എരമംഗലം:വെളിയങ്കോട് ബ്ലോക്ക് “സാഹസ്” മഹിള കോൺഗ്രസ്സ് ക്യാമ്പ് ഡി.സി.സി. വൈസ് പ്രസിഡൻ്റ് വി .ചന്ദ്രവല്ലി ഉദ്ഘാടനം ചെയ്തു.യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. അജയ് മോഹൻ മുഖ്യ പ്രഭാഷണം നടത്തി.മറ്റ് പാർട്ടികളിൾ നിന്ന് കോൺഗ്രസ്സിലേക്ക് വന്ന പ്രവർത്തകരെ ഷാൾ അണിയിച്ച് സ്വീകരിക്കുകയും ചെയ്തു.എരമംഗലത്ത് യു അബുബക്കർ മെമ്മോറിയൽ ഹാളിൽ വെച്ച് നടന്ന ക്യാമ്പിൽ ബ്ലോക്ക് പ്രസിഡന്റ് സുജിത സുനിൽ അധ്യക്ഷത വഹിച്ചു.”കോൺഗ്രസ്സും ഇന്ത്യയും”എന്ന വിഷയത്തിൽ ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. ബീന ജോസഫും “പുതിയ കാലഘട്ടത്തിലെ സംഘടന പ്രവർത്തനം”എന്ന വിഷയത്തെ
ആസ്പദമാക്കി ഷബീർ എടപ്പാളും ക്ലാസ്സെടുത്തു.കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയും ,കേരളം ഭരിക്കുന്ന പിണറായി വിജയനും കൂടി കേരളത്തിലെ അടുക്കള ബഡ്ജറ്റ് താളം തെറ്റിച്ചു എന്നും അനിയന്ത്രിത വിലക്കയറ്റം തടഞ്ഞു.നിർത്താൻ നടപടികൾ ആവിഷ്ക്കരിക്കണമെന്നും ,നിത്യോപയോഗ സാധനങ്ങൾ ന്യായ വിലക്ക് ലഭിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങളും , വേതനവും വർദ്ധിപ്പിക്കണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു.സമാപന സമ്മേളനം മഹിള കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ഷഹർബാൻ ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയർമാൻ കൂടിയായ വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു ,മഹിള കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ഫാത്തിമ എറവക്കാട് , ആമിനക്കുട്ടി ,കെ.പി.സി.സി. മെമ്പർ ഷാജി കാളിയത്തേൽ ,ബ്ലോക്ക് കോൺഗ്രസ് ‘പ്രസിഡൻ്റ് പി.ടി .ഖാദർ ,മഹിള കോൺഗ്രസ്സ് ജില്ലാ ഭാരവാഹികളായ പ്രവിത പൊന്നാനി ,സുലൈഖ റസാഖ് , ഷാഹിത അശ്റഫ് തുടങ്ങിയവർ സംസാരിച്ചു.ഷമി പാലപ്പെട്ടി ,ശാന്തിനി ,റസ്‌ലത്ത് സെക്കീർ , റീന വേലായുധൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നല്കി.വെളിയങ്കോട് മണ്ഡലം പ്രസിഡൻ്റ് നസ്റിൻ ഷാജഹാൻ സ്വഗതവും , ആലങ്കോട് പ്രസിഡൻ്റ് അംബിക ടീച്ചർ നന്ദിയും പറഞ്ഞു







