• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

മടുത്തു, ഇനി വയ്യ’; ടിക്കറ്റ് വിൽപ്പനയിൽ നിന്നും വിട്ടുനിൽക്കുമെന്ന് മഞ്ഞപ്പട, സ്റ്റേഡിയത്തിന് അകത്തും പുറത്തും പ്രതിഷേധം

ckmnews by ckmnews
December 11, 2024
in Sports
A A
മടുത്തു, ഇനി വയ്യ’; ടിക്കറ്റ് വിൽപ്പനയിൽ നിന്നും വിട്ടുനിൽക്കുമെന്ന് മഞ്ഞപ്പട, സ്റ്റേഡിയത്തിന് അകത്തും പുറത്തും പ്രതിഷേധം
0
SHARES
178
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി:​ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ കടുത്ത പ്രതിഷേധവുമായി ആരാധകക്കൂട്ടായ്മയായ ‘മഞ്ഞ​പ്പട’. നടന്നുകൊണ്ടിരിക്കുന്ന സീസണിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് ‘മഞ്ഞപ്പട’യുടെ തീരുമാനം. ടിക്കറ്റ് വില്പനയിൽ നിന്നും വിട്ടുനിന്നു പ്രതിഷേധം അറിയിക്കുമെന്നും സ്റ്റേഡിയത്തിന് അകത്തും പുറത്തും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ‘മഞ്ഞപ്പട’ സ്റ്റേറ്റ് കോർ കമ്മറ്റി അറിയിച്ചു.11 മത്സരങ്ങളിൽ നിന്നും മൂന്ന് ജയം മാത്രമുള്ള ബ്ലാസ്റ്റേഴ്സ് നിലവിൽ പോയന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ്.മഞ്ഞപ്പട പങ്കുവെച്ച പ്രതികരണം: നമ്മുടെ ക്ലബ്ബിന്റെ നിലവിലെ അവസ്ഥ നിങ്ങൾക് അറിയാമല്ലോ. മാനേജ്മെന്റിന്റെ തെറ്റായ പ്രവർത്തികളുടെ പരിണിത ഫലമെന്നോളം എത്തിനിൽക്കുന്ന ടീമിന്റെ ഈ അവസ്ഥയിൽ നമ്മൾ തീർത്തും നിരാശയിലാണ്, ആയതിനാൽ ഇനി മുതൽ ഈ സീസണിൽ മഞ്ഞപ്പട ടിക്കറ്റ് എടുക്കുന്നില്ല എന്ന തീരുമാനത്തിലേക്കാണ് എത്തിയിരിക്കുന്നത്.ടിക്കറ്റ് വില്പനയിൽ നിന്നും വിട്ടുനിന്നു നമ്മുടെ പ്രതിഷേധം അറിയിക്കുകയാണ്. ഒരിക്കലും ടീമിനോടുള്ള പിന്തുണ പിൻവലിയ്ക്കുകയല്ല, ഈസ്റ്റ്‌ ഗാലറിയിൽ മഞ്ഞപ്പടയുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്. എങ്കിൽ കൂടി മാനേജ്മെന്റിന് എതിരെ സ്റ്റേഡിയത്തിനു അകത്തും പുറത്തും നമ്മൾ പ്രതിഷേധം അറിയിച്ചിരിക്കും. പറഞ്ഞ മാറ്റങ്ങൾ വരാതിടത്തോളം നമ്മൾ ക്ലബ്ബുമായി യാതൊരുവിധ സഹകരണത്തിനും തയ്യാറല്ല.കൂടാതെ മാറ്റങ്ങൾ ഇല്ലാത്തിടത്തോളം കാലം ഇനി വരുന്ന കളികളിൽ സ്റ്റേഡിയത്തിൽ പല തരത്തിലും പ്രതിഷേധ പരിപാടികൾ നമ്മൾ സംഘടിപ്പിക്കുന്നതാണ്.നേരത്തേ ഐ.എസ്.എൽ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് തുറന്ന കത്തുമായി ‘മഞ്ഞപ്പട’ രംഗത്ത് വന്നിരുന്നു. പുതിയ താരങ്ങളെ എത്തിക്കുന്നതിലടക്കം മാനേജ്‌മെന്റ് പുലർത്തുന്ന നിസംഗതയെ ചോദ്യം ചെയ്താണ് ആരാധകർ രംഗത്തെത്തിയത്. വരാനിരിക്കുന്ന സീസണിലെ ആശങ്കയും പങ്കുവെച്ചു. പ്രശ്‌നങ്ങൾ അതിവേഗം പരിഹരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. തുടർന്ന് ‘മഞ്ഞപ്പട’ നടത്തിയ ആരോപണങ്ങൾ തള്ളി ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ നിഖിൽ പി നിമ്മഗദ്ദ രംഗത്തെത്തിയിരുന്നു.

Related Posts

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി
Sports

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി

September 17, 2026
17
ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്
Sports

ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്

September 17, 2026
49
ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’
Sports

ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’

September 16, 2026
15
അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്
Sports

അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്

September 16, 2026
53
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം
Sports

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
29
കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി
Kerala

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

September 4, 2026
20
Next Post
ഫയറല്ല, വൈൽഡ് ഫയർ! 1000 കോടി ക്ലബും തൂക്കാൻ ‘പുഷ്പരാജ്’

ഫയറല്ല, വൈൽഡ് ഫയർ! 1000 കോടി ക്ലബും തൂക്കാൻ 'പുഷ്പരാജ്'

Recent News

മന്ത്രിയായപ്പോള്‍ അല്ല ഞാൻ റേഞ്ച് റോവര്‍ ഉപയോഗിച്ച് തുടങ്ങിയത്; യാക്കൂബ്ക്കയെ പോലെ പ്രശസ്തൻ ആകാൻ ആഗ്രഹമുണ്ടെങ്കിൽ വണ്ടി എനിക്ക് ഉപയോഗിക്കാൻ തന്നോളൂ, കെ എം ഷാജി

മന്ത്രിയായപ്പോള്‍ അല്ല ഞാൻ റേഞ്ച് റോവര്‍ ഉപയോഗിച്ച് തുടങ്ങിയത്; യാക്കൂബ്ക്കയെ പോലെ പ്രശസ്തൻ ആകാൻ ആഗ്രഹമുണ്ടെങ്കിൽ വണ്ടി എനിക്ക് ഉപയോഗിക്കാൻ തന്നോളൂ, കെ എം ഷാജി

September 20, 2026
24
ജീവന്റെ തുടിപ്പിന് കൈത്താങ്ങായി ചാലിശ്ശേരി ജിഎച്ച്എസ് സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ

ജീവന്റെ തുടിപ്പിന് കൈത്താങ്ങായി ചാലിശ്ശേരി ജിഎച്ച്എസ് സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ

September 20, 2026
5
അസ്സബാഹ് റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ‘വിജയതീരം’പദ്ധതിക്ക് തുടക്കമായി

അസ്സബാഹ് റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ‘വിജയതീരം’പദ്ധതിക്ക് തുടക്കമായി

September 20, 2026
7
സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിൽ നരണിപ്പുഴയില്‍ എക്സൈസ് റിലാക്സ് പോയിന്റ് സ്ഥാപിച്ചു

സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിൽ നരണിപ്പുഴയില്‍ എക്സൈസ് റിലാക്സ് പോയിന്റ് സ്ഥാപിച്ചു

September 20, 2026
29
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025