• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, May 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പ്ലാസ്റ്റിക് ഉപയോഗം; സർക്കാര്‍ സുപ്രധാന നടപടിക്കെന്ന് മന്ത്രി, ‘നടപടി ഇല്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്കും പിഴ

ckmnews by ckmnews
January 13, 2025
in Kerala
A A
പ്ലാസ്റ്റിക് ഉപയോഗം; സർക്കാര്‍ സുപ്രധാന നടപടിക്കെന്ന് മന്ത്രി, ‘നടപടി ഇല്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്കും പിഴ
0
SHARES
169
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: ഉപയോഗം കുറയ്ക്കുന്നതിനും നിരുത്സാഹപ്പെടുത്തുന്നതിനുമായി പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് സെസ് കൊണ്ടുവരാൻ ലക്ഷ്യമിടുന്നതായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിക്കണമെങ്കിൽ വേസ്റ്റ് ബിന്നുകൾ നിർബന്ധമായും സ്ഥാപിക്കണമെന്ന നിയമം ഫെബ്രുവരി മുതൽ കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു. കപ്പൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് (പറക്കുളം) കുടുംബശ്രീ നിർമിക്കുന്ന തുണിസഞ്ചി വിതരണത്തിൻ്റെ ഉദ്ഘാടനവും വ്യാപാരികൾക്കുള്ള വേസ്റ്റ് ബിന്നുകളുടെ വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ബോധവത്കരണത്തിനൊപ്പം ശക്തമായ നിയമ നടപടികള്‍ കൂടി സ്വീകരിക്കുന്നതു വഴി മാത്രമേ പ്ലാസ്റ്റിക് എന്ന വിപത്തിനെ നേരിടാനാവൂ. പ്ലാസ്റ്റിക്കിനെ നേരിടാന്‍ ഓരോരുത്തരും സഹകരിക്കണം. പാതയോരങ്ങളില്‍ പ്ലാസ്റ്റിക് തള്ളുന്നതിനെതിരെ നടപടി സ്വീകരിക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തുന്നത് സര്‍ക്കാറിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. വലിച്ചെറിയൽ വിരുദ്ധ വാരത്തിൻ്റെ ഭാഗമായാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ തുണി സഞ്ചിയുടെയും വേസ്റ്റ് ബിന്നുകളുടെയും വിതരണം നടത്തിയത്. നയ്യൂർ എ.ജെ.ബി സ്കൂളിൽ നടന്ന ചടങ്ങിൽ കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കളത്തിൽ ഷറഫുദ്ധീൻ അധ്യക്ഷത വഹിച്ചു. കപ്പൂർ സി.ഡി.എസ് ചെയർപേഴ്സൺ സുജാത മനോഹരൻ, എൻ.വി രാജൻ മാസ്റ്റർ, ലത്തീഫ് കുറ്റിപ്പുറം, സ്കൂള്‍ ഹെഡ്മാസ്റ്റര്‍ സുരേഷ് പൂപ്പാല തുടങ്ങിയവർ പ്രസംഗിച്ചു. വ്യാപാരി പ്രതിനിധി ഷെമീര്‍ മന്ത്രിയില്‍ നിന്നും വേസ്റ്റ് ബിന്‍ ഏറ്റു വാങ്ങി. അക്ഷര ജാലകം അവാര്‍ഡ് നേടിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും 70 വയസ്സ് പിന്നിട്ട തൊഴിലുറപ്പ് തൊഴിലാളികളെയും വാര്‍ഡിലെ ഹരിതകര്‍മ സേനാംഗങ്ങളെയും പരിപാടിയില്‍ മന്ത്രി ആദരിച്ചു.

