ചങ്ങരംകുളം: നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ. ചങ്ങരംകുളം ബസ് സ്റ്റാന്റിന് സമീത്തെ സ്വകാര്യ ആശുപത്രിയുടെ അടുത്തതായി താമസിക്കുന്ന കളത്തിൽ രാജേഷിന്റെ ഇരുപത് വയസുകാരിയായ മകൾ ദർശനയാണ് വീട്ടിൽ തൂങ്ങി മരിച്ചത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം.വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് വിദ്യാർത്ഥിനി റൂമിൽ തൂങ്ങി മരിച്ചതെന്നാണ് നിഗമനം. ജോലിക്ക് പോയ പിതാവ് വീട്ടിൽ തിരിച്ചെത്തിയപ്പോളാണ് മകൾ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ദർശന ബാംഗ്ലൂരിൽ നഴ്സിംഗിന് പഠിക്കുകയാണ്. ചങ്ങരംകുളത്ത് അമ്മ വീട്ടിലാണ് താമസിച്ചിരുന്നത്. വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച കാലത്ത് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും