• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

സർവീസിലുള്ളവർക്ക് നിയന്ത്രണം; സിവിൽ സർവീസ് പരീക്ഷയിൽ സുപ്രധാന മാറ്റങ്ങൾവരുത്തി യുപിഎസ്‌സി

ckmnews by ckmnews
February 11, 2026
in National
A A
സർവീസിലുള്ളവർക്ക് നിയന്ത്രണം; സിവിൽ സർവീസ് പരീക്ഷയിൽ സുപ്രധാന മാറ്റങ്ങൾവരുത്തി യുപിഎസ്‌സി
0
SHARES
33
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: 2026-ലെ സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള (UPSC CSE 2026) ഔദ്യോഗിക വിജ്ഞാപനത്തോടൊപ്പം പരീക്ഷാ നടപടിക്രമങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ വരുത്തി യുപിഎസ്‌സി. അപേക്ഷാ രീതി, തിരിച്ചറിയൽ പരിശോധന, നിലവിലെ ഉദ്യോഗസ്ഥരുടെ യോഗ്യത എന്നിവയിലാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

  1. യൂണിവേഴ്സൽ രജിസ്ട്രേഷൻ നമ്പർ (യുആർഎൻ): യുപിഎസ്‌സിയുടെ ഓൺലൈൻ പോർട്ടലിൽ അക്കൗണ്ട് തുടങ്ങുമ്പോൾ ഉദ്യോഗാർത്ഥികൾക്ക് യൂണിവേഴ്സൽ രജിസ്ട്രേഷൻ നമ്പർ ലഭിക്കും. ഇത് യുപിഎസ്‌സിയുടെ ഏത് പരീക്ഷയ്ക്കും പിന്നീട് ഉപയോഗിക്കാം.
  2. പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കൽ: ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് ഇത്തവണ മുതൽ തങ്ങളുടെ ഇഷ്ടപ്പെട്ട പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാം. അപേക്ഷിക്കുമ്പോൾ നൽകുന്ന ആദ്യ പ്രിഫറൻസ് തന്നെ ഇവർക്ക് അനുവദിക്കും. മറ്റ് ഉദ്യോഗാർത്ഥികൾക്ക് ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന ക്രമത്തിൽ മുൻഗണന ലഭിക്കുമെങ്കിലും ഓരോ കേന്ദ്രത്തിലെയും സീറ്റുകൾ പരിമിതമായിരിക്കും.
  3. ലൈവ് ചിത്രം: ഇത്തവണ പാസ്‌പോർട്ട് സൈസ് ചിത്രത്തിന് പുറമേ ‘ലൈവ് ഫോട്ടോ’ കൂടി അപേക്ഷകർ നൽകണം. പരീക്ഷാ കേന്ദ്രത്തിൽ എഐ അധിഷ്ഠിത മുഖപരിശോധനയുള്ളതിനാലാണിത്. ആധാർ ബയോമെട്രിക് തിരിച്ചറിയൽ സംവിധാനം നടപ്പിലാക്കിയ സാഹചര്യത്തിൽ അപേക്ഷയിൽ ആധാർ നൽകുന്നതാണ് ഉചിതം.
  4. സർവീസിലുള്ളവർക്ക് നിയന്ത്രണം: ഐഎഎസ് , ഐഎഫ്എസ് സർവീസുകളിൽ തുടരുന്നവർക്ക് ഈ വർഷത്തെ പരീക്ഷ എഴുതാൻ സാധിക്കില്ല. ഐപിഎസ് ലഭിച്ചവർക്ക് പരീക്ഷ എഴുതാമെങ്കിലും വീണ്ടും ഐപിഎസ് ഓപ്ഷൻ നൽകാനാവില്ല. സർവീസിൽ തുടരുന്നവർക്ക് അവസരം മെച്ചപ്പെടുത്തുന്നതിനായി ചില നിബന്ധനകളോടെ 2027ൽ ഒരു അവസരം കൂടി ലഭിക്കും. എന്നാൽ ട്രെയിനിംഗ് ഘട്ടത്തിലുള്ളവർ ഇളവ് തേടുകയോ കൃത്യസമയത്ത് സർവീസിൽ പ്രവേശിക്കുകയോ ചെയ്തില്ലെങ്കിൽ അലോക്കേഷൻ റദ്ദാകും. 2025ലോ അതിനു മുൻപോ സർവീസിൽ കയറിയവർക്ക് രാജിവയ്ക്കാതെ തന്നെ ഈ വർഷമോ അടുത്ത വർഷമോ വീണ്ടും പരീക്ഷയെഴുതാൻ ഒരവസരം കൂടി നൽകും.
  5. അപേക്ഷ പിൻവലിക്കാനാവില്ല: ഒരിക്കൽ നൽകിയ അപേക്ഷ പിന്നീട് പിൻവലിക്കാൻ അനുവദിക്കില്ല. തിരുത്തലുകൾക്കും അവസരമുണ്ടാവില്ല. എന്നാൽ പരീക്ഷ എഴുതിയാൽ മാത്രമേ അത് ‘അറ്റംപ്റ്റ്’ ആയി കണക്കാക്കൂയെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
