• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കേരളത്തിൽ കൊടും വേനലിന് സമാനമായ ചൂട്; നാല് ഡിഗ്രി വരെ ഉയരും, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

cntv team by cntv team
February 12, 2026
in Kerala
A A
കേരളത്തിൽ കൊടും വേനലിന് സമാനമായ ചൂട്; നാല് ഡിഗ്രി വരെ ഉയരും, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
0
SHARES
58
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കൊടും വേനലിന് സമാനമായ ചൂടിൽ ചുട്ടുപൊള്ളുകയാണ് കേരളം. വരും ദിവസങ്ങളിൽ കേരളത്തിൽ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. താപനില സാധാരണയേക്കാൾ രണ്ടുമുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാദ്ധ്യതയെന്നാണ് അറിയിപ്പ്. രാജ്യത്തെ ഏറ്റവും ഉയർന്ന താപനില കണ്ണൂർ വിമാനത്താവളത്തിലാണ് ഇന്നലെ രേഖപ്പെടുത്തിയത്. 37.2 ഡിഗ്രി സെൽഷ്യസ് താപനിലയായിരുന്നു രേഖപ്പെടുത്തിയത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്നലെ ചൂട് കൂടുന്നതിനാൽ യെല്ലോ അലർട്ട് നൽകിയിരുന്നു. മാത്രമല്ല, നിലവിൽ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പില്ല.തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ (യുവി റേയ്‌സ്) ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചൂണ്ടിക്കാട്ടി. ആയതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശിച്ചു പകൽ 10 മണി മുതൽ മൂന്ന് മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക

Related Posts

സ്‌കൂട്ടറിൽ സ്വകാര്യ ബസിടിച്ച് അപകടം; പന്ത്രണ്ട് വയസുകാരി മരിച്ചു
Kerala

സ്‌കൂട്ടറിൽ സ്വകാര്യ ബസിടിച്ച് അപകടം; പന്ത്രണ്ട് വയസുകാരി മരിച്ചു

October 12, 2026
1
ഗ്യാനേഷ് കുമാറിനെ മാറ്റണം: പ്രമേയം പാസാക്കി നിയമസഭ
Kerala

ഗ്യാനേഷ് കുമാറിനെ മാറ്റണം: പ്രമേയം പാസാക്കി നിയമസഭ

October 12, 2026
56
‘യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ കുട്ടികൾ ബിയർ കുപ്പിയെറിഞ്ഞു, ഇടതുപക്ഷം ഭരിച്ചപ്പോഴുള്ള പൊലീസ് തന്നെയാണ് ഇപ്പോഴും’
Kerala

‘യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ കുട്ടികൾ ബിയർ കുപ്പിയെറിഞ്ഞു, ഇടതുപക്ഷം ഭരിച്ചപ്പോഴുള്ള പൊലീസ് തന്നെയാണ് ഇപ്പോഴും’

October 12, 2026
1
ശ്രീശങ്കർ മുരളിക്ക് ലണ്ടനിൽ ശസ്ത്രക്രിയ; മുഴുവൻ ചെലവും കേന്ദ്രം വഹിക്കും, ഒളിമ്പിക്സ് സ്വപ്നങ്ങൾക്ക് പിന്തുണയെന്ന് സുരേഷ് ഗോപി
Kerala

ശ്രീശങ്കർ മുരളിക്ക് ലണ്ടനിൽ ശസ്ത്രക്രിയ; മുഴുവൻ ചെലവും കേന്ദ്രം വഹിക്കും, ഒളിമ്പിക്സ് സ്വപ്നങ്ങൾക്ക് പിന്തുണയെന്ന് സുരേഷ് ഗോപി

October 12, 2026
30
മദ്യപിച്ചെത്തിയ അച്ഛനെ മകൻ തലക്കടിച്ച് കൊന്നു
Crime

മദ്യപിച്ചെത്തിയ അച്ഛനെ മകൻ തലക്കടിച്ച് കൊന്നു

October 12, 2026
135
19-കാരൻ മുത്തശ്ശിയുടെ വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ
Kerala

19-കാരൻ മുത്തശ്ശിയുടെ വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ

October 12, 2026
161
Next Post
സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും നേരിയ ഇടിവ്

സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും നേരിയ ഇടിവ്

Recent News

സ്‌കൂട്ടറിൽ സ്വകാര്യ ബസിടിച്ച് അപകടം; പന്ത്രണ്ട് വയസുകാരി മരിച്ചു

സ്‌കൂട്ടറിൽ സ്വകാര്യ ബസിടിച്ച് അപകടം; പന്ത്രണ്ട് വയസുകാരി മരിച്ചു

October 12, 2026
1
ജന്തര്‍ മന്തര്‍ പ്രതിഷേധ സ്ഥലമല്ലെന്ന് കേന്ദ്രം; പകരം മറ്റ് മൂന്നിടങ്ങള്‍, ഉത്തരവിറക്കി

ജന്തര്‍ മന്തര്‍ പ്രതിഷേധ സ്ഥലമല്ലെന്ന് കേന്ദ്രം; പകരം മറ്റ് മൂന്നിടങ്ങള്‍, ഉത്തരവിറക്കി

October 12, 2026
0
ചങ്ങരംകുളത്ത് ലാ-ഫെയേഴ്സ് ലേഡീസ് ഹബ്ബ് പ്രവർത്തനം തുടങ്ങി

ചങ്ങരംകുളത്ത് ലാ-ഫെയേഴ്സ് ലേഡീസ് ഹബ്ബ് പ്രവർത്തനം തുടങ്ങി

October 12, 2026
35
‘ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല, കാലം കണക്ക് ചോദിക്കാതെ പോകില്ല; ഭരണഘടന സംരക്ഷണത്തിന് വേണ്ടി പോരാട്ടം തുടരും’; രാഹുൽ ​ഗാന്ധി

‘ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല, കാലം കണക്ക് ചോദിക്കാതെ പോകില്ല; ഭരണഘടന സംരക്ഷണത്തിന് വേണ്ടി പോരാട്ടം തുടരും’; രാഹുൽ ​ഗാന്ധി

October 12, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025