ചങ്ങരംകുളം:മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ റോഡരികില്‍ സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മര്‍ അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി. കോക്കൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള വഴികളിലാണ് രണ്ട് സ്ഥലങ്ങളില്‍ സുരക്ഷാകവചങ്ങളില്ലാത്ത ട്രാൻസ്ഫോർമറുകൾ അപകടഭീതി ഉയര്‍ത്തുന്നത്.ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പ്രധാനസ്കൂള്‍ റോഡിലാണ് കെഎസ്ഇബിയുടെ അനാസ്ഥ.നൂറ് കണക്കിന് വിദ്യാര്‍ത്ഥികളും നാട്ടുകാരും സഞ്ചരിക്കുന്ന പ്രധാന റോഡിനോട് ചേര്‍ന്നാണ് ട്രാന്‍സ്ഫോര്‍മര്‍ സ്ഥിതി ചെയ്യുന്നത്.അപകടങ്ങള്‍ ആവര്‍ത്തിക്കുന്നതിന് മുമ്പ് ട്രാന്‍സ്ഫോര്‍മറിന് സുരക്ഷാ കവചങ്ങള്‍ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം










