• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മഹാ കുംഭമേളയിലെ സവിശേഷ ദിനം, മകര സംക്രാന്തി! ഇന്ന് മൂന്ന് കോടി പേർ പുണ്യസ്നാനത്തിന് എത്തിയേക്കുമെന്ന് പ്രതീക്ഷ

ckmnews by ckmnews
January 14, 2025
in UPDATES
A A
മഹാ കുംഭമേളയിലെ സവിശേഷ ദിനം, മകര സംക്രാന്തി! ഇന്ന് മൂന്ന് കോടി പേർ പുണ്യസ്നാനത്തിന് എത്തിയേക്കുമെന്ന് പ്രതീക്ഷ
0
SHARES
131
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മഹാ കുംഭമേളയുടെ രണ്ടാം ദിനമായ ഇന്ന് മകര സംക്രാന്തി ദിനത്തിലെ പവിത്ര സ്നാനം നടക്കും. 45 ദിവസം നീളുന്ന കുംഭമേളയിലെ ഏറ്റവും പ്രധാന ചടങ്ങുകളിലൊന്നാണിത്. 3 കോടി പേ‍ർ ഇന്ന് സ്നാനത്തിനായി പ്രയാഗ്രാജിൽ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കുംഭമേള തുടങ്ങിയ ഇന്നലെ മാത്രം ഒന്നര കോടി ജനങ്ങളാണ് ത്രിവേണീ സംഗമത്തിലെ സ്നാനത്തിൽ പങ്കെടുത്തത് എന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ തീർഥാടക സംഗമമായ മഹാ കുംഭമേളയ്‌ക്ക് പൗഷ് പൂർണിമ ദിനത്തിലെ ആദ്യത്തെ പുണ്യസ്‌നാനത്തോടെ തിങ്കളാഴ്‌ച പുലർച്ചെയാണ് തുടക്കമായത്. സവിശേഷമായ ‘ഷാഹി സ്‌നാൻ’ ചടങ്ങിനായി പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ മുതൽ ലക്ഷക്കണക്കിന് തീർത്ഥാടകർ ത്രിവേണീ സംഗമത്തിലെ പവിത്ര സ്നാനത്തിൽ പങ്കെടുത്തു. ചടങ്ങുകളോടനുബന്ധിച്ച് ക‌ർശന സുരക്ഷയാണ് മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രയാഗ്രാജിലും സമീപ പ്രദേശങ്ങളിലും മുപ്പതിനായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. എൻ ഡി ആർ എഫും കേന്ദ്രസേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് എ ഐ ക്യാമറകളും വെളളത്തിനടിയിൽ പരിശോധന നടത്താൻ ഡ്രോണുകളുമുൾപ്പടെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

അതിനിടെ മഹാകുംഭമേളയുടെ വിശേഷങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തി. കാലാതീതമായ സാംസ്കാരിക പൈതൃകത്തിൻറെ അടയാളമായ കുംഭമേള രാജ്യത്തെ ഐക്യമാണ് ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. കുംഭമേളയിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് വലിയ സന്തോഷം നല്കുന്നുവെന്നും, പവിത്രമായ സംഗമം എണ്ണമറ്റ ജനങ്ങളെ ഒരുമിപ്പിക്കുകയും, കലാതീതമായ ഇന്ത്യയുടെ ആത്മീയ പൈതൃകവും ഐക്യവും ആഘോഷിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. യോഗിയാകട്ടെ മഹാ കുംഭമേളയുടെ വീഡിയോ അടക്കം പങ്കുവച്ചുകൊണ്ടാണ് സന്തോഷം പങ്കിട്ടത്. ലോകത്തിലെ ഏറ്റവും വലിയ ആധ്യാത്മിക സാസ്കാരിക ഒത്തുചേരലിനാണ് തുടക്കമായിരിക്കുന്നതെന്നും യോഗി വിവരിച്ചു.

