• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, February 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Featured Stories

ഭീകരതയുടെ അടിയന്തരാവസ്ഥയ്ക്ക് ഇന്ന് അര നൂറ്റാണ്ട്

cntv team by cntv team
June 25, 2025
in Featured Stories
A A
ഭീകരതയുടെ അടിയന്തരാവസ്ഥയ്ക്ക് ഇന്ന് അര നൂറ്റാണ്ട്
0
SHARES
151
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡല്‍ഹി:ഭരണഘടന ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത അവകാശങ്ങളെല്ലാം എടുത്തു കളഞ്ഞ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് 50 വര്‍ഷം. കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന കാശു ബ്രഹ്‌മാനന്ദ റെഡ്ഡി 1975 ജൂണ്‍ 25ന് രാത്രി 10.15ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ വീട്ടിലെത്തി. നേരത്തെ ഇന്ദിരാഗാന്ധിയും രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീന്‍ അലി അഹമ്മദും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ഉത്തരവ് അദ്ദേഹം തയ്യാറാക്കി.പാതിരാത്രിയോടെ രാഷ്ട്രപതി അതില്‍ ഒപ്പിട്ടു.ഇന്ദിരാഗാന്ധി നേരിട്ട പ്രതിസന്ധികളാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കാരണമായത്.1971ലെ പൊതുതിരഞ്ഞെടുപ്പില്‍ ഭരണസംവിധാനത്തെ ദുരുപയോഗം ചെയ്‌തെന്ന കേസില്‍ ഇന്ദിരാഗാന്ധി കുറ്റക്കാരിയെന്ന് 1975 ജൂണ്‍ 12ന് അലഹബാദ് ഹൈക്കോടതി വിധിച്ചിരുന്നു. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ കോടതി ആറു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് ഇന്ദിരാഗാന്ധിയെ വിലക്കി. അപ്പീലില്‍ വാദം കേട്ട സുപ്രിം കോടതി ഇന്ദിരാഗാന്ധിക്ക് പ്രധാനമന്ത്രിയായി തുടരാമെന്നും വോട്ടവകാശം ഇല്ലാതെ പാര്‍ലമെന്റില്‍ പങ്കെടുക്കാമെന്നും പറഞ്ഞു. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ അവധിക്കാല ബെഞ്ചിന്റെതായിരുന്നു ഉത്തരവ്. ഈ വിധിയുടെ പതിമൂന്നാം നാള്‍, 1975 ജൂണ്‍ 25ന് ഡല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ ഇന്ദിരാഗാന്ധിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചു.അപ്പോഴേക്കും പ്രഖ്യാപനം എത്തി.അപ്പോള്‍ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയനേതാക്കളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും വാതിലുകളില്‍ പോലിസ് മുട്ടിത്തുടങ്ങി. ആന്ധ്രാപ്രദേശില്‍ 1,135 പേരെ മിസ നിയമപ്രകാരം തടങ്കലില്‍ വച്ചെന്നാണ് അടിയന്തരാവസ്ഥ അന്വേഷിച്ച ഷാ കമ്മീഷന്‍ റിപോര്‍ട്ട് പറയുന്നത്. 21 മാസത്തില്‍ 70 പേരെ പോലിസ് ”ഏറ്റുമുട്ടലില്‍” കൊല്ലുകയും ചെയ്തു. സര്‍ക്കാര്‍ ഭൂമി കൈയ്യേറിയെന്ന് ആരോപിച്ച് വടക്കേ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നിരവധി വീടുകളും കെട്ടിടങ്ങളും പൊളിച്ചു, ചേരികള്‍ ഒഴിപ്പിച്ചു. ചില പ്രദേശങ്ങളില്‍ നിര്‍ബന്ധിത വന്ധീകരണങ്ങള്‍ നടന്നു.അടിയന്തരാവസ്ഥ കാലത്ത് മിസ നിയമപ്രകാരം തടങ്കലില്‍ വച്ച 50 പേര്‍ കസ്റ്റഡിയില്‍ മരിച്ചെന്ന് പിന്നീട് ആഭ്യന്തര മന്ത്രിയായ ചരണ്‍ സിങ് പാര്‍ലമെന്റിനെ അറിയിച്ചു.കേരളത്തിലും നിരവധി പേര്‍ അടിയന്തരാവസ്ഥ കാലത്ത് പീഡനങ്ങള്‍ക്ക് ഇരയായി.എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ രാജന്റെ കൊലപാതകം അടിയന്തരാവസ്ഥയുടെ ക്രൂരതകള്‍ മലയാളികളെയും ബോധ്യപ്പെടുത്തി. 1977 മാര്‍ച്ച് 21ന് അടിയന്തരാവസ്ഥ പിന്‍വലിച്ചു. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിട്ടു.മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ പാര്‍ട്ടിയാണ് അധികാരത്തില്‍ എത്തിയത്.

