• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

കേന്ദ്രത്തിന്റെ പുതിയ നീക്കം പ്രവാസികൾക്ക് തിരിച്ചടിയാകുന്നു; നിയമം ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ

ckmnews by ckmnews
November 4, 2026
in National
A A
കേന്ദ്രത്തിന്റെ പുതിയ നീക്കം പ്രവാസികൾക്ക് തിരിച്ചടിയാകുന്നു; നിയമം ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ
0
SHARES
122
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: വാട്‌സ്ആപ് ഉൾപ്പെടെയുള്ള മെസേജിംഗ് ആപ്പുകൾക്ക് സിം-ബൈൻഡിംഗ് നിർബന്ധമാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം വിദേശയാത്രക്കാർക്കും ബിസിനസ് സ്ഥാപനങ്ങൾക്കും തിരിച്ചടിയാകുമെന്ന് റിപ്പോർട്ട്. 2027 ജനുവരി ഒന്നുമുതലാണ് പുതിയ നിയമം നിലവിൽ വരുന്നത്.

പുതിയ നിയമപ്രകാരം, മെസേജിംഗ് ആപ്പുകളുമായി ബന്ധിപ്പിച്ചിട്ടുള്ള സിം കാർഡ് അതത് ഉപകരണങ്ങളിൽ സജീവമായി ഉണ്ടായിരിക്കുമ്പോൾ മാത്രമേ ആപ്പുകൾ പ്രവർത്തിക്കുകയുള്ളൂ. സൈബർ തട്ടിപ്പുകൾ തടയുന്നതിനും ഇന്ത്യൻ മൊബൈൽ നമ്പറുകളുടെ ദുരുപയോഗം നിയന്ത്രിക്കുന്നതിനുമാണ് നടപടിയെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് വ്യക്തമാക്കുന്നു.എന്നാൽ, പുതിയ നിയമം വിദേശയാത്രക്കാർക്കും സ്ഥാപനങ്ങൾക്കും നിരവധി പ്രായോഗിക പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുമെന്നാണ് എസ്യ സെന്റർ എന്ന ഗവേഷണ സ്ഥാപനം നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നത്. ‘റീത്തിങ്കിംഗ് ഇന്ത്യാസ് സിം ബൈൻഡിംഗ് മാൻഡേറ്റ്: ആൻ എംപിരിക്കൽ അസസ്‌മെന്റ് എന്ന പേരിലുള്ള പഠനം രാജ്യത്തെ 18 നഗരങ്ങളിൽനിന്നുള്ള 2,033 ഉപഭോക്താക്കളുടെയും 17 നഗരങ്ങളിലെ 353 സ്ഥാപനങ്ങളുടെയും പ്രതികരണങ്ങൾ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയത്.പഠനത്തിൽ പങ്കെടുത്ത വിദേശയാത്രക്കാരിൽ വെറും 33 ശതമാനം പേർ മാത്രമാണ് സജീവ റോമിംഗ് പ്ലാനോടുകൂടിയ ഇന്ത്യൻ സിം കാർഡ് ഉപയോഗിക്കുന്നത്. ബാക്കിയുള്ള 67.1 ശതമാനം പേർ വിദേശരാജ്യങ്ങളിലെ പ്രാദേശിക സിം കാർഡുകൾ, വൈഫൈ മുഖേനയുള്ള ഇന്റർനെറ്റ് സേവനങ്ങൾ, രണ്ടാമതൊരു സിം കാർഡ് തുടങ്ങിയ ബദൽ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്.പ്രാഥമിക സിം കാർഡ് പ്രവർത്തനരഹിതമാകുമ്പോൾ മെസേജിംഗ് ആപ്പുകളുടെ സേവനം നഷ്‌ടമാകുന്നത് വലിയ അസൗകര്യത്തിന് കാരണമാകുമെന്ന് 98.88 ശതമാനം ഉപഭോക്താക്കളും അഭിപ്രായപ്പെട്ടു.

അക്കൗണ്ട് ഉപയോഗിക്കുന്നത് യഥാർത്ഥ ഉടമ തന്നെയാണെന്ന് വിദേശയാത്രയ്‌ക്കിടെ നിശ്ചിത ഇടവേളകളിൽ സ്ഥിരീകരിക്കേണ്ടിവരുന്നത് ആശയവിനിമയത്തെ തടസപ്പെടുത്തുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.ആറ് മണിക്കൂർ കൂടുമ്പോൾ നിർബന്ധമായും ലോഗ് ഔട്ട് ചെയ്യണമെന്ന വ്യവസ്ഥ ടെലികോം വകുപ്പ് ഒഴിവാക്കി പകരം സാഹചര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ലോഗ്‌ ഔട്ട് സംവിധാനം കൊണ്ടുവന്നിട്ടുണ്ടെങ്കിലും വിദേശയാത്രയ്‌ക്കിടെ ഇത് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഇന്റർനെറ്റ് അധിഷ്‌ഠിത മെസേജിംഗ് സേവനങ്ങളെ ഇന്ത്യൻ ബിസിനസ് സ്ഥാപനങ്ങൾ വലിയ തോതിൽ ആശ്രയിക്കുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.സിം- ബൈൻഡിംഗ് വ്യവസ്ഥകൾ പാലിക്കുന്നതിനായി ടെലികോം സേവനദാതാക്കൾക്ക് 2025 നവംബർ 28നാണ് ടെലികോം വകുപ്പ് ആദ്യമായി നിർദേശം നൽകിയത്. 2026 മാർച്ച് 28നകം വ്യവസ്ഥകൾ നടപ്പാക്കണമെന്നായിരുന്നു നി‌ർദേശം. എന്നാൽ, വ്യവസായ മേഖലയിലെ വിവിധ ആവശ്യങ്ങൾ പരിഗണിച്ച് ഏപ്രിലിൽ സമയപരിധി 2026 ഡിസംബർ 31വരെ നീട്ടുകയായിരുന്നു.

