• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പതിനായിരം കടന്ന് പകർച്ചപ്പനി;ബാധിതർ കൂടുതൽ മലപ്പുറത്ത്‌

cntv team by cntv team
June 16, 2026
in Kerala
A A
പതിനായിരം കടന്ന് പകർച്ചപ്പനി;ബാധിതർ കൂടുതൽ മലപ്പുറത്ത്‌
0
SHARES
57
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ഷിഗെല്ലയ്ക്കൊപ്പം സംസ്ഥാനത്ത് പകർച്ചപ്പനിയും പടരുന്നു. ശനിയാഴ്ച 11,534 പേരാണ് പനിബാധിച്ച് ചികിത്സയിലുള്ളത്.ജൂണിൽ എലിപ്പനി പിടിപെട്ടത് 107 പേർക്കാണ്. 82 പേരിൽ രോഗബാധ സംശയിക്കുന്നു. രണ്ടുമരണവും സ്ഥിരീകരിച്ചു. ഡെങ്കിബാധിതർ 3366 പേർ. മൂന്നു മരണവുമുണ്ടായി. കഴിഞ്ഞദിവസംമാത്രം 85 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. ഈ മാസം 1111 ചിക്കൻപോക്സ് കേസുകളും റിപ്പോർട്ട് ചെയ്തു. ഈ വർഷം 135 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.

ഏറ്റവും കൂടുതൽ പനിബാധിതരുള്ളത് മലപ്പുറം ജില്ലയിലാണ്, 2470 പേർ. രണ്ടാമത് കോഴിക്കോട്, 1142 പേർ. ഏറ്റവും കുറവ് ഇടുക്കിയിൽ, 298 പേർ. പനിബാധിച്ച് കഴിഞ്ഞദിവസം വയനാട്ടിൽ 10 വയസ്സുള്ള കുട്ടി മരിച്ചിരുന്നു.എലിപ്പനി, ഇൻഫ്ളുവൻസ, കോളറ, ടൈഫോയ്ഡ്, മുണ്ടിനീര്, വെസ്റ്റ്നൈൽ, അമീബിക് മസ്തിഷ്കജ്വരം തുടങ്ങിയ രോഗങ്ങളും ഉണ്ട്.

ഡെങ്കിപ്പനി ബാധിച്ചവരിൽ കൂടുതൽപ്പേർ കോഴിക്കോട്ടാണ്, 24 പേർ. പത്തനംതിട്ട- 12, കൊല്ലം, എറണാകുളം- 11., തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ അഞ്ചുപേർക്കുവീതവും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ചത്തെ കണക്കാണിത്. ഡെങ്കിപ്പനി ബാധിച്ച് മൂന്നുപേരും ഇൻഫ്ളുവൻസ ബാധിച്ച് ഒൻപതുപേരും എലിപ്പനിബാധിച്ച് രണ്ടുപേരുമാണ് ഈ മാസം മരിച്ചത്.മഴക്കാലത്തെ പെട്ടെന്നുള്ള കാലാവസ്ഥാവ്യതിയാനം പലരോഗങ്ങളും പടരാൻ കാരണമാവുന്നുണ്ട്.

Related Posts

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി
Kerala

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
25
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു
Kerala

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
94
വീണ്ടും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല
Kerala

വീണ്ടും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല

September 18, 2026
78
വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്
Entertainment

വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്

September 18, 2026
153
കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗം,ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗം
Kerala

കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗം,ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗം

September 18, 2026
30
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം സെപ്തംബർ 28 മുതൽ, ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ
Kerala

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം സെപ്തംബർ 28 മുതൽ, ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ

September 18, 2026
28
Next Post
ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

Recent News

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

September 18, 2026
1
ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
25
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
192
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
94
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025