Related Posts

ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറക്കും; മുഖ്യമന്ത്രി തീരുമാനം വൈകുന്നതിനാൽ നിർണായക യോഗം വിളിച്ച് ചീഫ് സെക്രട്ടറി
Kerala

ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറക്കും; മുഖ്യമന്ത്രി തീരുമാനം വൈകുന്നതിനാൽ നിർണായക യോഗം വിളിച്ച് ചീഫ് സെക്രട്ടറി

May 13, 2026
36
ദേശീയ വിദ്യാഭ്യാസ ഗ്രേഡിങ്ങിൽ കേരളം മുൻനിരയിൽ; സ്കോറിൽ വൻവർധനവെന്ന് വി. ശിവൻകുട്ടി
Kerala

ദേശീയ വിദ്യാഭ്യാസ ഗ്രേഡിങ്ങിൽ കേരളം മുൻനിരയിൽ; സ്കോറിൽ വൻവർധനവെന്ന് വി. ശിവൻകുട്ടി

May 13, 2026
21
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 5 ജില്ലകളിലും നാളെ 6 ജില്ലകളിലും യെല്ലോ അലേർട്ട്
Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 5 ജില്ലകളിലും നാളെ 6 ജില്ലകളിലും യെല്ലോ അലേർട്ട്

May 13, 2026
48
Kerala

നീറ്റ് പരീക്ഷ വിവാദത്തില്‍ ആക്കുന്നത് പ്രതിഷേധാര്‍ഹം, സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണം; പിണറായി വിജയന്‍

May 13, 2026
3
“അമ്മ”യിൽ നിന്ന് രാജി വെച്ച് അൻസിബ,കാരണം വ്യക്തമാക്കി ശ്വേതാ മേനോൻ
Kerala

“അമ്മ”യിൽ നിന്ന് രാജി വെച്ച് അൻസിബ,കാരണം വ്യക്തമാക്കി ശ്വേതാ മേനോൻ

May 13, 2026
212
സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര: വിവരശേഖരണം പൂര്‍ത്തിയായെന്ന് കെഎസ്ആര്‍ടിസി; ഇനി ജെന്‍ഡര്‍ ടിക്കറ്റ് വേണ്ട
Kerala

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര: വിവരശേഖരണം പൂര്‍ത്തിയായെന്ന് കെഎസ്ആര്‍ടിസി; ഇനി ജെന്‍ഡര്‍ ടിക്കറ്റ് വേണ്ട

May 13, 2026
73
Next Post
ശാസ്താംകോട്ടയിലെ യുവതിയുടെ മരണം കൊലപാതകം,​ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് ഭർത്താവ്

ശാസ്താംകോട്ടയിലെ യുവതിയുടെ മരണം കൊലപാതകം,​ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് ഭർത്താവ്

Recent News

ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറക്കും; മുഖ്യമന്ത്രി തീരുമാനം വൈകുന്നതിനാൽ നിർണായക യോഗം വിളിച്ച് ചീഫ് സെക്രട്ടറി

ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറക്കും; മുഖ്യമന്ത്രി തീരുമാനം വൈകുന്നതിനാൽ നിർണായക യോഗം വിളിച്ച് ചീഫ് സെക്രട്ടറി

May 13, 2026
36
ദേശീയ വിദ്യാഭ്യാസ ഗ്രേഡിങ്ങിൽ കേരളം മുൻനിരയിൽ; സ്കോറിൽ വൻവർധനവെന്ന് വി. ശിവൻകുട്ടി

ദേശീയ വിദ്യാഭ്യാസ ഗ്രേഡിങ്ങിൽ കേരളം മുൻനിരയിൽ; സ്കോറിൽ വൻവർധനവെന്ന് വി. ശിവൻകുട്ടി

May 13, 2026
21
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 5 ജില്ലകളിലും നാളെ 6 ജില്ലകളിലും യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 5 ജില്ലകളിലും നാളെ 6 ജില്ലകളിലും യെല്ലോ അലേർട്ട്

May 13, 2026
48

നീറ്റ് പരീക്ഷ വിവാദത്തില്‍ ആക്കുന്നത് പ്രതിഷേധാര്‍ഹം, സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണം; പിണറായി വിജയന്‍

May 13, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025