ചങ്ങരംകുളം:തിരക്കേറിയ ചങ്ങരംകുളം ടൗണിൽ റോഡിലെ കുഴികൾ അടക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.ടൗണിലും ബസ്റ്റാന്റിൽ നിന്ന് എടപ്പാൾ റോഡിലേക്ക് ഇറങ്ങുന്ന വഴിയിലും ബസ്റ്റാന്റിലേക്ക് കയറുന്ന വഴിയിലുമാണ് വലിയ കുഴികൾ ദുരിതം വിതയ്ക്കുന്നത്. കുഴികളിൽ ബൈക്കുകൾ വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നതും വലിയ വാഹനങ്ങൾക്ക് കേടുപാടുകൾ വരുന്നതും പതിവാണ്.ദുരിതം തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല.മാസങ്ങൾക്ക് മുമ്പ് കുഴികൾ കോൺക്രീറ്റ് ചെയ്ത് താൽക്കാലികമായി അടച്ചെങ്കിലും കോൺക്രീറ്റ് അടർന്ന് വീണ്ടും കുഴികൾ രൂപപ്പെട്ടിട്ട് മാസങ്ങളായി.എത്രയും വേഗം കുഴികൾ അടച്ച് യാത്രക്കാർക്ക് സുരക്ഷ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.







