• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, January 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Featured Stories

ഇന്ത്യൻ ഭരണ ഘടനയുടെ ശിൽപി, ദളിതരുടെ ഉന്നമനത്തിനായി പോരാടിയ നേതാവ്; ഇന്ന് ഡോ. ബി ആർ അംബേദ്കറുടെ ഓർമ ദിനം

ckmnews by ckmnews
December 6, 2024
in Featured Stories
A A
ഇന്ത്യൻ ഭരണ ഘടനയുടെ ശിൽപി, ദളിതരുടെ ഉന്നമനത്തിനായി പോരാടിയ നേതാവ്; ഇന്ന് ഡോ. ബി ആർ അംബേദ്കറുടെ ഓർമ ദിനം
0
SHARES
42
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്ത്യൻ ഭരണ ഘടനയുടെ ശിൽപിയും ദളിതരുടെ ഉന്നമനത്തിനായി പോരാടിയ നേതാവുമായ ഡോ. ബി ആർ അംബേദ്കറുടെ ഓർമ ദിവസമാണിന്ന്. അടിച്ചമർത്തപ്പെട്ടവർക്കായി ജാതിവ്യവസ്ഥക്കും തൊടുകൂടായ്മക്കുമെതിരെ സമരം നയിച്ച അംബേദ്കറുടെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. രാഷ്ട്രം ജാതീയതയിൽ നിന്നും വർഗീയതയിൽ നിന്നും മോചിപ്പിക്കപ്പെടാനും വിദ്യാഭ്യാസവും വികസനവും രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തിക്കാനും പരിശ്രമിച്ച ധിഷണശാലി. അയിത്തജാതിക്കാർ എന്നു മുദ്രകുത്തിയ ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ- സാമ്പത്തിക പുരോഗതിയായിരുന്നു അംബേദ്കറുടെ ലക്ഷ്യം.ഇന്ത്യ മഹാരാജ്യം രൂപീകൃതമായപ്പോൾ അനുയോജ്യവുമായ ഭരണഘടന രൂപപ്പെടുത്താനുള്ള ദൗത്യം ഏൽപ്പിക്കപ്പെട്ടത് അംബേദ്കറുടെ കരങ്ങളിൽ. തന്റെ സമ്പന്നമായ വിദ്യാഭ്യാസ പശ്ചാത്തലം, അധഃസ്ഥിതരുടെ സാമൂഹിക സ്വാതന്ത്ര്യത്തിനും രാഷ്ട്രീയാവകാശങ്ങൾക്കുമായി പോരാടാൻ അംബേദ്കർ ഉപയോഗിച്ചു. മിശ്രവിവാഹവും , പന്തിഭോജനവും പ്രോൽസാഹിപ്പിച്ച അംബേദ്കർ, ദലിത് അവകാശ സംരക്ഷണത്തിനായി നിരവധി ആനുകാലികങ്ങൾ ആരംഭിച്ചു. പൊതുകുളത്തിൽ നിന്നും ദളിതർക്ക് കുടി വെള്ളം ശേഖരിക്കുന്നതിനുവേണ്ടി നടത്തിയ മഹദ്സത്യഗ്രഹം അംബേദ്കറുടെ ജീവിതത്തിലെ സുപ്രധാനമായ ഏടാണ്. ഭാരതത്തിന്റെ ആദ്യ നിയമമന്ത്രിയായി ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ച അംബേദ്കറെ രാജ്യം ഭാരത് രത്ന നല്കി ആദരിച്ചിട്ടുണ്ട്. അന്പത്തിയാറു വര്ഷം മാത്രം നീണ്ട ജീവിതം കൊണ്ട് രാജ്യത്തിന് പ്രചോദനമായ ഡോ. ബി ആർ.അംബേദ്കറിന്റെ ഓർമകൾക്ക് പ്രണാമം.

