• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Gulf News

10 ശതമാനം ഓഹരി പൊതുജനങ്ങൾക്ക്; ലുലു ഐപിഒ പ്രഖ്യാപിച്ചു

ckmnews by ckmnews
October 22, 2024
in Gulf News
A A
10 ശതമാനം ഓഹരി പൊതുജനങ്ങൾക്ക്; ലുലു ഐപിഒ പ്രഖ്യാപിച്ചു
0
SHARES
457
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദുബൈ: വ്യവസായി എംഎ യൂസുഫലി നേതൃത്വം നൽകുന്ന ലുലു ഗ്രൂപ്പ് ഐപിഒ പ്രഖ്യാപിച്ചു. ലുലു റീട്ടെയിൽ ഹോൾഡിങ്സിന്റെ 25% ഷെയറുകളാണ് ഓഹരി വിപണിയിലെത്തുക. ഇവയിൽ 10% പൊതുജനങ്ങൾക്ക് വാങ്ങാം. ഒരു ശതമാനം ജീവനക്കാർക്കും സ്വന്തമാക്കാം. ഒക്ടോബർ 28 മുതൽ നവംബർ എട്ട് വരെയാണ് ഓഹരികൾ വാങ്ങാൻ കഴിയുക. ഓഹരിവില ഒക്ടോബർ 28 ന് അറിയാനാകും. 2.58 ബില്യൺ ഓഹരികളാണ് വിൽപനയ്ക്കുള്ളത്. അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിലാണ് ലുലു ഗ്രൂപ്പ് ഓഹരികൾ ലിസ്റ്റ് ചെയ്യുന്നത്. എമിറേറ്റ്സ് എൻബിഡി ക്യാപിറ്റൽ, എച്ച്എസ്ബിസി ഹോൾഡിങ്, അബൂദബി കമേഴ്സ്യൽ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങൾ ഐപിഒക്ക് നേതൃത്വം നൽകും. ഈ വർഷത്തെ യുഎഇയിലെ ഏറ്റവും വലിയ ഐപിഒയാണ് ലുലുവിന്റേത്. മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഹൈപർ മാർക്കറ്റ് ശൃംഖലയായ ലുലുവിന് ആറ് രാജ്യങ്ങളിലായി 240ലേറെ സ്റ്റോറുകളുണ്ട്. യുഎഇയിൽ മാത്രം 103 സ്റ്റോറുണ്ട്. 2023ൽ ലുലു ഏകദേശം 753 ദശലക്ഷം യുഎസ് ഡോളർ വരുമാനമാണ് നേടിയത്. പ്രതിവർഷം 7.2 ശതമാനം വർധനവാണ് ഇതിലൂടെ സ്വന്തമാക്കിയത്. 2022 ലെ കണക്കു പ്രകാരം എട്ട് ബില്യൺ യുഎസ് ഡോളറാണ് ലുലു ഗ്രൂപ്പിന്റെ ആസ്തി, ഏകദേശം 66,000 കോടി ഇന്ത്യൻ രൂപ. റീട്ടെയിൽ ശൃംഖല വ്യാപിപ്പിക്കാനാകും ഐപിഒ വഴി സമാഹരിക്കുന്ന തുക ലുലു ഗ്രൂപ്പ് പ്രയോജനപ്പെടുത്തുക.

Related Posts

കുവൈറ്റിലെ തുറമുഖത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം; കെട്ടിടങ്ങള്‍ക്കും സംഭരണശാലകള്‍ക്കും തീപിടിച്ചു
Gulf News

കുവൈറ്റിലെ തുറമുഖത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം; കെട്ടിടങ്ങള്‍ക്കും സംഭരണശാലകള്‍ക്കും തീപിടിച്ചു

March 27, 2026
207
വി എഫ് സി യു എ ഇ വെള്ളാളൂർ ഫെസ്റ്റ് ‘സീസൺ ഒന്ന് പ്രൗഡമായി
Gulf News

