• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തൊഴിലുറപ്പ്: സംസ്ഥാനത്ത് 1.44 കോടി തൊഴിൽദിനങ്ങൾ കുറഞ്ഞു; തൊഴിലാളികൾക്ക് നഷ്ടം 580 കോടി രൂപ

cntv team by cntv team
October 26, 2026
in Kerala
A A
തൊഴിലുറപ്പ്: സംസ്ഥാനത്ത് 1.44 കോടി തൊഴിൽദിനങ്ങൾ കുറഞ്ഞു; തൊഴിലാളികൾക്ക് നഷ്ടം 580 കോടി രൂപ
0
SHARES
4
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊല്ലം: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽനിന്ന് വിബി ജി റാം ജിയിലേക്കുള്ള പരിവർത്തനഘട്ടത്തിൽ കഴിഞ്ഞ ആറുമാസത്തിനിടെ സംസ്ഥാനത്ത് 1.44 കോടി തൊഴിൽദിനങ്ങളുടെ കുറവ്. 2025-26 സാമ്പത്തികവർഷം ആറുമാസത്തിനിടെ 4,00,83,883 തൊഴിൽദിനങ്ങൾ സൃഷ്ടിച്ച സ്ഥാനത്ത്, ഈ സാമ്പത്തികവർഷം സെപ്റ്റംബർവരെ 2,56,21,586 ദിനങ്ങൾമാത്രമാണ് സംസ്ഥാനത്ത് സൃഷ്ടിക്കാനായത്. 1,44,62,297 തൊഴിൽദിനങ്ങൾ കുറഞ്ഞതുവഴി തൊഴിലുറപ്പിൽ പണിയെടുക്കുന്ന സാധാരണ തൊഴിലാളികൾക്ക് 580 കോടിയോളം രൂപയാണ് നഷ്ടപ്പെട്ടത്. തൊഴിൽദിനങ്ങളുടെ കുറവ് പദ്ധതിയുടെ ലക്ഷ്യങ്ങളെ മാത്രമല്ല, ഗ്രാമീണമേഖലയിലെ സാധാരണ തൊഴിലാളികളുടെ ഉപജീവനത്തെയും ബാധിക്കുന്നു. കഴിഞ്ഞ ജൂലായ് ഒന്നുമുതലാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നിർത്തലാക്കി, പുതിയ പദ്ധതി ആരംഭിച്ചത്. 40.71 ലക്ഷം കുടുംബങ്ങളിലെ 58.48 ലക്ഷം തൊഴിലാളികളാണ് സംസ്ഥാനത്ത് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 17.77 ലക്ഷം കുടുംബങ്ങളിലെ 20.61 ലക്ഷം തൊഴിലാളികൾ പദ്ധതിയെ ആശ്രയിച്ചുകഴിയുന്ന സജീവ തൊഴിലാളികളാണ്.എന്നാൽ 8.06 ലക്ഷം കുടുംബങ്ങളിലെ 8.63 ലക്ഷം തൊഴിലാളികൾക്കാണ് ഇതുവരെ തൊഴിൽ നൽകാനായത്. ഒരു സാമ്പത്തികവർഷം ഒരു കുടുംബത്തിന് 125 ദിവസം തൊഴിൽ ലഭിക്കുമെന്നാണ് വിബി ജി റാം ജി നിയമത്തിൽ പറയുന്നത്. തൊഴിലിനെത്തിയ കുടുംബങ്ങൾക്ക് സാമ്പത്തികവർഷം പകുതിയായിട്ടും അതിന്റെ അഞ്ചിലൊന്നുപോലും തൊഴിൽദിനങ്ങൾ നൽകാനായില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.പുതിയ പദ്ധതിയിൽ പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ കടുത്ത വ്യവസ്ഥകൾ പദ്ധതിനടത്തിപ്പിൽ വിനയാകുകയാണെന്ന് തൊഴിലാളി സംഘടനകൾ പറയുന്നു. അതേസമയം പഴയ തൊഴിലുറപ്പു പദ്ധതിയിൽ അംഗീകാരം ലഭിച്ചതും വിബി ജി റാം ജിയിൽ ഉൾപ്പെടുത്തിയ 375-ഇനം പ്രവൃത്തികളിൽ അനുവദനീയവുമായവ ഏറ്റെടുക്കുന്നതിനു തടസ്സമില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.അതനുസരിച്ചുള്ള സജീവമായ പ്രവർത്തനങ്ങൾ പഞ്ചായത്തുകളിൽ നടക്കാത്തതാണ് ഇത്രയധികം തൊഴിൽദിനങ്ങൾ കുറയാൻ കാരണമെന്നും സൂചനയുണ്ട്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാതലങ്ങളിൽ പദ്ധതി നിർവഹണവും മേൽനോട്ടവും മുൻകാലങ്ങളിലെപ്പോലെ ഫലപ്രദമല്ലെന്ന ആക്ഷേപവുമുണ്ട്.

