• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

50 വയസ് കഴിഞ്ഞു, ജീവിതത്തിലൊരു കൂട്ട് വേണം; വിവാഹത്തെ കുറിച്ച് മനസ് തുറന്ന് നിഷ സാരംഗ്

ckmnews by ckmnews
December 14, 2024
in Entertainment
A A
50 വയസ് കഴിഞ്ഞു, ജീവിതത്തിലൊരു കൂട്ട് വേണം; വിവാഹത്തെ കുറിച്ച് മനസ് തുറന്ന് നിഷ സാരംഗ്
0
SHARES
682
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ടെലിവിഷന്‍ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയാണ് നടി നിഷ സാംരംഗ്. സ്വഭാവിക അഭിനയത്തിലൂടെയും നര്‍മമുഹൂര്‍ത്തങ്ങളിലൂടെയും പ്രേക്ഷകമനസില്‍ ഇടം നേടിയ നടി വ്യക്തിജീവിതത്തില്‍ തന്റെ ആഗ്രഹങ്ങളും പ്രതീക്ഷകളും തുറന്നു പറയുകയാണ് ഇപ്പോള്‍.അന്‍പത് വയസുവരെയുള്ള ജീവിതം മക്കള്‍ക്ക് വേണ്ടിയായിരുന്നു എന്നും ഇനി സ്വയം ശ്രദ്ധിക്കാനും തനിക്കായി തന്നെ ജീവിക്കാനും ആഗ്രഹിക്കുന്നുവെന്ന് നിഷ പറയുന്നു. ഒപ്പം ഒരു കൂട്ട് വേണമെന്ന് തോന്നിത്തുടങ്ങിയെന്നും വീണ്ടും വിവാഹത്തെ കുറിച്ച് ചിന്തിക്കുകയാണെന്നും ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വീണ പറഞ്ഞു.’കുട്ടികള്‍ വലുതാകുമ്പോള്‍ അവരുടെ ചിന്തയും നമ്മളുടെ ചിന്തയും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ടാകും. അവര്‍ക്ക് നമ്മള്‍ പറയുന്നത് ഇഷ്ടപ്പെടണമെന്നില്ല. അതുകൊണ്ട് നമ്മള്‍ പറയുന്നത് കേള്‍ക്കാനും മനസിലാക്കാനും പറ്റിയ ഒരാള്‍ കൂടെ വേണമെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്.തിരക്കിട്ട ജീവിതമാണ്. അതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഞാന്‍ വീട്ടിലേക്കാണ് വരുന്നത്. വേറെ എവിടെയും പോകുന്നില്ല. ആ വീട്ടില്‍ എന്നെ കേള്‍ക്കാന്‍ കഴിയുന്ന ഒരാള്‍ വേണമെന്നുണ്ട്. അല്ലെങ്കില്‍ മനസ് കൈവിട്ടുപോകും. ഒറ്റയ്ക്കിരുന്ന് കരയാനൊക്കെ തോന്നും.50 വയസ് കഴിഞ്ഞു, ഇനി ഞാന്‍ എന്റെ ആരോഗ്യം ശ്രദ്ധിക്കണം. എന്റെ ആരോഗ്യത്തിന് ഞാന്‍ സന്തോഷമായിരിക്കുക എന്നത് പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് ഞാന്‍ എന്നെ നോക്കിയേ തീരു. ഇപ്പോള്‍ ജിമ്മില്‍ പോകുന്നുണ്ട്. അത് ഞാന്‍ ആസ്വദിക്കുന്നുണ്ട്. 50 വയസ് കഴിഞ്ഞാല്‍ എനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയത് ജീവിച്ചുതുടങ്ങുമെന്ന് ഞാന്‍ ഇവരോട് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. അപ്പോള്‍ തടയാന്‍ വരരുതെന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്,’ നിഷ പറയുന്നു. മകള്‍ രേവതിയും നിഷയ്‌ക്കൊപ്പം അഭിമുഖത്തിലുണ്ടായിരുന്നു. അമ്മയുടെ പണത്തിലോ പ്രശസ്തിയിലോ മാത്രം താല്‍പര്യം കാണിക്കുന്ന ആളാകരുത് ജീവിതപങ്കാളിയെന്നും അവരെ മനസിലാക്കി സ്‌നേഹിക്കുന്ന വ്യക്തിയായിരിക്കണം എന്നും ആഗ്രഹമുണ്ടെന്നും രേവതി പറഞ്ഞു.പത്താം ക്ലാസില്‍ പഠിക്കുന്നതിനിടെയായിരുന്നു നിഷയുടെ ആദ്യ വിവാഹം. ആ വിവാഹത്തില്‍ രണ്ട് പെണ്‍മക്കളുണ്ട്.

