• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 17, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മലയാളികൾക്ക് അപമാനമായി മാറുന്ന സംസ്‌കാരശൂന്യർക്കെതിരെ ഒരുമിച്ച് നിൽക്കണം; ക്രിസ്തുമസ് സന്ദേശത്തിൽ ആർഎസ്എസിനെതിരെ മുഖ്യമന്ത്രി

ckmnews by ckmnews
December 24, 2024
in UPDATES
A A
മലയാളികൾക്ക് അപമാനമായി മാറുന്ന സംസ്‌കാരശൂന്യർക്കെതിരെ ഒരുമിച്ച് നിൽക്കണം; ക്രിസ്തുമസ് സന്ദേശത്തിൽ ആർഎസ്എസിനെതിരെ മുഖ്യമന്ത്രി
0
SHARES
53
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ക്രിസ്‌തുമസ് സന്ദേശത്തിൽ സംഘപരിവാറിനെ നിശിതമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റുള്ളവരുടെ വിശ്വാസങ്ങളെ അംഗീകരിക്കാനും മനസ്സിലാക്കാനും അവരുടെ സന്തോഷങ്ങൾ തന്റെ സന്തോഷങ്ങളായി കാണാനുമുള്ള വിശാലത മലയാളിയുടെ പ്രത്യേകതയാണ്. എന്നാൽ അതിനെ ദുർബലപ്പെടുത്താനും മതവിശ്വാസത്തെ അപരവിദ്വേഷത്തിന്റെ ഹേതുവായി മാറ്റാനും ചില ക്ഷുദ്ര വർഗീയശക്തികൾ ഇന്നു കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ സംഘപരിവാർ നടത്തിയ ചില ആക്രമണങ്ങൾ ആ യാഥാർത്ഥ്യത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. കേരളത്തിനും മലയാളികൾക്കും അപമാനമായി മാറുന്ന ഈ സംസ്‌കാരശൂന്യർക്കെതിരെ ഒരുമിച്ച് നിൽക്കാൻ നമുക്ക് സാധിക്കണമെന്ന് ക്രിസ്മസ് സന്ദേശത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ആശംസയുടെ പൂർണരൂപം-

മതങ്ങൾ മനുഷ്യരെ വേർതിരിക്കുന്ന മതിലുകളല്ല; മറിച്ച് ഒരു ചരടിൽ മുത്തുകളെന്ന വണ്ണം മനുഷ്യരെ കോർത്തിണക്കേണ്ട മാനവികതയുടെയും സ്‌നേഹത്തിന്റേയും സന്ദേശവാഹകരാകണം. കേരളം ഇക്കാര്യത്തിൽ ലോകത്തിനു മുന്നിൽ എക്കാലവും ഒരു മാതൃകയാണ്. എല്ലാ ആഘോഷങ്ങളും സ്‌നേഹത്തിന്റെ മധുരം പങ്കു വയ്ക്കാനുള്ള അവസരമായാണ് നമ്മൾ കാണാറുള്ളത്. ഒരു മതവിഭാഗത്തിന്റെ ആഘോഷങ്ങളിൽ മറ്റുള്ളവരും ഒത്തുചേരും. ഇതു കേരളത്തിന്റെ പാരമ്പര്യമാണ്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ അംഗീകരിക്കാനും മനസ്സിലാക്കാനും അവരുടെ സന്തോഷങ്ങൾ തന്റെ സന്തോഷങ്ങളായി കാണാനുമുള്ള വിശാലത മലയാളിയുടെ പ്രത്യേകതയാണ്. മതങ്ങളെ മനുഷ്യത്വത്തിന്റേയും സാഹോദര്യത്തിന്റേയും മനോഹരാവിഷ്‌കാരങ്ങളായി നിലനിർത്തുന്ന ഉദാത്തമായ വിശ്വമാനവികതയാണ് നമ്മുടെ കരുത്ത്.

അതിനെ ദുർബലപ്പെടുത്താനും മതവിശ്വാസത്തെ അപരവിദ്വേഷത്തിന്റെ ഹേതുവായി മാറ്റാനും ചില ക്ഷുദ്ര വർഗീയശക്തികൾ ഇന്നു കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ സംഘപരിവാർ നടത്തിയ ചില ആക്രമണങ്ങൾ ആ യാഥാർത്ഥ്യത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. കേരളത്തിനും മലയാളികൾക്കും അപമാനമായി മാറുന്ന ഈ സംസ്‌കാരശൂന്യർക്കെതിരെ ഒരുമിച്ച് നിൽക്കാൻ നമുക്ക് സാധിക്കണം.

അവരെ ചെറുക്കാനും ഈ നാടിന്റെ യഥാർത്ഥ സത്തയെ സംരക്ഷിക്കാനും നമുക്ക് ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട്, യേശു ക്രിസ്തുവിന്റെ ജന്മദിനം മാനവികതയുടേയും സ്‌നേഹത്തിന്റേയും സന്ദേശങ്ങളാൽ മുഖരിതമാകട്ടെ. വിശ്വാസം കേവലമായ ചര്യയല്ലെന്നും മറിച്ച് മനുഷ്യസ്‌നേഹത്തിന്റെ സാക്ഷാത്ക്കാരമാണെന്നും ലോകത്തിനു കാണിച്ചു കൊടുത്ത ജീവിതമായിരുന്നു യേശുവിന്റേത്. ത്യാഗത്തിന്റെയും രക്ത്സാക്ഷിത്വത്തിന്റേയ്യും അനശ്വര പ്രതീകമാണ് ക്രിസ്തു. അശരണരേയും ആലംബഹീനരേയും ചേർത്തു നിർത്തിയ യേശു അനീതികൾക്കെതിരെ വിമോചനത്തിന്റെ ശബ്ദമുയർത്തുകയാണ് ചെയ്തത്.

