ചങ്ങരംകുളം: ചങ്ങരംകുളത്തെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ പ്രസ്സ് ക്ലബ് ക്രിസ്തുമസ്-ന്യൂഇയർ ആഘോഷം സംഘടിപ്പിച്ചു. പ്രസ്സ് ക്ലബ് ഓഫിസിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ദാസ് കോക്കൂർ അധ്യക്ഷനായി.മുൻ പ്രസിഡന്റ് പ്രസന്നൻ കല്ലൂർമ പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുധീർ പള്ളിക്കര സ്വാഗതം പറഞ്ഞു.പരിപാടിയിൽ മോഹൻദാസ് മൂക്കുതല, റാഷിദ് നെച്ചിക്കൽ, റഷീദ് കെ മൊയ്‌ദു, ഷാഫി ചങ്ങരംകുളം, വി.പി. അബ്ദുൽ ഖാദർ, ഗിരീഷ് ലാൽ, റസാഖ് അരിക്കാട്, വി. സൈദ്, ജീന മണികണ്ഠൻ, ആഷിക് നന്നംമുക്ക് എന്നിവരും ആശംസകൾ നേർന്നു.മിയോ ബേക്ക്സ് എടപ്പാൾ, നെഹൽ ഗ്രൂപ്പ് ചങ്ങരംകുളം, കേക്ക് വേൾഡ് വളയംകുളം എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത് നടത്തിയത്.