അടുത്ത ഒന്നര മാസത്തിനുള്ളിൽ ഏകദേശം 35 കോടി ആളുകളുടെ പങ്കാളിത്തമാണ്ണ് മഹാ കുംഭമേളയില്‍ പ്രതീക്ഷിക്കപ്പെടുന്നത്. 12 വർഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന പൂർണ കുംഭമേളയാണ് ഇക്കുറി മഹാ കുംഭമേളയായി ആഘോഷിക്കുന്നത്. ജനുവരി 14 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാ കുംഭമേള നടക്കുന്നത്. 45 ദിവസം നീണ്ടുനിൽക്കുന്ന മേളയ്‌ക്കായി സംസ്ഥാന ബജറ്റ് 7,000 കോടി രൂപയാണ് ചിലവഴിക്കുന്നത്. കഴിഞ്ഞ കുംഭമേളയിൽ 24 കോടി തീർഥാടകരാണുണ്ടായത്. ഇത്തവണത്തേത് മഹാ കുംഭമേളയതിനാൽ തന്നെ തിരക്ക് വർധിക്കും. പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്

Related Posts

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ചൊവ്വാഴ്ച തുടക്കമാവും
UPDATES

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ചൊവ്വാഴ്ച തുടക്കമാവും

August 31, 2026
10
നായകൻ പടിയിറങ്ങി’, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം
UPDATES

നായകൻ പടിയിറങ്ങി’, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം

August 31, 2026
28
കാലിഫോർണിയയിൽ മലയാളി വനിതകൾ കൊല്ലപ്പെട്ട സംഭവത്തിൽ അടിമുടി ദുരൂഹത; മൂവരും കുടുംബസമേതം താമസിച്ചത് ഒരേ ഫ്ലാറ്റ് സമുച്ചയത്തിൽ
UPDATES

കാലിഫോർണിയയിൽ മലയാളി വനിതകൾ കൊല്ലപ്പെട്ട സംഭവത്തിൽ അടിമുടി ദുരൂഹത; മൂവരും കുടുംബസമേതം താമസിച്ചത് ഒരേ ഫ്ലാറ്റ് സമുച്ചയത്തിൽ

August 31, 2026
96
സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതിന് പുതിയ ക്രമീകരണം; തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളില്‍ വൈകിട്ട് സൗകര്യം
UPDATES

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതിന് പുതിയ ക്രമീകരണം; തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളില്‍ വൈകിട്ട് സൗകര്യം

August 31, 2026
8
എടപ്പാള്‍ കുറ്റിപ്പാലയില്‍ ക്ഷേത്രത്തില്‍ മോഷണം’ഉരുളികളും നിലവിളക്കുകളും കവര്‍ന്നു
UPDATES

എടപ്പാള്‍ കുറ്റിപ്പാലയില്‍ ക്ഷേത്രത്തില്‍ മോഷണം’ഉരുളികളും നിലവിളക്കുകളും കവര്‍ന്നു

August 31, 2026
145
ചങ്ങരംകുളം പന്താവൂർ മൂക്കേത്ത് പാറുകുട്ടി അമ്മ നിര്യാതയായി
UPDATES

ചങ്ങരംകുളം പന്താവൂർ മൂക്കേത്ത് പാറുകുട്ടി അമ്മ നിര്യാതയായി

August 31, 2026
37
Next Post
ഭക്തലക്ഷങ്ങൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്ന ശബരിമല മകരവിളക്ക് ഇന്ന്, പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും

ഭക്തലക്ഷങ്ങൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്ന ശബരിമല മകരവിളക്ക് ഇന്ന്, പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും

Recent News

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ചൊവ്വാഴ്ച തുടക്കമാവും

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ചൊവ്വാഴ്ച തുടക്കമാവും

August 31, 2026
10
നായകൻ പടിയിറങ്ങി’, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം

നായകൻ പടിയിറങ്ങി’, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം

August 31, 2026
28
കാലിഫോർണിയയിൽ മലയാളി വനിതകൾ കൊല്ലപ്പെട്ട സംഭവത്തിൽ അടിമുടി ദുരൂഹത; മൂവരും കുടുംബസമേതം താമസിച്ചത് ഒരേ ഫ്ലാറ്റ് സമുച്ചയത്തിൽ

കാലിഫോർണിയയിൽ മലയാളി വനിതകൾ കൊല്ലപ്പെട്ട സംഭവത്തിൽ അടിമുടി ദുരൂഹത; മൂവരും കുടുംബസമേതം താമസിച്ചത് ഒരേ ഫ്ലാറ്റ് സമുച്ചയത്തിൽ

August 31, 2026
96
സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതിന് പുതിയ ക്രമീകരണം; തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളില്‍ വൈകിട്ട് സൗകര്യം

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതിന് പുതിയ ക്രമീകരണം; തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളില്‍ വൈകിട്ട് സൗകര്യം

August 31, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025