ചങ്ങരംകുളം:മൂക്കുതല ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൂഫാൻ വാരിയേഴ്സിനുള്ള പരിശീലനവും ലോകകപ്പ് പ്രവചന മത്സര വിജയിക്കുള്ള സമ്മാനദാനവും നടന്നു. മുൻ ഡിജിപി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു.സ്കൂൾ പി.ടി.എ. പ്രസിഡന്റ് പ്രണവം പ്രസാദ് അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ സി.വി. മണികണ്ഠൻ, മുൻ എക്സൈസ് ഓഫീസറും വിമുക്തി കോർഡിനേറ്ററുമായ ഹരികുമാർ, പി.ടി.എ. അംഗങ്ങളായ സലീന, റഷീദ് എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപിക സി.കെ. ജീന സ്വാഗതവും സൂരജ് നന്ദിയും പറഞ്ഞു.ലോകകപ്പ് പ്രവചന മത്സരത്തിലെ വിജയിയായ എട്ടാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഷഹ്മയ്ക്ക് ഋഷിരാജ് സിംഗ് സമ്മാനം നൽകി.തുടർന്ന് വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.










