ശരീരഭാഷ കൊണ്ടും അഭിനയ പ്രകടനം കൊണ്ടും പ്രേക്ഷകര്‍ക്ക് എന്നും അത്ഭുതമായിരുന്നു നരേന്ദ്ര പ്രസാദ്. മലയാള സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് തന്റേതായ ഭാവുകത്വം പകര്‍ന്നു നല്‍കിയ അതുല്യ നടന്‍.ചലച്ചിത്ര അഭിനേതാവ്, അധ്യാപകന്‍, നാടകകൃത്ത്, എഴുത്തുകാരന്‍, സാഹിത്യ വിമര്‍ശകന്‍, എന്നീ നിലകളില്‍ മൂന്നര പതിറ്റാണ്ടോളം മലയാള സാഹിത്യ, സാംസ്‌കാരിക മേഖലകളിലെ നിറ സാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് .80ുകളില്‍ നാടക രംഗത്ത് സജീവമായ നരേന്ദ്ര പ്രസാദ് സ്ഥാപിച്ച നാട്യഗൃഹം എന്ന നാടക സംഘം കേരള നാടകചരിത്രത്തിലെ സുപ്രധാന നാഴികകല്ലാണ്. ഏറ്റവും പ്രധാനപ്പെട്ട നാടകമായ ‘സൗപര്‍ണിക’ കേരള സാഹിത്യ അക്കാദമിയുടേയും കേരള സംഗീത നാടക അക്കാദമിയുടേയും പുരസ്‌കാരങ്ങള്‍ നേടി. ശ്യാമപ്രസാദിന്റെ ‘പെരുവഴിയിലെ കരിയിലകള്‍’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ നരേന്ദ്രപ്രസാദ്. 1989ല്‍ ‘അസ്ഥികള്‍ പൂക്കുന്നു’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ഭരതന്റെ ‘വൈശാലി’യില്‍ ബാബു ആന്റണിക്കും ‘ഞാന്‍ ഗന്ധര്‍വ്വനില്‍’ അശരീരിയായതും നരേന്ദ്രപ്രസാദിന്റെ ശബ്ദമായിരുന്നു.ഒരു വില്ലനാവശ്യമായ ശരീരഘടന ഇല്ലാതിരുന്നിട്ടും നരേന്ദ്ര പ്രസാദ് മലയാള സിനിമയില്‍ വില്ലന്‍ എന്ന സങ്കല്‍പ്പത്തെ ഊട്ടി ഉറപ്പിച്ചു… തലസ്ഥാനം, രാജശില്‍പി, അദ്വൈതം, ഏകലവ്യന്‍ തുടങ്ങിയ അനേകം ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ അഭിവാജ്യ ഘടകമായി അദ്ദേഹം മാറി. പകുതി അടഞ്ഞ വലതുകണ്ണുമായി ജഗനാഥനോട് പൊരുതിയ കൊളപ്പുള്ളി അപ്പനെന്ന വില്ലന്‍ തിയേറ്ററുകളില്‍ സൃഷ്ടിച്ച ഓളം ചെറുതൊന്നുമല്ല.സിനിമാ താരത്തിനുമപ്പുറം മലയാള സാഹിത്യത്തിന്റെ ഭാവുകത്വ പരിണാമത്തെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച നിരൂപകന്‍ കൂടിയാണ് നരേന്ദ്ര പ്രസാദ്. കൃത്യമായി ഓരോ സാഹിത്യമുന്നേറ്റങ്ങളും നിരീക്ഷിക്കുകയും അത് എഴുത്തിലൂടെ അദ്ദേഹം അടയാളപ്പെടുത്തുകയും ചെയ്തു.നിഷേധികളെ മനസിലാക്ക്, ജാതി പറഞ്ഞാല്‍ എന്തേ എന്നിവ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട നിരൂപണങ്ങളാണ്തലമുറകളുടെ പ്രിയപ്പെട്ട അധ്യാപകനുമായിരുന്നു അദ്ദേഹം. പാലക്കാട് വിക്ടോറിയ കോളെജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പന്തളം എന്‍.എസ്.എസ് കോളേജ് എന്നിവടങ്ങളില്‍ അദ്ദേഹം അധ്യാപകനായ അദ്ദേഹം മഹാത്മാഗാന്ധി യൂണിവേഴ്‌സറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു.











