ചങ്ങരംകുളം : ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിനായി കേരള മദ്യനിരോധന സമിതിയുടെയും വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരി വിരുദ്ധ സദസ്സും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കേരള മദ്യനിരോധന സമിതി സംസ്ഥാന ഉപാധ്യക്ഷൻ സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. മദ്യനിരോധന സമിതി പൊന്നാനി താലൂക്ക് പ്രസിഡന്റ് രാജൻ തലക്കാട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
റിട്ട. എക്സൈസ് ഓഫീസറും മുൻ വിമുക്തി കോ-ഓർഡിനേറ്ററും കേന്ദ്ര സർക്കാരിന്റെ നശാ മുക്ത് ഭാരത് അഭിയാൻ കോ-ഓർഡിനേറ്ററുമായ ബി. ഹരികുമാർ മുഖ്യപ്രഭാഷണവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും നയിച്ചു. കോളേജ് പ്രിൻസിപ്പാൾ മുഹമ്മദ് കോയ എം.എൻ., വൈസ് പ്രിൻസിപ്പാൾ ഡോ. ബൈജു എം.കെ., കുഞ്ഞിമുഹമ്മദ് പന്താവൂർ, കോയക്കുട്ടി മാസ്റ്റർ, സക്കീർ ഒതളൂർ, അഷ്റഫ് മുതുകാട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിന് കേരള മദ്യനിരോധന സമിതി സെക്രട്ടറി ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ സ്വാഗതവും എൻ.എസ്.എസ്. കോ-ഓർഡിനേറ്റർ അബ്ദുൽ റഹ്‌മാൻ.പി നന്ദിയും പറഞ്ഞു.









