• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

‘ഇതാണ് യഥാര്‍ത്ഥ ഇന്റർസ്റ്റേറ്റ് തട്ടിപ്പുകാരൻ’! ഒഎല്‍എക്‌സ് വഴി തട്ടിപ്പ് നടത്തിയ യുവാവ് വയനാട്ടിൽ പിടിയിൽ

ckmnews by ckmnews
February 5, 2025
in Crime
A A
‘ഇതാണ് യഥാര്‍ത്ഥ ഇന്റർസ്റ്റേറ്റ് തട്ടിപ്പുകാരൻ’! ഒഎല്‍എക്‌സ് വഴി തട്ടിപ്പ് നടത്തിയ യുവാവ് വയനാട്ടിൽ പിടിയിൽ
0
SHARES
234
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കല്‍പ്പറ്റ: ഒഎല്‍എക്‌സ് (OLX) വഴി സാധനങ്ങള്‍ വാങ്ങുന്നവരെയും വില്‍ക്കുന്നവരെയും തന്ത്രപൂര്‍വ്വം കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന യുവാവിനെ ഗോവയില്‍ നിന്ന് വീണ്ടും പിടികൂടി വയനാട് സൈബര്‍ ക്രൈം പൊലീസ്. കോഴിക്കോട് കാവിലുംപാറ സ്വദേശി സല്‍മാനുല്‍ ഫാരിസ് ആണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സൈബര്‍ എസ്.എച്ച് ഒ. ഷജു ജോസഫിന്റെ നേതൃത്വത്തില്‍ എസ്.ഐ ബിനോയ് സ്‌കറിയയും സംഘവുമാണ് ഗോവയില്‍ നിന്നും പ്രതിയെ പിടികൂടിയത്.2021 ല്‍ അമ്പലവയല്‍ സ്വദേശിയെ കബളിപ്പിച്ച് 1,60,000 രൂപ തട്ടിയെടുത്ത കേസിലാണ് സല്‍മാനുല്‍ ഫാരിസിനെ ആദ്യമായി പൊലീസ് പിടികൂടുന്നത്. ഇതേ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഇയാള്‍ക്കെതിരെ പതിനഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മൂന്ന് കേസുകളാണ് വയനാട്ടില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. പിടിയിലായ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങിയെങ്കിലും കൊല്‍ക്കത്ത പൊലീസ് പിടികൂടിയതറിഞ്ഞ് വയനാട് പൊലീസ് അങ്ങോട്ട് പോയിരുന്നു. കോടതി ഉത്തരവ് പ്രകാരം പ്രതിയെ കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ട് വരുന്നത് വഴി ആന്ധ്രാപ്രദേശില്‍ വെച്ച് ഇയാള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ സല്‍മാനുല്‍ ഫാരിസിനെ വിടാതെ പിന്തുടര്‍ന്ന് പൊലീസിന് ഇയാളെ വീണ്ടും സിക്കിമില്‍ നിന്ന് പിടികൂടാന്‍ കഴിഞ്ഞു. വയനാട്ടിലെ കേസില്‍ വിചാരണ നടക്കുന്നതിനിടെ വീണ്ടും ജാമ്യം ലഭിച്ച പ്രതി ഒളിവില്‍ പോവുകയായിരുന്നു. കോടതി വാറണ്ടുമായി ഞായറാഴ്ച ഗോവയിലെത്തിയ പൊലീസിന്റെ സാന്നിധ്യം മനസ്സിലാക്കിയായിരിക്കണം, പ്രതി മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് ബസ് മാര്‍ഗ്ഗം മുംബൈയിലേക്ക് രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പനാജി ബസ് സ്റ്റാന്‍ഡില്‍ നിന്ന് പൊലീസ് പൊക്കി വയനാട്ടിലെത്തിക്കുകയായിരുന്നു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പിഎ ഷുക്കൂര്‍, കെ. നജീബ്, സി. വിനീഷ, എഎസ്‌ഐ ബിനീഷ് എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Related Posts

തൃശൂർ പറപ്പൂരിൽ വീട് കുത്തിത്തുറന്ന് 50 പവൻ കവർന്ന സംഭവം; കൽക്കി സന്തോഷും കൂട്ടാളികളായ യുവതികളും പിടിയിൽ
Crime

തൃശൂർ പറപ്പൂരിൽ വീട് കുത്തിത്തുറന്ന് 50 പവൻ കവർന്ന സംഭവം; കൽക്കി സന്തോഷും കൂട്ടാളികളായ യുവതികളും പിടിയിൽ

August 31, 2026
194
യുവതിയുടെ കുളിമുറിദൃശ്യം പകർത്താൻ ശ്രമിച്ചെന്ന് കേസ്; SFI നേതാവ് നവനീതിനെ പുറത്താക്കി സിപിഎം
Crime

യുവതിയുടെ കുളിമുറിദൃശ്യം പകർത്താൻ ശ്രമിച്ചെന്ന് കേസ്; SFI നേതാവ് നവനീതിനെ പുറത്താക്കി സിപിഎം

August 31, 2026
101
ഒരുമിച്ച് ഓണം ആഘോഷിച്ചു, പിന്നാലെ കൊലപാതകം; കാലിഫോർണിയയിൽ മലയാളി യുവതികളെ കൊലപ്പെടുത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത
Crime

ഒരുമിച്ച് ഓണം ആഘോഷിച്ചു, പിന്നാലെ കൊലപാതകം; കാലിഫോർണിയയിൽ മലയാളി യുവതികളെ കൊലപ്പെടുത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത

August 31, 2026
411
സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയുമായി മലപ്പുറം, വയനാട് സ്വദേശികള്‍ കോയമ്പത്തൂരില്‍ പിടിയില്‍
Crime

സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയുമായി മലപ്പുറം, വയനാട് സ്വദേശികള്‍ കോയമ്പത്തൂരില്‍ പിടിയില്‍

August 29, 2026
390
ആമസോൺ കമ്പനി മാനേജർ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്; വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 1.44 ലക്ഷം തട്ടി
Crime

ആമസോൺ കമ്പനി മാനേജർ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്; വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 1.44 ലക്ഷം തട്ടി

August 29, 2026
61
ഡാൻസാഫ് എസ്ഐ ചമഞ്ഞ് പണവും ലഹരിയും തട്ടി മറിച്ചുവിൽപ്പന; ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ
Crime

ഡാൻസാഫ് എസ്ഐ ചമഞ്ഞ് പണവും ലഹരിയും തട്ടി മറിച്ചുവിൽപ്പന; ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ

August 29, 2026
68
Next Post
കൊണ്ടുവന്നത് യുവാക്കൾക്കിടയിൽ വിതരണം ചെയ്യാൻ, ടോൾ പ്ലാസയിൽ പിടിവീണു; പിടിച്ചത് 165.11 ഗ്രാം മെത്താംഫിറ്റമിൻ

കൊണ്ടുവന്നത് യുവാക്കൾക്കിടയിൽ വിതരണം ചെയ്യാൻ, ടോൾ പ്ലാസയിൽ പിടിവീണു; പിടിച്ചത് 165.11 ഗ്രാം മെത്താംഫിറ്റമിൻ

Recent News

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

August 31, 2026
167
പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

August 31, 2026
9
‘ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി റോജി എം ജോൺ

‘ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി റോജി എം ജോൺ

August 31, 2026
58
സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി

സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി

August 31, 2026
168
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025