• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

കിടിലൻ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്സ്റ്റാറ്റസിൽ ഇനി പാട്ടും ചേർക്കാം

ckmnews by ckmnews
January 21, 2025
in Technology
A A
കിടിലൻ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്സ്റ്റാറ്റസിൽ ഇനി പാട്ടും ചേർക്കാം
0
SHARES
229
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വാട്‌സ്ആപ്പ് സ്റ്റാറ്റസുകൾ നമ്മളിൽ പലരുടെയും ജീവിതത്തിന്റെ ഭാഗങ്ങളിൽ ഒന്നാണ്. ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങളും ചിത്രങ്ങളും വീഡിയോകളും ലിങ്കുകളുമെല്ലാം വാട്‌സ്ആപ്പിൽ സ്റ്റാറ്റസ് ആയി ഇടുന്നവരേറെയാണ്. എന്നാൽ മറ്റു പ്രധാന സോഷ്യൽ മീഡിയപ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കിനെയും ഇൻസ്റ്റഗ്രാമിനെയും അപേക്ഷിച്ച് വാട്‌സ്ആപ്പിൽ സ്റ്റാറ്റസിനൊപ്പം പാട്ടുകളോ മ്യൂസിക് ബിറ്റുകളോ ഉപയോഗിക്കാന്‍ സാധിച്ചിരുന്നില്ല.പലപ്പോഴും മറ്റ് ആപ്പുകളിൽ എഡിറ്റ് ചെയ്താണ് വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ മ്യൂസിക് ചേർക്കാറുള്ളത്. എന്നാൽ ഇത്തരം ബുദ്ധിമുട്ടുകൾക്കൊക്കെ ഇപ്പോൾ അവസാനമായിരിക്കുകയാണ്. വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റിൽ ഇൻസ്റ്റഗ്രാമിന് സമാനമായി പ്ലാറ്റ്‌ഫോമിൽ നിന്ന് നേരിട്ട് സ്റ്റാറ്റസിൽ സംഗീതം ചേർക്കാൻ സാധിക്കും. WABetaInfo ആണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.നിലവിൽ ആൻഡ്രോയിഡിലും ഐഒഎസിലും തിരഞ്ഞെടുത്ത വാട്സ്ആപ്പ്ഉപയോക്താക്കൾക്ക് ഈ ഫീച്ചർ വാട്‌സ്ആപ്പ് ബീറ്റയായി ലഭിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും മെറ്റ നൽകുന്ന മ്യൂസിക് ലൈബറിയിലേക്ക് വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്കും ഇനിമുതൽ ആക്‌സസ് ലഭിക്കും. ഇൻസ്റ്റഗ്രാമിന് സമാനമായി തിരഞ്ഞെടുത്ത മ്യൂസികിന്റെ ഇഷ്ടപ്പെട്ട ഭാഗം സ്റ്റാറ്റസിൽ ഉൾപ്പെടുത്താനും സാധിക്കും. ഫോട്ടോകളിൽ 15 സെക്കന്റാണ് മ്യൂസിക് ഉൾപ്പെടുത്താൻ സാധിക്കുക. അതേസമയം വീഡിയോകളിൽ ഒരു മിനിറ്റ് ദൈർഘ്യവുമാണ് ലഭിക്കുക.സ്റ്റാറ്റസ് കാണുന്നവര്‍ക്ക് സ്റ്റാറ്റസിനൊപ്പം ചേര്‍ക്കുന്ന ഗാനത്തിന്‍റെയും ആ ട്രാക്ക് വരുന്ന ആൽബത്തിന്റെയും അത് പാടിയ വ്യക്തിയുടെയോ സംഗീത സംവിധായകന്റെയോ പേരും കാണാൻ സാധിക്കും. ഇതിൽ ടാപ്പ് ചെയ്താൽ ഗാനം ഫീച്ചർ ചെയ്ത കലാകാരന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലേക്ക് എത്താനും സാധിക്കും.ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും വാട്ട്സ്ആപ്പ് ബീറ്റയുടെ ഏറ്റവും പുതിയ പതിപ്പ് ലഭിക്കുന്ന തിരഞ്ഞെടുത്ത് ഉപഭോക്താക്കൾക്ക് ആണ് ആദ്യ ഘട്ടത്തിൽ വാട്‌സ്ആപ്പിലെ മ്യൂസിക് ഉപയോഗിക്കാൻ സാധിക്കുക. ഉടനെ തന്നെ മുഴുവൻ ഉപഭോക്താക്കൾക്കും ഈ സേവനം ലഭ്യമാകും

Related Posts

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ
Kerala

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ

August 10, 2026
105
‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്
Kerala

‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്

August 10, 2026
105
പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി
Kerala

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി

August 6, 2026
177
കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”
National

കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”

August 5, 2026
211
വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ
National

വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ

July 10, 2026
71
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു
Technology

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു

June 18, 2026
140
Next Post
ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് പാലഭിഷേകം നടത്താൻ മെൻസ് അസോസിയേഷൻ; ഉദ്ഘാടകൻ രാഹുൽ ഈശ്വർ

ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് പാലഭിഷേകം നടത്താൻ മെൻസ് അസോസിയേഷൻ; ഉദ്ഘാടകൻ രാഹുൽ ഈശ്വർ

Recent News

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
3
തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

September 7, 2026
6
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

September 7, 2026
14
ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

September 7, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025