Related Posts

സബ്സ്‌ക്രിപ്ഷൻ ആവശ്യമില്ല: ഇന്ത്യയിൽ ഫിഫാ ലോകകപ്പ് സൗജന്യമായി കാണാം, ചെയ്യേണ്ട കാര്യങ്ങൾ
Entertainment

സബ്സ്‌ക്രിപ്ഷൻ ആവശ്യമില്ല: ഇന്ത്യയിൽ ഫിഫാ ലോകകപ്പ് സൗജന്യമായി കാണാം, ചെയ്യേണ്ട കാര്യങ്ങൾ

June 11, 2026
367
കണ്ണൂർ സ്വദേശിയുടെ ഫോൺ നമ്പർ ചിത്രത്തിൽ ഉപയോഗിച്ചു; ‘ഓഫീസർ ഓൺ ഡ്യൂട്ടി’ നിർമ്മാതാക്കൾക്കെതിരെ കേസെടുക്കും
Entertainment

കണ്ണൂർ സ്വദേശിയുടെ ഫോൺ നമ്പർ ചിത്രത്തിൽ ഉപയോഗിച്ചു; ‘ഓഫീസർ ഓൺ ഡ്യൂട്ടി’ നിർമ്മാതാക്കൾക്കെതിരെ കേസെടുക്കും

June 1, 2026
118
200 കോടി ക്ലബിൽ കയറി ദൃശ്യം 3, ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രം
Entertainment

200 കോടി ക്ലബിൽ കയറി ദൃശ്യം 3, ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രം

May 28, 2026
97
‘എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി, ജിഹാദി എന്ന് വിളിച്ച്  അധിക്ഷേപിച്ചു’; ടിനി ടോമിനെതിരെ നടി അൻസിബ
Entertainment

‘എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി, ജിഹാദി എന്ന് വിളിച്ച്  അധിക്ഷേപിച്ചു’; ടിനി ടോമിനെതിരെ നടി അൻസിബ

May 23, 2026
399
ചലച്ചിത്ര അക്കാദമി ചെയർമാൻ ആവാനില്ല, പരിഗണിക്കുന്നതിൽ സന്തോഷം- ജഗദീഷ്
Entertainment

ചലച്ചിത്ര അക്കാദമി ചെയർമാൻ ആവാനില്ല, പരിഗണിക്കുന്നതിൽ സന്തോഷം- ജഗദീഷ്

May 23, 2026
87
36 വർഷങ്ങൾക്ക് ശേഷം സേതുമാധവൻ ബിഗ്സ്ക്രീനിലേക്ക്
Entertainment

36 വർഷങ്ങൾക്ക് ശേഷം സേതുമാധവൻ ബിഗ്സ്ക്രീനിലേക്ക്

May 20, 2026
125
Next Post
മദ്യപിച്ചെത്തി ബഹളം വച്ചു; ശബരിമല ഡ്യൂട്ടിക്ക് എത്തിയ എസ്ഐയെ തിരിച്ചയച്ചു, വകുപ്പുതല നടപടിക്കും സാധ്യത

മദ്യപിച്ചെത്തി ബഹളം വച്ചു; ശബരിമല ഡ്യൂട്ടിക്ക് എത്തിയ എസ്ഐയെ തിരിച്ചയച്ചു, വകുപ്പുതല നടപടിക്കും സാധ്യത

Recent News

പൊന്നാനി ഹാർബറിൽ ഇരുമ്പുഗേറ്റുകൾ മോഷ്ടിച്ച സംഭവം:ഒരാൾ അറസ്റ്റിൽ

പൊന്നാനി ഹാർബറിൽ ഇരുമ്പുഗേറ്റുകൾ മോഷ്ടിച്ച സംഭവം:ഒരാൾ അറസ്റ്റിൽ

June 14, 2026
132
എറവറാംകുന്ന് സാംസ്‌കാരിക വേദി ആർട്സ് &സ്പോർട്സ് ക്ലബ്‌ വായനശാലാ ഉദ്ഘാടനവും ലോകകപ്പ് വരവേൽപ്പും പ്രൗഢമായി നടന്നു.

എറവറാംകുന്ന് സാംസ്‌കാരിക വേദി ആർട്സ് &സ്പോർട്സ് ക്ലബ്‌ വായനശാലാ ഉദ്ഘാടനവും ലോകകപ്പ് വരവേൽപ്പും പ്രൗഢമായി നടന്നു.

June 14, 2026
62
മെഗാ മെഡിക്കൽ ക്യാമ്പ് ന്റെ ഉത്ഘാടനം വിഎസ് ജോയ് എംഎല്‍എ നിർവഹിച്ചു

മെഗാ മെഡിക്കൽ ക്യാമ്പ് ന്റെ ഉത്ഘാടനം വിഎസ് ജോയ് എംഎല്‍എ നിർവഹിച്ചു

June 14, 2026
18
അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ലേഡീസ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു

അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ലേഡീസ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു

June 14, 2026
40
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025