഗിച്ചു.