ചാരിവച്ചിരുന്ന ജനൽ ശരീരത്തിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ കാരാട്ട് പറമ്പിലൽ പുളിയക്കോട് സ്വദേശി മുഹ്സിന്റെ മകൻ നൂർ അയ്മൻ ഒന്നര വയസുകാരനാണ് മരിച്ചത്. പഠനത്തിനായി ഉമ്മ ജുഹൈന തസ്നി കോളേജിലേക്ക് പോയപ്പോൾ വല്യുപ്പയോടൊപ്പം ടെറസിൽ കളിച്ചു കൊണ്ടിരിക്കെയായിരുന്നു അപകടം. ചാരി വച്ച പഴയ ജനൽ കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.