Related Posts

ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ പുതിയ നിയമം; ബിൽ പണിപ്പുരയിലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ
Kerala

ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ പുതിയ നിയമം; ബിൽ പണിപ്പുരയിലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

October 26, 2026
2
പൊന്നാനിയുടെ വികസനക്കുതിപ്പിന് ‘ചക് ദേ പൊന്നാനി’ പദ്ധതിയുമായി കെ.പി. നൗഷാദ് അലി എം.എൽ.എ.
Kerala

പൊന്നാനിയുടെ വികസനക്കുതിപ്പിന് ‘ചക് ദേ പൊന്നാനി’ പദ്ധതിയുമായി കെ.പി. നൗഷാദ് അലി എം.എൽ.എ.

October 24, 2026
65
കുതിരപ്പുറത്തേറിയ സുന്ദര സുരഭില മണവാളൻ! ‘പെരുത്ത് നന്ദി’യുമായി ഡാബ്സി!
Entertainment

കുതിരപ്പുറത്തേറിയ സുന്ദര സുരഭില മണവാളൻ! ‘പെരുത്ത് നന്ദി’യുമായി ഡാബ്സി!

October 24, 2026
327
പഞ്ചായത്തിന്‍റെ ഗ്രൗണ്ടില്‍ കാര്‍ ഡ്രിഫ്റ്റിംഗ്, ഗ്രൗണ്ട് തകർന്നു; 57212 രൂപ പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ
Kerala

പഞ്ചായത്തിന്‍റെ ഗ്രൗണ്ടില്‍ കാര്‍ ഡ്രിഫ്റ്റിംഗ്, ഗ്രൗണ്ട് തകർന്നു; 57212 രൂപ പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ

October 24, 2026
149
ഉന്നതവിദ്യാഭ്യാസത്തിന് പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്രസഹായം
Crime

മീനങ്ങാടി ഹൈവേ കവര്‍ച്ച; കാര്‍ തടഞ്ഞുനിര്‍ത്തി കുരുമുളക് സ്‌പ്രേ ചെയ്ത് പണവും വാഹനവും കവര്‍ന്ന സംഭവത്തില്‍ മൂന്നുപേര്‍ കൂടി പിടിയില്‍

October 24, 2026
99
ഉന്നതവിദ്യാഭ്യാസത്തിന് പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്രസഹായം
Jobs

ഉന്നതവിദ്യാഭ്യാസത്തിന് പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്രസഹായം

October 24, 2026
1
Next Post
17കാരൻ പ്രതിയായ ചേരാനല്ലൂർ വാഹനാപകടം; പിതാവായ ജഡ്ജിയെ പ്രതിചേർത്തു

17കാരൻ പ്രതിയായ ചേരാനല്ലൂർ വാഹനാപകടം; പിതാവായ ജഡ്ജിയെ പ്രതിചേർത്തു

Recent News

ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ പുതിയ നിയമം; ബിൽ പണിപ്പുരയിലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ പുതിയ നിയമം; ബിൽ പണിപ്പുരയിലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

October 26, 2026
2
17കാരൻ പ്രതിയായ ചേരാനല്ലൂർ വാഹനാപകടം; പിതാവായ ജഡ്ജിയെ പ്രതിചേർത്തു

17കാരൻ പ്രതിയായ ചേരാനല്ലൂർ വാഹനാപകടം; പിതാവായ ജഡ്ജിയെ പ്രതിചേർത്തു

October 26, 2026
30
തൊഴിലുറപ്പ്: സംസ്ഥാനത്ത് 1.44 കോടി തൊഴിൽദിനങ്ങൾ കുറഞ്ഞു; തൊഴിലാളികൾക്ക് നഷ്ടം 580 കോടി രൂപ

തൊഴിലുറപ്പ്: സംസ്ഥാനത്ത് 1.44 കോടി തൊഴിൽദിനങ്ങൾ കുറഞ്ഞു; തൊഴിലാളികൾക്ക് നഷ്ടം 580 കോടി രൂപ

October 26, 2026
4
കഞ്ചാവ് ഒളിപ്പിച്ച കാർ പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചുകയറ്റി; കോഴിക്കോട് ആറുപേർ കസ്റ്റഡിയിൽ

കഞ്ചാവ് ഒളിപ്പിച്ച കാർ പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചുകയറ്റി; കോഴിക്കോട് ആറുപേർ കസ്റ്റഡിയിൽ

October 26, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025