• About Us
  • Advertise With Us
  • Contact Us
No Result
View All Result
Sunday, June 1, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result

അനശ്വര ഗാനങ്ങളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ മഹാ പ്രതിഭ മുഹമ്മദ് റഫിയുടെ 100-ാം ജന്മദിനം ഇന്ന്

Ckmnews Admin by Ckmnews Admin
December 24, 2024
in Featured Stories
A A
അനശ്വര ഗാനങ്ങളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ മഹാ പ്രതിഭ മുഹമ്മദ് റഫിയുടെ 100-ാം ജന്മദിനം ഇന്ന്
0
SHARES
63
VIEWS
Share on WhatsappShare on Facebook

മഹാഗായകന്‍ മുഹമ്മദ് റഫിയുടെ നൂറാം ജന്മവാര്‍ഷിക ദിനമാണ് ഇന്ന്. ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയ ഗാനങ്ങള്‍ കൊണ്ട് അവിസ്മരണീയമാണ് റഫിയുടെ ജീവിതം. നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അപൂര്‍വ പ്രതിഭാസമായിരുന്നു മുഹമ്മദ് റഫിയെന്ന ഗായകന്‍. പ്രണയവും വിരഹവും വിഷാദവുമെല്ലാം നിറഞ്ഞ ഒരു നദിയായിരുന്നു മുഹമ്മദ് റഫിയുടെ ഗാനങ്ങള്‍. വികാരത്തിന്റെ അലകളുണര്‍ത്തിയ ഭാവസാന്ദ്രമായ മാന്ത്രികസ്വരം. അര്‍ത്ഥവും ആഴവും അറിഞ്ഞുള്ള ഭാവസാന്ദ്രമായ ആലാപനം. മലയാളികള്‍ ഹൃദയത്തോട് ഇത്രത്തോളം ചേര്‍ത്തുവച്ച മറ്റൊരു മറുഭാഷാ ഗായകന്‍ ഉണ്ടാകില്ല. പഞ്ചാബിലെ അമൃത്സറില്‍ ജനിച്ച മുഹമ്മദ് റഫിയുടെ സംഗീതലോകത്തേക്കുള്ള ചുവടുവയ്പ് ആകസ്മികമായിരുന്നു. സൂഫി സന്ന്യാസിയുടെ ഗാനങ്ങളില്‍ ആകൃഷ്ടനായാണ് റഫി പാടാന്‍ ആരംഭിച്ചത്. ശ്യാം സുന്ദര്‍ ഈണം പകര്‍ന്ന യുഗ്മഗാനം പാടി പതിനേഴാം വയസിലാണ് സിനിമയിലേക്ക് എത്തുന്നത്. സംഗീത സംവിധായകന്‍ നൗഷാദാണ് റഫിയെ കൈപിടിച്ചുയര്‍ത്തിയത്. എല്ലാത്തരം ഗാനങ്ങളും റഫിക്ക് വഴങ്ങി. യേ ദില്‍ മുശ്കില്‍ ജീനാ യഹാം, യേ ചാന്ദ്സാ രോഷന്‍ ചെഹരാ, ചാഹൂംഗാ മേ തുച്ഛേ സാഞ്ച് സവേരെ, ക്യാ ഹുവാ തേരാ വാദാ, മേ സിന്ദഗി കാ സാത് നിഭാതാ ചലാ ഗയാ തുടങ്ങിയ അപൂര്‍വ ഗാനങ്ങള്‍ ഒരു ഇന്ത്യക്കാര്‍ക്കും ഒരിക്കലും മറക്കാനാകാത്തതാണ്. ആയിരത്തില്‍പരം സിനിമകള്‍ക്കായി 25,000-ത്തില്‍പരം ഗാനങ്ങള്‍ റഫി പാടി. ‘തളിരിട്ട കിനാക്കള്‍’ എന്ന മലയാള സിനിമയില്‍ ‘ശബാബ് ലേ കേ വോ ജാനി ശബാബ്’ എന്ന ഹിന്ദിഗാനവും റഫി പാടിയിട്ടുണ്ട്.തന്റെ മനസ്സിലെ എക്കാലത്തേയും ഏറ്റവും വലിയ ഗായകന്‍ മുഹമ്മദ് റഫി ആണെന്നാണ് ഗായകന്‍ കെ ജെ യേശുദാസ് പറയുന്നത്. ‘ആസ് പാസ്’ എന്ന ചിത്രത്തിനായി പാടിയ ‘തൂ കഹീ ആസ് പാസ് ഹേ ദോസ്ത്’ ആയിരുന്നു മുഹമ്മദ് റഫിയുടെ അവസാനഗാനം. 55 -ാം വയസ്സില്‍ റഫി നമ്മോട് വിട പറഞ്ഞെങ്കിലും നാലു പതിറ്റാണ്ടുകള്‍ക്കുശേഷവും മാന്ത്രികസ്വരം ആരാധകരെ പിടിച്ചുലയ്ക്കുന്നു. ആ സ്വരമാധുരിക്ക് മരണമില്ല.

