• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, May 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ദുരന്തനിവാരണ അതോറിറ്റി കണക്കുകൾ ശരിയല്ല; കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്ക് വേണം’; വിമർശിച്ച് ഹൈക്കോടതി

ckmnews by ckmnews
December 7, 2024
in Kerala
A A
‘ദുരന്തനിവാരണ അതോറിറ്റി കണക്കുകൾ ശരിയല്ല; കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്ക് വേണം’; വിമർശിച്ച് ഹൈക്കോടതി
0
SHARES
66
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട കണക്കുകളിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കണക്കുകൾ ശരിയല്ലെന്ന് കോടതി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ ഓഡിറ്റിംഗ്‌ നടക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. അവസാന ഓഡിറ്റ് റിപ്പോർട്ട് കൈവശമുണ്ടോയെന്ന് ചോദിച്ച ഹൈക്കോടതി ഹാജരാക്കാൻ നിർദേശം നൽകി.എസ്ഡിആർഎഫിൽ ഇനി അവശേഷിക്കുന്നത് 677 കോടി രൂപയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 677ലെ എത്ര ചെലവഴിക്കണമെന്ന് നിങ്ങൾക്കറിയില്ലെയെന്ന് ഹൈക്കോടതി ചോദിച്ചു. ശരിയായ രീതിയlൽ കണക്കുകൾ കൈകാര്യം ചെയ്യുന്നില്ലെന്ന് ഹൈക്കോടതിയുടെ വിമർശനം. ആരെയാണ് വിഡ്ഢികളാക്കാൻ നോക്കുന്നത് എന്ന് കോടതി ചോദിച്ചു.നീക്കിയിരിപ്പുള്ള 677 കോടി അതോറിറ്റിയുടെ കൈവശമില്ലയെന്ന് കോടതി ചോദിച്ചു. കണക്കുകൾ കൈവശമില്ലാത്തത് കൊണ്ടാണ് കേന്ദ്രസഹായം തേടേണ്ടി വരുന്നതെന്ന് കോടതി പറഞ്ഞു. കേന്ദ്ര സർക്കാർ നൽകുന്ന കണക്കുകൾ കൃത്യമായിരിക്കും. കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്ക് വേണമെന്ന് സംസ്ഥാനത്തോട് ഹൈക്കോടതി പറഞ്ഞു.ഒഡിറ്റിംഗിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി ഓഡിറ്റിംഗ് പോലും കൃത്യമല്ലല്ലോയെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. വ്യക്തത വരുത്താമെന്ന് സർക്കാർ മറുപടി നൽകി. 677 കോടി രൂപ മതിയായതല്ലെന്ന് അമികസ് ക്യൂറി ഹൈക്കോടതിയിൽ പറഞ്ഞു. മതിയായതല്ലെന്ന് ബോധ്യമുണ്ടെന്ന് ഹൈക്കോടതി മറുപടി നൽകി. പരസ്പരം കുറ്റപ്പെടുത്തുന്നത് നിർത്തു എന്നും ദുരന്തത്തിൽപെട്ടവരെ കൂടി അപമാനിക്കുന്ന തരത്തിൽ നിലപാട് സ്വീകരിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.677 കോടി ദുരന്ത നിവാരണ ഫണ്ടിൽ ഉണ്ടോയെന്ന് ഉറപ്പില്ലെന്ന് ഹൈക്കോടതി. പാസ്സ് ബുക്കിൽ കാണും അക്കൗണ്ടിൽ കാണില്ലെന്ന് ഹൈക്കോടതിയുടെ പരിഹാസം കണക്കുകൾ ഇല്ലാതെയാണോ വാർത്തകളുടെ അടിസ്ഥാനത്തിൽ ബഹളമെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. ചർച്ചകൾ എല്ലാം രാഷ്ട്രീയാവശ്യത്തിനായിരിക്കാമെന്നും കോടതിയുടെ വിമർശനം.എസ്ഡിആർഎഫില്‍ ബാക്കിയുള്ള 677 കോടി രൂപയില്‍ വ്യക്തത വരുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. എസ്ഡിആര്‍എഫ് ഫണ്ടില്‍ വ്യക്തത വരുത്താന്‍ വ്യാഴാഴ്ച വരെ സാവകാശം നല്‍കി. കൃത്യമായ കണക്കുകൾ ഹാജരാക്കാൻ നിർദേശം നൽകി കോടതി. എസ്.ഡി.ആർ.എഫ് ഫണ്ടിലെ നീക്കിയിരുപ്പ് ,വിനിയോഗിച്ച തുക ,ആവശ്യമായ തുക എന്നിവ അറിയിക്കണമെന്ന് കോടതി നിർദേശം. കേസ് വ്യാഴാഴ്ച്ചത്തേക്ക് മാറ്റി

