എടപ്പാൾ : മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം സ്വാഗതാർഹമാണെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന ഉപാധ്യക്ഷൻ സിദ്ദീഖ് മൗലവി അയിലക്കാട് പറഞ്ഞു.
രണ്ടു ദിവസത്തിനകം പതിനായിരത്തിലധികം മദ്യപിച്ച് വാഹനമോടിച്ച കേസുകൾ രജിസ്റ്റർ ചെയ്തതായി സർക്കാരിന് ബോധ്യപ്പെട്ട സാഹചര്യത്തിൽ, വരുമാനം മാത്രം ലക്ഷ്യമിടാതെ മദ്യവിൽപ്പന നിയന്ത്രിക്കാനും അതിനനുസൃതമായ മദ്യനയം രൂപീകരിക്കാനും സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ആഭ്യന്തരമന്ത്രിക്ക് നിവേദനവും നൽകി.








