• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ട്’; ചക്കക്കൊമ്പനെ പിടികൂടുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളി

ckmnews by ckmnews
November 27, 2026
in Kerala
A A
‘ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ട്’; ചക്കക്കൊമ്പനെ പിടികൂടുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളി
0
SHARES
1
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ഇടുക്കിയിലെ ‘ചക്കക്കൊമ്പൻ’ എന്നറിയപ്പെടുന്ന കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി കേരള ഹൈക്കോടതി തള്ളി. യഥാർത്ഥ പൊതുതാൽപര്യത്തിനാണോ അതോ പ്രശസ്തിക്ക് വേണ്ടിയാണോ ഹർജിക്കാരൻ കോടതിയെ സമീപിച്ചതെന്ന് കോടതി ചോദിച്ചു.

ഹർജിക്കാരന്റെ വിശ്വാസ്യത അത്യന്തം സംശയാസ്പദമാണെന്ന് വ്യക്തമാക്കിയ കോടതി, പത്ര-ദൃശ്യ മാധ്യമങ്ങളിൽ അൽപനേരത്തെ പ്രശസ്തി നേടുന്നതിനായി നടത്തിയ നീക്കമാണിതെന്നും നിരീക്ഷിച്ചു.ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, ശ്യാം കുമാർ വി.എം. എന്നിവരടങ്ങിയ ബെഞ്ചാണ് പ്രിൻസ് ചാക്കോ സമർപ്പിച്ച ഹർജി പരിഗണിച്ചത്. ആനയെ മയക്കുവെടി വെക്കുന്നതും പിടികൂടുന്നതും സ്ഥലം മാറ്റുന്നതും തടയണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

കൂടാതെ ആനത്താരകളെയും ആവാസവ്യവസ്ഥയെയും കുറിച്ച് ശാസ്ത്രീയ പഠനം നടത്തണമെന്നും, റേഡിയോ കോളർ ഘടിപ്പിക്കുന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നും, ചിന്നക്കനാലിലെയും സമീപ പ്രദേശങ്ങളിലെയും മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

Related Posts

‘ചോര സാക്ഷി പ്രവർത്തകർ കൂടെയുണ്ട്’; ഷാഫി പറമ്പിലിനെ അനുകൂലിച്ച് കോഴിക്കോട്ടും ഫ്ളക്‌സുകൾ
Kerala

‘ചോര സാക്ഷി പ്രവർത്തകർ കൂടെയുണ്ട്’; ഷാഫി പറമ്പിലിനെ അനുകൂലിച്ച് കോഴിക്കോട്ടും ഫ്ളക്‌സുകൾ

November 27, 2026
33
ഗുരുവായൂർ വെർച്വൽ ക്യൂ ബുക്കിങ് നിർത്തിവച്ചു
Kerala

ഗുരുവായൂർ വെർച്വൽ ക്യൂ ബുക്കിങ് നിർത്തിവച്ചു

November 27, 2026
75
കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; 30കാരൻ തിരൂർ പോലീസിന്റെ പിടിയിൽ
Crime

കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; 30കാരൻ തിരൂർ പോലീസിന്റെ പിടിയിൽ

November 27, 2026
94
സ്വർണവിലയിൽ വൻ വർദ്ധനവ്, ഇന്ന് മാത്രം കൂടിയത് പവന് 1,289 രൂപ
Business

സ്വർണവിലയിൽ വൻ വർദ്ധനവ്, ഇന്ന് മാത്രം കൂടിയത് പവന് 1,289 രൂപ

November 27, 2026
101
പ്രണയം വീട്ടിൽ എതിർത്തു; 19-കാരൻ ജീവനൊടുക്കി, പിന്നാലെ 18-കാരിയും ആത്മഹത്യചെയ്തു
Kerala

പ്രണയം വീട്ടിൽ എതിർത്തു; 19-കാരൻ ജീവനൊടുക്കി, പിന്നാലെ 18-കാരിയും ആത്മഹത്യചെയ്തു

November 27, 2026
338
കൊലവിളി പ്രസംഗം: ടി ഐ മധുസൂദനന് എതിരെ കേസ്
Kerala

കൊലവിളി പ്രസംഗം: ടി ഐ മധുസൂദനന് എതിരെ കേസ്

November 27, 2026
33

Recent News

‘ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ട്’; ചക്കക്കൊമ്പനെ പിടികൂടുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളി

‘ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ട്’; ചക്കക്കൊമ്പനെ പിടികൂടുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളി

November 27, 2026
1
ലഹരിക്കെതിരെ കൈകോർത്ത് അസ്സബാഹ് കോളേജ്; ‘ഓപ്പറേഷൻ തൂഫാൻ’ ലഹരി വിരുദ്ധ സദസ്സ് നടത്തി

ലഹരിക്കെതിരെ കൈകോർത്ത് അസ്സബാഹ് കോളേജ്; ‘ഓപ്പറേഷൻ തൂഫാൻ’ ലഹരി വിരുദ്ധ സദസ്സ് നടത്തി

November 27, 2026
0
‘ചോര സാക്ഷി പ്രവർത്തകർ കൂടെയുണ്ട്’; ഷാഫി പറമ്പിലിനെ അനുകൂലിച്ച് കോഴിക്കോട്ടും ഫ്ളക്‌സുകൾ

‘ചോര സാക്ഷി പ്രവർത്തകർ കൂടെയുണ്ട്’; ഷാഫി പറമ്പിലിനെ അനുകൂലിച്ച് കോഴിക്കോട്ടും ഫ്ളക്‌സുകൾ

November 27, 2026
33
ഗുരുവായൂർ വെർച്വൽ ക്യൂ ബുക്കിങ് നിർത്തിവച്ചു

ഗുരുവായൂർ വെർച്വൽ ക്യൂ ബുക്കിങ് നിർത്തിവച്ചു

November 27, 2026
75
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025