• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home International

2034 ലോകകപ്പ് ഫുട്‌ബോള്‍ സൗദി അറേബ്യയില്‍; സ്ഥിരീകരിച്ച് ഫിഫ

ckmnews by ckmnews
December 12, 2024
in International, Sports
A A
2034 ലോകകപ്പ് ഫുട്‌ബോള്‍ സൗദി അറേബ്യയില്‍; സ്ഥിരീകരിച്ച് ഫിഫ
0
SHARES
67
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

2034-ലെ പുരുഷ ഫുട്‌ബോള്‍ ലോകകപ്പിന് ആദ്യമായി സൗദി അറേബ്യ വേദിയാകും. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ 2030 ടൂര്‍ണമെന്റിന് സംയുക്ത ആതിഥേയത്വം വഹിക്കുമെന്നും ഫിഫ സ്ഥിരീകരിച്ചു. ലോക ഫുട്‌ബോള്‍ മാമാങ്കത്തിന്റെ നൂറാം വാര്‍ഷികത്തിലാണ് 2030 ലോക കപ്പ് നടക്കുക. അര്‍ജന്റീന, പരാഗ്വേ, ഉറുഗ്വേ എന്നിവിടങ്ങളില്‍ മൂന്ന് മത്സരങ്ങള്‍ നൂറാം വാര്‍ഷികത്തിന്റെ നടക്കുമെന്നും ഫിഫ അറിയിച്ചു. ബുധനാഴ്ച നടന്ന പ്രത്യേക ഫിഫ യോഗത്തിലാണ് രണ്ട് ലോകകപ്പുകള്‍ക്കും ആതിഥേയരെ വോട്ടെടുപ്പിലൂടെ കണ്ടെത്തിയത്. ഫിഫയിലെ 211 അംഗരാജ്യങ്ങളും ഉള്‍ക്കൊള്ളുന്ന വീഡിയോയും യോഗത്തില്‍ പ്രദര്‍ശിപ്പിച്ചു.രണ്ട് ടൂര്‍ണമെന്റുകള്‍ നടക്കേണ്ട രാജ്യങ്ങളെയും 2030-ലെ ശതാബ്ദി ആഘോഷങ്ങള്‍ നടത്തേണ്ട രാജ്യങ്ങളെയും രണ്ട് വ്യത്യസ്ത വോട്ടെടുപ്പ് വഴി കണ്ടെത്തി. ഉറുഗ്വായ്, പരാഗ്വേ, അര്‍ജന്റീന എന്നീ വേദികള്‍ ശതാബ്ദി ആതിഥേയരായി ആദ്യം തെരഞ്ഞെടുക്കുകയായിരുന്നു. പിന്നാലെ 2030-ലെ ടൂര്‍ണമെന്റ് നടക്കേണ്ട രാജ്യങ്ങളെയും തുടര്‍ന്ന് 2034 ടൂര്‍ണമെന്റിന് വേദിയൊരുക്കേണ്ട രാജ്യത്തെയും തെരഞ്ഞെടുത്തു. എല്ലാ 211 അംഗരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും യോഗത്തിന് മുമ്പ് നടന്ന വോട്ടിങില്‍ പങ്കാളികളായതായി ഫിഫ സെക്രട്ടറി ജനറല്‍ മത്തിയാസ് ഗ്രാഫ്സ്‌ട്രോം പറഞ്ഞു.ഫുട്‌ബോള്‍ ആരാധകര്‍ സൗദിയില്‍ സുരക്ഷിതരായിരിക്കുമെന്ന ഉറപ്പ് ലഭിച്ചതിന് ശേഷം ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാന്‍ഡ്, വെയ്ല്‍സ് അടക്കമുള്ള ലോക രാജ്യങ്ങള്‍ സൗദിയെ പിന്തുണക്കാനെത്തി. 2030, 34 ലോക കപ്പുകള്‍ക്കായി തെരഞ്ഞെടുത്ത രാജ്യങ്ങളൊക്കെ തന്നെയും ഫിഫയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായി ഫിഫ അറിയിച്ചു. അതേ സമയം നോര്‍വെ വോട്ടിങില്‍ നിന്ന് വിട്ടുനിന്നത് സൗദിയോടുള്ള എതിര്‍പ്പല്ലെന്നും നിലവിലെ ഫിഫ ലോകകപ്പ് വോട്ടിങ് രീതിയിലെ സാങ്കേതികത്വം മൂലമാണെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. 2034 ലോകകപ്പ് മത്സരങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള 15 സ്റ്റേഡിയങ്ങളില്‍ നാലെണ്ണം ഇതിനകം തന്നെ സൗദി അറേബ്യ പൂര്‍ത്തികരിച്ചിട്ടുണ്ട്.