Related Posts

ബ്രസീലിന് നൽകാനുള്ളത് 19 കോടി, യുറഗ്വായിക്ക്‌ 4.7 കോടി; കടക്കെണിയിലായി AIFF
National

ബ്രസീലിന് നൽകാനുള്ളത് 19 കോടി, യുറഗ്വായിക്ക്‌ 4.7 കോടി; കടക്കെണിയിലായി AIFF

November 4, 2026
49
ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി ഒന്നാമത്
National

ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി ഒന്നാമത്

November 3, 2026
70
പ്രശസ്ത സിനിമാ മേക്കപ്പ്മാന്‍ വി പാണ്ഡ്യന്‍ അന്തരിച്ചു
Kerala

പ്രശസ്ത സിനിമാ മേക്കപ്പ്മാന്‍ വി പാണ്ഡ്യന്‍ അന്തരിച്ചു

November 3, 2026
61
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി; പാര്‍ട്ടി വിട്ട മൂന്ന് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു
National

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി; പാര്‍ട്ടി വിട്ട മൂന്ന് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

November 2, 2026
34
‘വോട്ടവകാശം ഗുരുതര ഭീഷണിയിൽ’; ഗ്യാനേഷിനെതിരേ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ സഖ്യം
National

‘വോട്ടവകാശം ഗുരുതര ഭീഷണിയിൽ’; ഗ്യാനേഷിനെതിരേ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ സഖ്യം

October 31, 2026
59
അനീതിക്കെതിരായ എല്ലാ പോരാട്ടത്തിലും സിജെപി ഒപ്പമുണ്ടാകും, കേരളത്തിലെ അധ്യാപക സമരത്തിന് ഒപ്പമുണ്ടാകുമെന്ന് അഭിജീത് ദീപ്കെ
National

അനീതിക്കെതിരായ എല്ലാ പോരാട്ടത്തിലും സിജെപി ഒപ്പമുണ്ടാകും, കേരളത്തിലെ അധ്യാപക സമരത്തിന് ഒപ്പമുണ്ടാകുമെന്ന് അഭിജീത് ദീപ്കെ

October 29, 2026
56
Next Post
കിടപ്പുരോഗികൾക്ക് ആശ്വാസമേകാൻ സൗജന്യമായി സ്ഥലം വിട്ടുനൽകി രോഹിണി മേനോൻ

കിടപ്പുരോഗികൾക്ക് ആശ്വാസമേകാൻ സൗജന്യമായി സ്ഥലം വിട്ടുനൽകി രോഹിണി മേനോൻ

Recent News

വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

November 4, 2026
0
മുഖ്യമന്ത്രിയുടെ മലപ്പുറം വിമാനയാത്ര; സ്പോൺസർ ആരെന്ന് വ്യക്തമാക്കണം, ലോകായുക്തയുടെ നോട്ടീസ്

മുഖ്യമന്ത്രിയുടെ മലപ്പുറം വിമാനയാത്ര; സ്പോൺസർ ആരെന്ന് വ്യക്തമാക്കണം, ലോകായുക്തയുടെ നോട്ടീസ്

November 4, 2026
0
ചരിത്രനേട്ടവുമായി കോലി; മൂന്നാം നമ്പറിൽ 13,000 റൺസ് തികയ്ക്കുന്ന ആദ്യ താരം

ചരിത്രനേട്ടവുമായി കോലി; മൂന്നാം നമ്പറിൽ 13,000 റൺസ് തികയ്ക്കുന്ന ആദ്യ താരം

November 4, 2026
0
കിടപ്പുരോഗികൾക്ക് ആശ്വാസമേകാൻ സൗജന്യമായി സ്ഥലം വിട്ടുനൽകി രോഹിണി മേനോൻ

കിടപ്പുരോഗികൾക്ക് ആശ്വാസമേകാൻ സൗജന്യമായി സ്ഥലം വിട്ടുനൽകി രോഹിണി മേനോൻ

November 4, 2026
41
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025