• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കാരവാനിൽ രണ്ടുപേർ മരിച്ച സംഭവം; സംശയാസ്‌പദമായി ഒന്നും കണ്ടെത്തിയില്ല, പരിശോധന തുടരുന്നു

ckmnews by ckmnews
December 24, 2024
in UPDATES
A A
കാരവാനിൽ രണ്ടുപേർ മരിച്ച സംഭവം; സംശയാസ്‌പദമായി ഒന്നും കണ്ടെത്തിയില്ല, പരിശോധന തുടരുന്നു
0
SHARES
307
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വടകര കരിമ്പനപാലത്ത് റോഡരികിൽ നിറുത്തിയിട്ട കാരവനിൽ രണ്ടുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. ഫോറൻസിക് സംഘം, വിരലടയാള വിദഗ്ധർ, ഡോഗ് സ്‌ക്വാഡ് തുടങ്ങിയവർ പരിശോധന നടത്തുന്നുണ്ട്. സംശയാസ്‌പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കൂവെന്നും ഡിവെെഎസ്‌പി പറഞ്ഞു. കാരവാൻ ഉടമയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിന് സംഭവം സംബന്ധിച്ച് ഒന്നുമറിയില്ലെന്നും ഡിവെെഎസ്‌പി കൂട്ടിച്ചേർത്തു. മലപ്പുറം എടപ്പാളിലെ ലൈഫ്‌ലൈൻ ഹോസ്‌പിറ്റാലിറ്റി കമ്പനിയിലെ ജീവനക്കാരായ മനോജ്, ജോയൽ എന്നിവരാണ് മരിച്ചത്. മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശിയാണ് മനോജ്. ജോയൽ കണ്ണൂർ പറശേരി സ്വദേശിയും. കുന്നംകുളത്തുകാരായ ഒരു കുടുംബത്തെ ഞായറാഴ്‌ച ഒരു കല്യാണത്തിൽ പങ്കെടുക്കുന്നതിലേക്കായി കാരവാനിൽ കണ്ണൂരിലെത്തിച്ചിരുന്നു. ശേഷം അന്നുരാത്രി പതിനൊന്നരയോടെ ജോയലും മനോജും കണ്ണൂരിൽ നിന്ന് തിരിക്കുകയും ചെയ്തു.

പന്ത്രണ്ടരയോടെയാണ് കരിമ്പനപാലത്ത് റോഡരികിൽ വാഹനം നിറുത്തിയിട്ടത്. തിങ്കളാഴ്‌ച ഉച്ചയോടെ വാഹനം മലപ്പുറത്ത് എത്തേണ്ടതായിരുന്നു. കാരവാൻ എത്താത്തതിനെത്തുടർന്ന് കമ്പനി നടത്തിയ അന്വേഷണത്തിലാണ് കരിമ്പനപാലത്ത് നിർത്തിയിട്ടിരിക്കുന്നതായി ജിപിഎസിന്റെ സഹായത്തോടെ കണ്ടെത്തിയത്. പിന്നാലെ പ്രദേശവാസികളിൽ ഒരാളെ അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തുന്നത്.

കാരവാന്റെ പുറകിലായി പുതച്ച നിലയിലായിരുന്നു ജോയലിന്റെ മൃതദേഹം. കാരവാനിൽ വാതിലിനോട് ചേർന്നായിരുന്നു മനോജിന്റെ മൃതദേഹം കിടന്നിരുന്നത്. മനോജിന്റെ കയ്യിൽ വണ്ടിയുടെ താക്കോൽ ഉണ്ടായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മരണപ്പെട്ടതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. എസിയിൽ നിന്നുള്ള ഗ്യാസ് ലീക്ക് ആകാം മരണകാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. ഇൻക്വസ്റ്റ് നടപടികൾ ഉടൻ പൂർത്തിയാക്കി. മൃതദേഹം ക്യാരവാനിൽ നിന്ന് മാറ്റി.

Related Posts

‘കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു
Kerala

‘കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു

August 18, 2026
1
കടുത്ത പനി; മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി
Kerala

കടുത്ത പനി; മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി

August 18, 2026
0
2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം
National

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

August 18, 2026
0
UGC- നെറ്റ് പരീക്ഷയിലെ വീഴ്ച്; നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഒളിച്ചുകളിച്ചത് ഒന്നരമാസം
Latest News

UGC- നെറ്റ് പരീക്ഷയിലെ വീഴ്ച്; നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഒളിച്ചുകളിച്ചത് ഒന്നരമാസം

August 18, 2026
3
കരിപ്പൂരിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാന സർവീസ് അപ്രതീക്ഷിതമായി റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ
Kerala

കരിപ്പൂരിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാന സർവീസ് അപ്രതീക്ഷിതമായി റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ

August 18, 2026
36
അവസാന മുത്തം: ഭർത്താവിന് അന്ത്യചുംബനം നൽകി; ഭാര്യ കുഴഞ്ഞുവീണ് മരിച്ചു
UPDATES

അവസാന മുത്തം: ഭർത്താവിന് അന്ത്യചുംബനം നൽകി; ഭാര്യ കുഴഞ്ഞുവീണ് മരിച്ചു

August 18, 2026
458
Next Post
പെരുമ്പാവൂർ നിയമവിദ്യാർത്ഥിനി കൊലപാതകം; മെഡിക്കൽ ബോർഡ് റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി

പെരുമ്പാവൂർ നിയമവിദ്യാർത്ഥിനി കൊലപാതകം; മെഡിക്കൽ ബോർഡ് റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി

Recent News

‘കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു

‘കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു

August 18, 2026
1
കടുത്ത പനി; മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി

കടുത്ത പനി; മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി

August 18, 2026
0
2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

August 18, 2026
0
UGC- നെറ്റ് പരീക്ഷയിലെ വീഴ്ച്; നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഒളിച്ചുകളിച്ചത് ഒന്നരമാസം

UGC- നെറ്റ് പരീക്ഷയിലെ വീഴ്ച്; നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഒളിച്ചുകളിച്ചത് ഒന്നരമാസം

August 18, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025