Related Posts

ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി
Sports

ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി

August 13, 2026
45
സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം
International

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

August 12, 2026
152
യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ
Sports

യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ

August 12, 2026
34
കൊളംബിയയിലെ ഭൂചലനം: മരണസംഖ്യ 132 ആയി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
International

കൊളംബിയയിലെ ഭൂചലനം: മരണസംഖ്യ 132 ആയി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

August 11, 2026
71
ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കൊൽക്കത്തയിൽ വരുന്നത് ബ്രസീലിന്റെ യുവനിര
Sports

ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കൊൽക്കത്തയിൽ വരുന്നത് ബ്രസീലിന്റെ യുവനിര

August 10, 2026
81
പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി
International

പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി

August 7, 2026
330
Next Post
ഇരട്ട ഗോളിൽ സാക്ക; പ്രീമിയർ ലീഗ് ടേബിളിലും ചാമ്പ്യൻസ് ലീഗ് ടേബിളിലും മൂന്നാമതെത്തി ഗണ്ണേഴ്‌സ്‌

ഇരട്ട ഗോളിൽ സാക്ക; പ്രീമിയർ ലീഗ് ടേബിളിലും ചാമ്പ്യൻസ് ലീഗ് ടേബിളിലും മൂന്നാമതെത്തി ഗണ്ണേഴ്‌സ്‌

Recent News

ഒളിമ്പ്യാഡുകളിൽ തിളങ്ങി; ആദ്യ ശ്രമത്തിൽ NEETൽ ദേശീയ റാങ്ക് 880,കേരളത്തിൽ 29: ഭാ നവിന് തിളക്കമാർന്ന നേട്ടം

ഒളിമ്പ്യാഡുകളിൽ തിളങ്ങി; ആദ്യ ശ്രമത്തിൽ NEETൽ ദേശീയ റാങ്ക് 880,കേരളത്തിൽ 29: ഭാ നവിന് തിളക്കമാർന്ന നേട്ടം

August 15, 2026
60
എസ്പി എസ്. ശശിധരന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ;കേരളത്തിലെ 11 ഉദ്യോഗസ്ഥർക്ക് പുരസ്‌കാരങ്ങൾ

എസ്പി എസ്. ശശിധരന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ;കേരളത്തിലെ 11 ഉദ്യോഗസ്ഥർക്ക് പുരസ്‌കാരങ്ങൾ

August 15, 2026
9
കൊട്ടിക്കയറാന്‍ ഇനി കേരളത്തിന് പുറത്തേക്ക്, പോണ്ടിച്ചേരിയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമാകാന്‍ സോപാനം സ്കൂളിലെ വനിതാ പഞ്ചവാദ്യ സംഘം

കൊട്ടിക്കയറാന്‍ ഇനി കേരളത്തിന് പുറത്തേക്ക്, പോണ്ടിച്ചേരിയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമാകാന്‍ സോപാനം സ്കൂളിലെ വനിതാ പഞ്ചവാദ്യ സംഘം

August 15, 2026
19
ഇടുക്കിയില്‍ ഇരട്ടക്കൊല;അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി,പ്രതി കസ്റ്റഡിയില്‍

ഇടുക്കിയില്‍ ഇരട്ടക്കൊല;അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി,പ്രതി കസ്റ്റഡിയില്‍

August 15, 2026
40
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025