ചങ്ങരംകുളം:21 കാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ചങ്ങരംകുളം കക്കിടിപ്പുറത്ത് താമസിച്ചിരുന്ന വാലാതിരുത്തി സുനിലിന്റെ മകൾ ശ്രുതിയെ (21)യാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിങ്കളാഴ്ച കാലത്ത് 6 മണിയോടെ വീടിനകത്ത് ബാത്ത് റൂമില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ശ്രുതിയെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ചങ്ങരംകുളത്ത് സണ്‍റൈസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ചങ്ങരംകുളത്തെ സ്വകാര്യ ലാബിലെ ജീവനക്കാരിയായിരുന്നു.ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അമ്മ.പങ്കജാക്ഷി.സഹോദരൻ.സുജിത്









