അജ്‌മാൻ :പതിനഞ്ച് വർഷമായി വെള്ളാളൂരിലെയും പരിസര പ്രദേശങ്ങളിലെയും കലാ കായിക സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറസാനിധ്യമായ നാമം വി എഫ് സി ആർട്സ് ആൻഡ് സ്പോർട്സ് വെൽഫയർ ക്ലബ്ബിന്റെ യു എ ഇ പ്രവാസി കൂട്ടായ്മയായ വി എഫ് സി യു എ ഇ കമ്മറ്റിയുടെ നേതൃത്വത്തിൽ അജ്മാനിലെ സോക്കാർ പ്ലേ ഗ്രൗണ്ടിൽ വെച്ച് നടത്തിയ വി എഫ് വി യു എ ഇ വെള്ളാളൂർ ഫെസ്റ്റ് സീസൺ ഒന്ന് പ്രൗഡമായ സമാപനം.ഫുട്ബോൾ ലീഗ്, ഷൂട്ട് ഔട്ട് മത്സരം, വടം വലി മത്സരം,കുട്ടികൾക്കും സ്ത്രീകൾക്കും ആയുള്ള വിവിധ തരത്തിലുള്ള ഫൺ ഗെയിംമുകൾ എന്നിവ ഫെസ്റ്റിന്റെ ഭാഗമായി നടത്തി. ഇരുന്നൂറോളം ആളുകൾ പങ്കെടുത്തു. വി എഫ് സി യു എ ഇ കമ്മറ്റി ഉപദേശക സമിതി അംഗം കരീം എം പി അധ്യക്ഷത വഹിച്ചു. സീനിയർ പ്രവാസി മെമ്പർ സുനിൽ അട്ടയിൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഫെസ്റ്റ് കൺവീനർ കാദർ എം പി സ്വാഗതം പറഞ്ഞു,ആത്മ ആനക്കര പ്രസിഡന്റ് സുലൈമാൻ മുഖ്യഅതിഥി ആയി സംസാരിച്ചു, സുധീർ ആനക്കര, മുസമ്മിൽ പുത്തൻപുരയിൽ, വി എഫ് സി ക്ലബ് പ്രസിഡന്റ് നഹാസ് എം പി വെള്ളാളൂർ,ക്ലബ് ജനറൽ സെക്രട്ടറി അഷറഫ് പി ടി വെള്ളാളൂർ, ഷാജി പുത്തൻപുരയിൽ ,റിയാസ് എം പി, സവാദ് പി കെ, ഇബ്രാഹിം വി വി, അയ്യൂബ് ടി,നൗഷാദ് കെ കെ,ഇബ്രാഹിം കെ കെ അൻവർ കെ കെ,റിയാസ് മാരിപ്പറമ്പിൽ ,നൗഫൽ കെ കെ ആസിഫ് വി വി തുടങ്ങി വെള്ളാളൂരിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പരിപാടിക്ക് നേതൃത്വം നൽകി അഫീഫ് എം വി വെള്ളാളൂർ നന്ദി അറിയിച്ചു.മൂന്ന് മത്സര ഇനങ്ങളിൽ 25 പോയിന്റ് നേടി കൊണ്ട് പീടീസ് ഗ്രൂപ്പ് ഒന്നാം സ്ഥാനവും, 15 പോയിന്റുമായി ടീം ഹാൻറ്റേഴ്‌സ് രണ്ടാം സ്ഥാനവും കരസ്തമാക്കി