യേശുവിന്റെ ത്യാഗം എല്ലാ മനുഷ്യർക്കും ലോകത്തിന്റെ നന്മയ്ക്കും വേണ്ടിയായിരുന്നു. അതുകൊണ്ടു തന്നെ മതവിശ്വാസങ്ങളെ മറ്റുള്ളവരെ വെറുക്കാനും അകറ്റാനുമുള്ള സങ്കുചിത ചിന്താഗതികളാക്കി പരിവർത്തനം ചെയ്യുന്ന വർഗീയ ശക്തികളെ കേരളത്തിന്റെ പടിയ്ക്കു പുറത്തു നിർത്താം. എല്ലാവർക്കും ഒത്തൊരുമിച്ച് ആഹ്ളാദത്തോടെ ക്രിസ്മസ് ആഘോഷിക്കാം. ഏവർക്കും ഹൃദയപൂർവ്വം ക്രിസ്മസ് ആശംസകൾ നേരുന്നു.

Related Posts

നാടക വേദികള്‍ അരങ്ങുണരും’ചങ്ങരംകുളം കേന്ദ്രീകരിച്ച് നാടക വേദി രൂപീകരിച്ചു
UPDATES

നാടക വേദികള്‍ അരങ്ങുണരും’ചങ്ങരംകുളം കേന്ദ്രീകരിച്ച് നാടക വേദി രൂപീകരിച്ചു

September 16, 2025
38
മലപ്പുറം എടവണ്ണയിൽ വൻ ആയുധവേട്ട; വീട്ടിൽ നിന്ന് കണ്ടെത്തിയ് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും
UPDATES

മലപ്പുറം എടവണ്ണയിൽ വൻ ആയുധവേട്ട; വീട്ടിൽ നിന്ന് കണ്ടെത്തിയ് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും

September 16, 2025
106
ബൈത്താനിയ മനാറെ മീലാദ്: മാനവിക മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് 5 ദിവസത്തെ ആഘോഷങ്ങൾ
UPDATES

ബൈത്താനിയ മനാറെ മീലാദ്: മാനവിക മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് 5 ദിവസത്തെ ആഘോഷങ്ങൾ

September 16, 2025
15
ലഹരിക്കെതിരെ ബോധവൽക്കരണവുമായി നവീദ് പള്ളിക്കരയും സംഘവും രാജ്യം ചുറ്റുന്നു
UPDATES

ലഹരിക്കെതിരെ ബോധവൽക്കരണവുമായി നവീദ് പള്ളിക്കരയും സംഘവും രാജ്യം ചുറ്റുന്നു

September 16, 2025
56
കായിക മേളയില്‍ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കുട്ടികളുടെ തട്ടുകട
UPDATES

കായിക മേളയില്‍ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കുട്ടികളുടെ തട്ടുകട

September 16, 2025
107
വളയംകുളം എം വി എം ഹയർ സെക്കണ്ടറി സ്കൂൾ കായിക മേളക്ക് തുടക്കമായി
UPDATES

വളയംകുളം എം വി എം ഹയർ സെക്കണ്ടറി സ്കൂൾ കായിക മേളക്ക് തുടക്കമായി

September 16, 2025
112
Next Post
ചങ്ങരംകുളം പ്രസ്സ് ക്ലബ് ക്രിസ്തുമസ്-ന്യൂഇയർ ആഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം പ്രസ്സ് ക്ലബ് ക്രിസ്തുമസ്-ന്യൂഇയർ ആഘോഷം സംഘടിപ്പിച്ചു

Recent News

നാടക വേദികള്‍ അരങ്ങുണരും’ചങ്ങരംകുളം കേന്ദ്രീകരിച്ച് നാടക വേദി രൂപീകരിച്ചു

നാടക വേദികള്‍ അരങ്ങുണരും’ചങ്ങരംകുളം കേന്ദ്രീകരിച്ച് നാടക വേദി രൂപീകരിച്ചു

September 16, 2025
38
മലപ്പുറം എടവണ്ണയിൽ വൻ ആയുധവേട്ട; വീട്ടിൽ നിന്ന് കണ്ടെത്തിയ് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും

മലപ്പുറം എടവണ്ണയിൽ വൻ ആയുധവേട്ട; വീട്ടിൽ നിന്ന് കണ്ടെത്തിയ് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും

September 16, 2025
106
ബൈത്താനിയ മനാറെ മീലാദ്: മാനവിക മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് 5 ദിവസത്തെ ആഘോഷങ്ങൾ

ബൈത്താനിയ മനാറെ മീലാദ്: മാനവിക മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് 5 ദിവസത്തെ ആഘോഷങ്ങൾ

September 16, 2025
15
ലഹരിക്കെതിരെ ബോധവൽക്കരണവുമായി നവീദ് പള്ളിക്കരയും സംഘവും രാജ്യം ചുറ്റുന്നു

ലഹരിക്കെതിരെ ബോധവൽക്കരണവുമായി നവീദ് പള്ളിക്കരയും സംഘവും രാജ്യം ചുറ്റുന്നു

September 16, 2025
56
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025