Related Posts

ലോക ഫുട്‌ബോൾ ഇതിഹാസ താരങ്ങളായ റൊണാള്‍ഡോക്കും നെയ്മറിനും ഇന്ന് പിറന്നാൾ
Featured Stories

ലോക ഫുട്‌ബോൾ ഇതിഹാസ താരങ്ങളായ റൊണാള്‍ഡോക്കും നെയ്മറിനും ഇന്ന് പിറന്നാൾ

February 5, 2025
ഇന്ത്യൻ ഭരണ ഘടനയുടെ ശിൽപി, ദളിതരുടെ ഉന്നമനത്തിനായി പോരാടിയ നേതാവ്; ഇന്ന് ഡോ. ബി ആർ അംബേദ്കറുടെ ഓർമ ദിനം
Featured Stories

ഇന്ത്യൻ ഭരണ ഘടനയുടെ ശിൽപി, ദളിതരുടെ ഉന്നമനത്തിനായി പോരാടിയ നേതാവ്; ഇന്ന് ഡോ. ബി ആർ അംബേദ്കറുടെ ഓർമ ദിനം

December 6, 2024
Video- പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ആര് ജയിക്കും ?; വോട്ടർമാർ പറയുന്നത് ഇങ്ങനെ…
Featured Stories

Video- പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ആര് ജയിക്കും ?; വോട്ടർമാർ പറയുന്നത് ഇങ്ങനെ…

November 13, 2024
പ്രതിനായക സങ്കല്‍പ്പങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് പകര്‍ന്ന നരേന്ദ്ര പ്രസാദ് ഓര്‍മയായിട്ട് 21 വര്‍ഷങ്ങള്‍
Featured Stories

പ്രതിനായക സങ്കല്‍പ്പങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് പകര്‍ന്ന നരേന്ദ്ര പ്രസാദ് ഓര്‍മയായിട്ട് 21 വര്‍ഷങ്ങള്‍

November 3, 2024
ഇന്ത്യയുടെ ഉരുക്കുവനിത; ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 40 വയസ്
Featured Stories

ഇന്ത്യയുടെ ഉരുക്കുവനിത; ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 40 വയസ്

October 31, 2024
Next Post
മലയാളികൾക്ക് അപമാനമായി മാറുന്ന സംസ്‌കാരശൂന്യർക്കെതിരെ ഒരുമിച്ച് നിൽക്കണം; ക്രിസ്തുമസ് സന്ദേശത്തിൽ ആർഎസ്എസിനെതിരെ മുഖ്യമന്ത്രി

മലയാളികൾക്ക് അപമാനമായി മാറുന്ന സംസ്‌കാരശൂന്യർക്കെതിരെ ഒരുമിച്ച് നിൽക്കണം; ക്രിസ്തുമസ് സന്ദേശത്തിൽ ആർഎസ്എസിനെതിരെ മുഖ്യമന്ത്രി

Recent News

കോഴിക്കോട് പ്ലസ് ടു വിദ്യാര്‍ത്ഥിനി കിടപ്പ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയില്‍

കോഴിക്കോട് പ്ലസ് ടു വിദ്യാര്‍ത്ഥിനി കിടപ്പ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയില്‍

June 1, 2025
യാത്രയയപ്പ് ചടങ്ങിൽ സംസാരിച്ച് അധ്യാപകൻ ‘തൊട്ടുപിന്നാലെ കുഴഞ്ഞ് വീണ് മരണം

യാത്രയയപ്പ് ചടങ്ങിൽ സംസാരിച്ച് അധ്യാപകൻ ‘തൊട്ടുപിന്നാലെ കുഴഞ്ഞ് വീണ് മരണം

June 1, 2025
നിലമ്പൂരിൽ അൻവർ മത്സരിക്കും, നാളെ നാമനിർദേശ പത്രിക നൽകും, പാർട്ടി ചിഹ്നം ടിഎംസി അനുവദിച്ചു

നിലമ്പൂരിൽ അൻവർ മത്സരിക്കും, നാളെ നാമനിർദേശ പത്രിക നൽകും, പാർട്ടി ചിഹ്നം ടിഎംസി അനുവദിച്ചു

June 1, 2025
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: പ്രചാരണത്തിന് മുഖ്യമന്ത്രി ഇന്നെത്തും

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: പ്രചാരണത്തിന് മുഖ്യമന്ത്രി ഇന്നെത്തും

June 1, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.