വി എഫ് സി യു എ ഇ വെള്ളാളൂർ ഫെസ്റ്റ് ‘സീസൺ ഒന്ന് പ്രൗഡമായി

December 19, 2025
76
വിഷമദ്യം കുടിച്ച് കുവൈത്തിൽ 10 പേർ മരിച്ചു; നിരവധി മലയാളികൾ ആശുപത്രിയിൽ
Gulf News

വിഷമദ്യം കുടിച്ച് കുവൈത്തിൽ 10 പേർ മരിച്ചു; നിരവധി മലയാളികൾ ആശുപത്രിയിൽ

August 13, 2025
1k
204 ദി‌ർഹം മുതൽ വിമാനടിക്കറ്റ്; നാട്ടിലേക്ക് വരാനിരിക്കുന്നവർക്ക് മികച്ച അവസരം
Gulf News

204 ദി‌ർഹം മുതൽ വിമാനടിക്കറ്റ്; നാട്ടിലേക്ക് വരാനിരിക്കുന്നവർക്ക് മികച്ച അവസരം

July 27, 2025
538
ഉച്ചകഴിഞ്ഞ് ഇനി മയ്യത്ത് നമസ്കാരം പാടില്ല; മുന്നറിയിപ്പുമായി യുഎഇ ഭരണകൂടം
Gulf News

ഉച്ചകഴിഞ്ഞ് ഇനി മയ്യത്ത് നമസ്കാരം പാടില്ല; മുന്നറിയിപ്പുമായി യുഎഇ ഭരണകൂടം

July 25, 2025
646
യുഎഇ ബാങ്കുകൾ ഇന്ന് മുതൽ ഒടിപി നിർത്തുന്നു; ഡിജിറ്റൽ ബാങ്കിങ് സുരക്ഷ ശക്തമാക്കാനുള്ള പുതിയ നടപടികൾ
Gulf News

യുഎഇ ബാങ്കുകൾ ഇന്ന് മുതൽ ഒടിപി നിർത്തുന്നു; ഡിജിറ്റൽ ബാങ്കിങ് സുരക്ഷ ശക്തമാക്കാനുള്ള പുതിയ നടപടികൾ

July 25, 2025
147
Next Post
വെളിയങ്കോട് ബ്ലോക്ക് മഹിള കോൺഗ്രസ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ബ്ലോക്ക് മഹിള കോൺഗ്രസ്സ് ക്യാമ്പ് സംഘടിപ്പിച്ചു

Recent News

തവനൂർ വൃദ്ധസദനത്തിൽ അന്തേവാസികൾക്കൊപ്പം മുഖ്യമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചു

തവനൂർ വൃദ്ധസദനത്തിൽ അന്തേവാസികൾക്കൊപ്പം മുഖ്യമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചു

May 31, 2026
0
വിജയ വസന്തം 2026 :തണൽ കുടുംബങ്ങളിൽ നിന്നും വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിച്ചു

വിജയ വസന്തം 2026 :തണൽ കുടുംബങ്ങളിൽ നിന്നും വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിച്ചു

May 31, 2026
2
ചങ്ങരംകുളം മൂക്കുതല സ്വദേശി കടാംകുണ്ടിൽ ദാമോദരൻ നിര്യാതനായി

ചങ്ങരംകുളം മൂക്കുതല സ്വദേശി കടാംകുണ്ടിൽ ദാമോദരൻ നിര്യാതനായി

May 31, 2026
2
കട്ടുറുമ്പ് കടിച്ചെന്ന് കരുതി, ഒരു മണിക്കൂറിൽ ബോധം പോയപ്പോൾ പാമ്പ് കടിയേറ്റതെന്ന് മനസിലായി; 24 ദിവസത്തെ ചികിത്സക്കൊടുവിൽ നിയ മരണത്തിന് കീഴടങ്ങി

കട്ടുറുമ്പ് കടിച്ചെന്ന് കരുതി, ഒരു മണിക്കൂറിൽ ബോധം പോയപ്പോൾ പാമ്പ് കടിയേറ്റതെന്ന് മനസിലായി; 24 ദിവസത്തെ ചികിത്സക്കൊടുവിൽ നിയ മരണത്തിന് കീഴടങ്ങി

May 31, 2026
602
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025