Related Posts

ബേപ്പൂർ സുൽത്താന്റെ ഓർമകൾക്ക് 31 വർഷം; മലയാള സാഹിത്യത്തിന്റെ നിത്യയൗവനം
Featured Stories

ബേപ്പൂർ സുൽത്താന്റെ ഓർമകൾക്ക് 31 വർഷം; മലയാള സാഹിത്യത്തിന്റെ നിത്യയൗവനം

July 5, 2025
60
ഭീകരതയുടെ അടിയന്തരാവസ്ഥയ്ക്ക് ഇന്ന് അര നൂറ്റാണ്ട്
Featured Stories

ഭീകരതയുടെ അടിയന്തരാവസ്ഥയ്ക്ക് ഇന്ന് അര നൂറ്റാണ്ട്

June 25, 2025
151
ലോക ഫുട്‌ബോൾ ഇതിഹാസ താരങ്ങളായ റൊണാള്‍ഡോക്കും നെയ്മറിനും ഇന്ന് പിറന്നാൾ
Featured Stories

ലോക ഫുട്‌ബോൾ ഇതിഹാസ താരങ്ങളായ റൊണാള്‍ഡോക്കും നെയ്മറിനും ഇന്ന് പിറന്നാൾ

February 5, 2025
31
അനശ്വര ഗാനങ്ങളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ മഹാ പ്രതിഭ മുഹമ്മദ് റഫിയുടെ 100-ാം ജന്മദിനം ഇന്ന്
Featured Stories

അനശ്വര ഗാനങ്ങളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ മഹാ പ്രതിഭ മുഹമ്മദ് റഫിയുടെ 100-ാം ജന്മദിനം ഇന്ന്

December 24, 2024
66
Video- പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ആര് ജയിക്കും ?; വോട്ടർമാർ പറയുന്നത് ഇങ്ങനെ…
Featured Stories

Video- പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ആര് ജയിക്കും ?; വോട്ടർമാർ പറയുന്നത് ഇങ്ങനെ…

November 13, 2024
45
പ്രതിനായക സങ്കല്‍പ്പങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് പകര്‍ന്ന നരേന്ദ്ര പ്രസാദ് ഓര്‍മയായിട്ട് 21 വര്‍ഷങ്ങള്‍
Featured Stories

പ്രതിനായക സങ്കല്‍പ്പങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് പകര്‍ന്ന നരേന്ദ്ര പ്രസാദ് ഓര്‍മയായിട്ട് 21 വര്‍ഷങ്ങള്‍

November 3, 2024
60
Next Post
സ്വർണപ്രേമികൾക്ക് ചെറിയ ആശ്വാസം, പവന് 200 രൂപ കുറഞ്ഞു; ഇന്നത്തെ നിരക്ക്

സ്വർണപ്രേമികൾക്ക് ചെറിയ ആശ്വാസം, പവന് 200 രൂപ കുറഞ്ഞു; ഇന്നത്തെ നിരക്ക്

Recent News

അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ് ഗ്രൗണ്ടിൽ എഡ്യൂക്കേഷൻ എക്സ്പോ സംഘടിപ്പിച്ചു

അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ് ഗ്രൗണ്ടിൽ എഡ്യൂക്കേഷൻ എക്സ്പോ സംഘടിപ്പിച്ചു

January 30, 2026
1
ജീവന്‍ നിലനില്‍ക്കാന്‍ വൃക്ക മാറ്റി വെക്കണം’സുമനസുകളുടെ കനിവ് തേടി കോക്കൂര്‍ സ്വദേശി സൗമ്യ

ജീവന്‍ നിലനില്‍ക്കാന്‍ വൃക്ക മാറ്റി വെക്കണം’സുമനസുകളുടെ കനിവ് തേടി കോക്കൂര്‍ സ്വദേശി സൗമ്യ

January 30, 2026
2
കുറ്റിപ്പുറത്ത് വാഹനം നിര്‍ത്തി ചായ കുടിക്കാനിറങ്ങിയ ലോറി ഡ്രൈവര്‍ കാറിടിച്ച് മരിച്ചു

കുറ്റിപ്പുറത്ത് വാഹനം നിര്‍ത്തി ചായ കുടിക്കാനിറങ്ങിയ ലോറി ഡ്രൈവര്‍ കാറിടിച്ച് മരിച്ചു

January 30, 2026
2
ഇനി ‘നോട്ട്’ കൊടുത്താൽ മദ്യം കിട്ടില്ല; നിർണായക മാറ്റവുമായി ബെവ്‌കോ

ഇനി ‘നോട്ട്’ കൊടുത്താൽ മദ്യം കിട്ടില്ല; നിർണായക മാറ്റവുമായി ബെവ്‌കോ

January 29, 2026
399
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025