    പരീക്ഷാ കേന്ദ്രത്തിലെ പരിശോധനകൾ
    ഫേസ് ഓതന്റിക്കേഷൻ: പരീക്ഷാ കേന്ദ്രങ്ങളിൽ ഉദ്യോഗാർത്ഥികളുടെ മുഖം സ്കാൻ ചെയ്ത് തിരിച്ചറിയൽ ഉറപ്പാക്കുന്ന ‘ഫേസ് ഓതന്റിക്കേഷൻ’ നിർബന്ധമാക്കി. ആധാർ അധിഷ്ഠിത പരിശോധനകൾക്കും മുൻഗണന നൽകും.
    അഡ്മിറ്റ് കാർഡ്: ഇ-അഡ്മിറ്റ് കാർഡുകൾ മാത്രമേ ലഭ്യമാകൂ. ഇവ ലഭിക്കുന്നത് ഉദ്യോഗാർത്ഥി പരീക്ഷയ്ക്ക് യോഗ്യനാണെന്നതിന്റെ അന്തിമ രേഖയല്ല. അഭിമുഖത്തിന് ശേഷമുള്ള വെരിഫിക്കേഷനിലൂടെ മാത്രമേ യോഗ്യത ഉറപ്പാക്കൂ.
    സിവിൽ സർവീസ് പരീക്ഷാ തീയതികളും ഒഴിവുകളും
    അവസാന തീയതി: ഫെബ്രുവരി 24, വൈകുന്നേരം 6 മണി വരെ.
    പ്രിലിമിനറി പരീക്ഷ: 2026 മേയ് 24.
    മെയിൻ പരീക്ഷ: 2026 ഓഗസ്റ്റ് 21 മുതൽ.
    ഒഴിവുകൾ: സിവിൽ സർവീസിൽ 933 ഒഴിവുകളും ഫോറസ്റ്റ് സർവീസിൽ 80 ഒഴിവുകളുമാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Related Posts

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍
National

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍

October 7, 2026
93
എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്
National

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്

October 7, 2026
148
‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ
National

‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ

October 7, 2026
318
ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം
National

ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം

October 7, 2026
209
നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി
National

നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി

October 6, 2026
50
​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും
National

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
60
Next Post
‘ദീർഘവീക്ഷണമുള്ള ബജറ്റ്, 2047ൽ രാജ്യം എങ്ങനെ ആകണം എന്ന് വിഭാവനം ചെയ്യുന്നു’; സുരേഷ് ഗോപി

‘ദീർഘവീക്ഷണമുള്ള ബജറ്റ്, 2047ൽ രാജ്യം എങ്ങനെ ആകണം എന്ന് വിഭാവനം ചെയ്യുന്നു’; സുരേഷ് ഗോപി

Recent News

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

October 11, 2026
783
ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

October 11, 2026
61
സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

October 11, 2026
130
‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

October 11, 2026
111
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025