Related Posts

ബേപ്പൂർ സുൽത്താന്റെ ഓർമകൾക്ക് 31 വർഷം; മലയാള സാഹിത്യത്തിന്റെ നിത്യയൗവനം
Featured Stories

ബേപ്പൂർ സുൽത്താന്റെ ഓർമകൾക്ക് 31 വർഷം; മലയാള സാഹിത്യത്തിന്റെ നിത്യയൗവനം

July 5, 2025
60
ലോക ഫുട്‌ബോൾ ഇതിഹാസ താരങ്ങളായ റൊണാള്‍ഡോക്കും നെയ്മറിനും ഇന്ന് പിറന്നാൾ
Featured Stories

ലോക ഫുട്‌ബോൾ ഇതിഹാസ താരങ്ങളായ റൊണാള്‍ഡോക്കും നെയ്മറിനും ഇന്ന് പിറന്നാൾ

February 5, 2025
31
അനശ്വര ഗാനങ്ങളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ മഹാ പ്രതിഭ മുഹമ്മദ് റഫിയുടെ 100-ാം ജന്മദിനം ഇന്ന്
Featured Stories

അനശ്വര ഗാനങ്ങളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ മഹാ പ്രതിഭ മുഹമ്മദ് റഫിയുടെ 100-ാം ജന്മദിനം ഇന്ന്

December 24, 2024
66
ഇന്ത്യൻ ഭരണ ഘടനയുടെ ശിൽപി, ദളിതരുടെ ഉന്നമനത്തിനായി പോരാടിയ നേതാവ്; ഇന്ന് ഡോ. ബി ആർ അംബേദ്കറുടെ ഓർമ ദിനം
Featured Stories

ഇന്ത്യൻ ഭരണ ഘടനയുടെ ശിൽപി, ദളിതരുടെ ഉന്നമനത്തിനായി പോരാടിയ നേതാവ്; ഇന്ന് ഡോ. ബി ആർ അംബേദ്കറുടെ ഓർമ ദിനം

December 6, 2024
42
Video- പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ആര് ജയിക്കും ?; വോട്ടർമാർ പറയുന്നത് ഇങ്ങനെ…
Featured Stories

Video- പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ആര് ജയിക്കും ?; വോട്ടർമാർ പറയുന്നത് ഇങ്ങനെ…

November 13, 2024
45
പ്രതിനായക സങ്കല്‍പ്പങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് പകര്‍ന്ന നരേന്ദ്ര പ്രസാദ് ഓര്‍മയായിട്ട് 21 വര്‍ഷങ്ങള്‍
Featured Stories

പ്രതിനായക സങ്കല്‍പ്പങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് പകര്‍ന്ന നരേന്ദ്ര പ്രസാദ് ഓര്‍മയായിട്ട് 21 വര്‍ഷങ്ങള്‍

November 3, 2024
60
Next Post
വാഹനാപകടം; ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു

വാഹനാപകടം; ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു

Recent News

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജു സമര്‍പ്പിച്ച അപ്പീലില്‍ കോടതി ഉത്തരവ് തിങ്കളാഴ്ച

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജു സമര്‍പ്പിച്ച അപ്പീലില്‍ കോടതി ഉത്തരവ് തിങ്കളാഴ്ച

February 12, 2026
25
കൊല്ലത്ത് സഹോദരങ്ങൾ തമ്മിൽ സംഘർഷം; അനിയൻ ചേട്ടനെ കൊലപ്പെടുത്തി

കൊല്ലത്ത് സഹോദരങ്ങൾ തമ്മിൽ സംഘർഷം; അനിയൻ ചേട്ടനെ കൊലപ്പെടുത്തി

February 12, 2026
359
‘ഇത് കേരളബന്ദ്; തീവ്രയൂണിയൻ പ്രവർത്തനംവഴി വ്യവസായത്തെ തുരത്തി, ഇപ്പോൾ പൗരന്മാരെ തടവുകാരാക്കുന്നു’

‘ഇത് കേരളബന്ദ്; തീവ്രയൂണിയൻ പ്രവർത്തനംവഴി വ്യവസായത്തെ തുരത്തി, ഇപ്പോൾ പൗരന്മാരെ തടവുകാരാക്കുന്നു’

February 12, 2026
106
കുഞ്ഞിനെ ലാളിക്കുന്നതിനിടെ സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍

കുഞ്ഞിനെ ലാളിക്കുന്നതിനിടെ സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍

February 12, 2026
496
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025