• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഗുരുവായൂർ ദേവസ്വത്തിലെ റിക്രൂട്ട്മെന്റിന് ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡിന് അധികാരമില്ലെന്ന ഉത്തരവ് ശരിവച്ച് സുപ്രീംകോടതി

ckmnews by ckmnews
October 26, 2026
in Kerala
A A
ഗുരുവായൂർ ദേവസ്വത്തിലെ റിക്രൂട്ട്മെന്റിന് ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡിന് അധികാരമില്ലെന്ന ഉത്തരവ് ശരിവച്ച് സുപ്രീംകോടതി
0
SHARES
6
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: ഗുരുവായൂർ ദേവസ്വം ബോർഡിലെ റിക്രൂട്ട്മെന്റിന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന ഉത്തരവ് ശരിവച്ച് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിനെതിരെ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഭരണം മാറിയതിനുശേഷം പിൻവലിച്ചിരുന്നു.ജസ്റ്റിസുമാരായ വിക്രം നാഥ്‌, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഹൈക്കോടതി ഉത്തരവ് ശരിവെച്ചത്. ഗുരുവായൂർ ദേവസ്വം നിയമനങ്ങൾക്കു ദേവസ്വം മാനേജിങ് കമ്മിറ്റിക്ക് അധികാരം നൽകുന്ന 1978-ലെ ഗുരുവായൂർ ദേവസ്വം നിയമത്തിലെ 19–ാം വകുപ്പിന് നിയമസാധുതയുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. ഇത് മറികടക്കുന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമത്തിലെ 9–ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.

ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡും സംസ്ഥാന സർക്കാരും സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരുന്നു. എന്നാൽ ഭരണമാറ്റത്തിന് പിന്നാലെ സംസ്ഥാന സർക്കാർ തങ്ങളുടെ അപ്പീൽ പിൻവലിച്ചിരുന്നു. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ശുപാർശയിൽ നിയമനം ലഭിച്ചവരുടെ ജോലിക്ക് ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം പുതിയ റിക്രൂട്ട്മെന്റിനായി നടത്തിയ പരീക്ഷയ്ക്ക് ഇനി നിയമ സാധുത ഇല്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനുവേണ്ടി സീനിയർ അഭിഭാഷകൻ വി. ഗിരിയും അഭിഭാഷകൻ ജി. പ്രകാശും ഹാജരായി. സംസ്ഥാന സർക്കാരിനുവേണ്ടി സീനിയർ സ്റ്റാന്റിങ് കോൺസൽ എം.ആർ. രമേശ് ബാബു, സ്റ്റാന്റിംഗ് കോൺസൽ സുൽഫിക്കർ അലി എന്നിവർ ഹാജരായി. ദേവസ്വം ബോർഡിനുവേണ്ടി സീനിയർ അഭിഭാഷകൻ കെ. പരമേശ്വർ, അഭിഭാഷകൻ ജിഷ്ണു എം.എൽ. എന്നിവരും ഉദ്യോഗാർഥികൾക്കുവേണ്ടി സീനിയർ അഭിഭാഷകൻ പി.വി. ദിനേശ്, അഭിഭാഷകൻ മുകുന്ദ് പി. ഉണ്ണി എന്നിവരും ഹാജരായി. കേസിലെ എതിർ കക്ഷികൾക്കുവേണ്ടി സീനിയർ അഭിഭാഷകൻ നിഖിൽ ഗോയൽ, അഭിഭാഷകൻ റോയ് എബ്രഹാം എന്നിവർ ഹാജരായി.

Related Posts

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: നിയമവ്യവസ്ഥയില്‍ വിശ്വാസം; പിണറായി വിജയന്‍
Kerala

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: നിയമവ്യവസ്ഥയില്‍ വിശ്വാസം; പിണറായി വിജയന്‍

October 26, 2026
3
സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് ബസുടമകൾ
Kerala

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് ബസുടമകൾ

October 26, 2026
33
മാസപ്പടിക്കേസ്; പിണറായിക്ക് ആശ്വാസം, വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ
Kerala

മാസപ്പടിക്കേസ്; പിണറായിക്ക് ആശ്വാസം, വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ

October 26, 2026
73
പി.എസ്.സി. നിയമനം: തലസ്ഥാനത്ത് പ്രതിഷേധം, തല മുണ്ഡനം ചെയ്ത് ഉദ്യോഗാർഥികൾ
Kerala

പി.എസ്.സി. നിയമനം: തലസ്ഥാനത്ത് പ്രതിഷേധം, തല മുണ്ഡനം ചെയ്ത് ഉദ്യോഗാർഥികൾ

October 26, 2026
55
സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കും; ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ചുള്ള പുസ്തകങ്ങൾ നിർമ്മിക്കും
Kerala

സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കും; ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ചുള്ള പുസ്തകങ്ങൾ നിർമ്മിക്കും

October 26, 2026
13
ശബരിമല വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പ്: താൽക്കാലിക ഡോക്ടറെ സസ്പെൻഡ് ചെയ്യും
Kerala

ശബരിമല വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പ്: താൽക്കാലിക ഡോക്ടറെ സസ്പെൻഡ് ചെയ്യും

October 26, 2026
18
Next Post
തൂഫാൻ വാരിയേഴ്സിന് പരിശീലനവും ലോകകപ്പ് പ്രവചന മത്സര വിജയിക്കുള്ള സമ്മാനദാനവും നടന്നു

തൂഫാൻ വാരിയേഴ്സിന് പരിശീലനവും ലോകകപ്പ് പ്രവചന മത്സര വിജയിക്കുള്ള സമ്മാനദാനവും നടന്നു

Recent News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: നിയമവ്യവസ്ഥയില്‍ വിശ്വാസം; പിണറായി വിജയന്‍

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: നിയമവ്യവസ്ഥയില്‍ വിശ്വാസം; പിണറായി വിജയന്‍

October 26, 2026
3
സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് ബസുടമകൾ

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് ബസുടമകൾ

October 26, 2026
33
തൂഫാൻ വാരിയേഴ്സിന് പരിശീലനവും ലോകകപ്പ് പ്രവചന മത്സര വിജയിക്കുള്ള സമ്മാനദാനവും നടന്നു

തൂഫാൻ വാരിയേഴ്സിന് പരിശീലനവും ലോകകപ്പ് പ്രവചന മത്സര വിജയിക്കുള്ള സമ്മാനദാനവും നടന്നു

October 26, 2026
12
ഗുരുവായൂർ ദേവസ്വത്തിലെ റിക്രൂട്ട്മെന്റിന് ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡിന് അധികാരമില്ലെന്ന ഉത്തരവ് ശരിവച്ച് സുപ്രീംകോടതി

ഗുരുവായൂർ ദേവസ്വത്തിലെ റിക്രൂട്ട്മെന്റിന് ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡിന് അധികാരമില്ലെന്ന ഉത്തരവ് ശരിവച്ച് സുപ്രീംകോടതി

October 26, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025