കൊച്ചി: സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ വര്‍ധിച്ച പവന് വില ഇന്ന് കുറഞ്ഞു. പവന് 640 രൂപ കുറഞ്ഞ് 1,07,920 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 80 രൂപ കുറഞ്ഞ് 13,490 രൂപയായി. ഇന്നലെ 1,08,560 രൂപയായിരുന്നു പവന് വില.നിലവില്‍ ഈ മാസത്തെ കുറഞ്ഞ നിരക്കിലാണ് പവന് വില. ഒക്ടോബര്‍ 10ലെ വിലയായ 1,11,040 രൂപയാണ് ഈ മാസത്തെ ഉയര്‍ന്ന വില.
ആഗോളവിപണിയില്‍ സ്വര്‍ണം നേരിയ വിലവര്‍ധനവിലാണ് വ്യാപാരം തുടരുന്നത്. ട്രോയ് ഔണ്‍സിന് രണ്ട് ഡോളറിലേറെ വര്‍ധിച്ച് 4142 ഡോളറായി. വെള്ളിക്ക് 0.50 ശതമാനത്തോളം വര്‍ധിച്ച് 57.41 ഡോളറായി.








