മലപ്പുറത്ത് മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്കൂട്ടറിലിടിച്ച് അധ്യാപകൻ മരിച്ചു. ഒതുക്കുങ്ങൽ കുഴിപ്പുറം സ്വദേശി ഷറഫുദ്ദീനാണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. മലപ്പുറം പറപ്പൂർ സ്വദേശി അക്ബർ അലി ഓടിച്ച കാർ ഷറഫുദ്ദീനും സുഹൃത്ത് ഹബീബും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു
.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷറഫുദ്ദീനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ സുഹൃത്ത് ചികിത്സയിലാണ്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി മരണത്തിന് കാരണമായെന്ന കുറ്റത്തിന് കാർ ഡ്രൈവർ അക്ബർ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
മെഡിക്കൽ പരിശോധനയിൽ പ്രതി മദ്യലഹരിയിൽ ആയിരുന്നുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പ്രതിക്കെതിരെ നരഹത്യ കുറ്റം ചുമത്തിയിട്ടുണ്ട്. സ്വകാര്യ സ്കൂളിൽ താൽകാലിക അധ്യാപകനാണ് ഷറഫുദ്ദീൻ.









