കുറ്റിപ്പുറം പഞ്ചായത്ത് അംഗം ട്രെയിന്‍ തട്ടി മരിച്ചു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാര്‍ഡ് മെമ്പര്‍ അഹമ്മദ് കുട്ടി ചെമ്പിലാക്കല്‍ ആണ് മരിച്ചത്.ബുധനാഴ്ച രാത്രി ചെമ്പിക്കലിലെ വീടിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ വെച്ചാണ് അപകടം.
ട്രെയിന്‍ തട്ടിയ വിവരം ലോക്കോ പൈലറ്റ് അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി, ഐഎന്‍ടിയുസി കുറ്റിപ്പുറം സെക്രട്ടറി, പാഴൂര്‍ ജുമാ മസ്ജിദ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. തുടര്‍ന്ന് പാഴൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്ക ചടങ്ങുകള്‍ നടക്കും.










