എടപ്പാൾ: പൊൽപ്പാക്കര ഗ്രാമീണ വായനശാല ഉമ്മർകുട്ടി സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രമുഖ സംഗീതസംവിധായകൻ എം.എസ്. ബാബുരാജ് അനുസ്മരണം സംഘടിപ്പിച്ചു.
ഇ.വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. അനിൽ ബാബു അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ പി. ബാലകൃഷ്ണൻ സ്വാഗതവും കൃഷ്ണൻ ടി.പി. നന്ദിയും രേഖപ്പെടുത്തി.
അനുസ്മരണ സമ്മേളനത്തിന് ശേഷം എൻ. ഹരിദാസിന്റെ നേതൃത്വത്തിൽ സാംസ്കാരിക കേന്ദ്രത്തിലെ ഗായകർ പങ്കെടുത്ത ബാബുരാജ് ഗാനസന്ധ്യയും അരങ്ങേറി. ബാബുരാജ് ഈണം പകർന്ന എവർഗ്രീൻ ഗാനങ്ങൾ ഗായകർ വേദിയിൽ ആലപിച്ചു.