Related Posts

ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറക്കും; മുഖ്യമന്ത്രി തീരുമാനം വൈകുന്നതിനാൽ നിർണായക യോഗം വിളിച്ച് ചീഫ് സെക്രട്ടറി
Kerala

ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറക്കും; മുഖ്യമന്ത്രി തീരുമാനം വൈകുന്നതിനാൽ നിർണായക യോഗം വിളിച്ച് ചീഫ് സെക്രട്ടറി

May 13, 2026
42
ദേശീയ വിദ്യാഭ്യാസ ഗ്രേഡിങ്ങിൽ കേരളം മുൻനിരയിൽ; സ്കോറിൽ വൻവർധനവെന്ന് വി. ശിവൻകുട്ടി
Kerala

ദേശീയ വിദ്യാഭ്യാസ ഗ്രേഡിങ്ങിൽ കേരളം മുൻനിരയിൽ; സ്കോറിൽ വൻവർധനവെന്ന് വി. ശിവൻകുട്ടി

May 13, 2026
26
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 5 ജില്ലകളിലും നാളെ 6 ജില്ലകളിലും യെല്ലോ അലേർട്ട്
Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 5 ജില്ലകളിലും നാളെ 6 ജില്ലകളിലും യെല്ലോ അലേർട്ട്

May 13, 2026
49
Kerala

നീറ്റ് പരീക്ഷ വിവാദത്തില്‍ ആക്കുന്നത് പ്രതിഷേധാര്‍ഹം, സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണം; പിണറായി വിജയന്‍

May 13, 2026
4
“അമ്മ”യിൽ നിന്ന് രാജി വെച്ച് അൻസിബ,കാരണം വ്യക്തമാക്കി ശ്വേതാ മേനോൻ
Kerala

“അമ്മ”യിൽ നിന്ന് രാജി വെച്ച് അൻസിബ,കാരണം വ്യക്തമാക്കി ശ്വേതാ മേനോൻ

May 13, 2026
225
സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര: വിവരശേഖരണം പൂര്‍ത്തിയായെന്ന് കെഎസ്ആര്‍ടിസി; ഇനി ജെന്‍ഡര്‍ ടിക്കറ്റ് വേണ്ട
Kerala

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര: വിവരശേഖരണം പൂര്‍ത്തിയായെന്ന് കെഎസ്ആര്‍ടിസി; ഇനി ജെന്‍ഡര്‍ ടിക്കറ്റ് വേണ്ട

May 13, 2026
76
Next Post
അത്ഭുതകരമായ കളക്ഷൻ റെക്കോർഡ് സ്വന്തമാക്കി പുഷ്പ 2 ; രണ്ടാം ദിനം സ്വന്തമാക്കിയത് 400 കോടി

അത്ഭുതകരമായ കളക്ഷൻ റെക്കോർഡ് സ്വന്തമാക്കി പുഷ്പ 2 ; രണ്ടാം ദിനം സ്വന്തമാക്കിയത് 400 കോടി

Recent News

എന്‍ഡിഎ പൊന്നാനി അസംബ്ലി നിയോജക മണ്ഡലം നേതൃത്വ സംഗമം കരിങ്കല്ലത്താണിയില്‍ നടന്നു

എന്‍ഡിഎ പൊന്നാനി അസംബ്ലി നിയോജക മണ്ഡലം നേതൃത്വ സംഗമം കരിങ്കല്ലത്താണിയില്‍ നടന്നു

May 13, 2026
29
പത്താം നാളും നിരാശ: മുഖ്യമന്ത്രിയെ കണ്ടെത്തി‌! പ്രഖ്യാപനം ഇന്നും ഇല്ല: ത്രില്ലടിച്ച് കേരളം

പത്താം നാളും നിരാശ: മുഖ്യമന്ത്രിയെ കണ്ടെത്തി‌! പ്രഖ്യാപനം ഇന്നും ഇല്ല: ത്രില്ലടിച്ച് കേരളം

May 13, 2026
94
മാറഞ്ചേരി ജി എച്ച് എസ് എസ് കവാടം ഉദ്ഘാടനത്തിന് ഒരുങ്ങി

മാറഞ്ചേരി ജി എച്ച് എസ് എസ് കവാടം ഉദ്ഘാടനത്തിന് ഒരുങ്ങി

May 13, 2026
33
കുറ്റിപ്പുറം ചെമ്പിക്കലിൽ വൻ ലഹരി വേട്ട ’30 ഗ്രാം എംഡിഎംഎ യുമായി 2 പേര്‍ പിടിയില്‍

കുറ്റിപ്പുറം ചെമ്പിക്കലിൽ വൻ ലഹരി വേട്ട ’30 ഗ്രാം എംഡിഎംഎ യുമായി 2 പേര്‍ പിടിയില്‍

May 13, 2026
64
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025