എരമംഗലം:വെളിയൻകോട് ആനകത്ത് മേഖല റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച സൗഹൃദം2025′ പുതുവർഷ സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടേൽ ഉത്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് ലത്തീഫ് മാളിയേക്കൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എകെ സുബൈർ മുഖ്യാഥിതിയായി.വാർഡ് മെമ്പർ വേണുഗോപാൽ,അസോസിയേഷൻ രക്ഷാധികാരികളായ വികെ ബേബി,വികെ അക്ബർ,കെപി മൊയ്തുണ്ണി, സുമതി ജനാർദ്ദനൻ,എംവി ഉമ്മർ,ഡോക്ടര്‍ ഇജാസ് തുടങ്ങിയവർ സംസാരിച്ചു.അസോസിയേഷൻ കുടുംബാംങ്ങൾ കലാ പരിപാടികൾ അവതരിപ്പിച്ചു,അസോസിയേഷൻ വൈസ് പ്രസിഡണ്ട് മുജീബ് കൊട്ടിലുങ്ങൽ സാഗതവും സെക്രട്ടറി കെപി അലി നന്ദിയും പറഞ്ഞു